പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് പി.കെ.പാറക്കടവ്

January 13th, 2009

നിലപാടുകള്‍ ഇല്ലാത്തതാണ് മലയാളത്തിലെ ചില രാഷ്ട്രീയ പക്ഷപാത എഴുത്തുകാരുടെ പ്രശ്നമെന്ന് കഥാകൃത്ത് പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. സ്വന്തം കോലം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചത്തിലാണ് എം. മുകുന്ദന്‍ എഴുതുന്നത്. രാവിലെ പറഞ്ഞത് വൈകുന്നേരം തിരുത്തേണ്ടി വരിക എന്നത് ദുര്യോഗമാണെന്നും പി. കെ. പാറക്കടവ് ആക്ഷേപിച്ചു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കാതെ പോകുന്നുണ്ടെന്നും പാറക്കടവ് വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഭാസ്ക്കര്‍ രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അബ്ബാസ്, ട്രഷറര്‍ ആശിഖ് എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി സി.എച്ച്. സെന്‍ററിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍

January 12th, 2009

“ആതുര സേവനത്തിന് ഒരു കൈ സഹായം” എന്ന ലക്‌ഷ്യവുമായി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍റര്‍’ എന്ന സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ കീഴിലുള്ള സി. എച്ച്. സെന്‍റര്‍ രംഗത്തു വന്നു. മാസം തോറും ഒരു ലക്ഷം രൂപ വീതം സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍ററിനു നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അബുദാബിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന പത്ര സമ്മേളനത്തിലാണ് സി. എച്ച്. സെന്‍റര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സെന്‍റര്‍ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയ കാംക്ഷികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ സ്വരൂപിച്ചാണ് ഒരോ മാസവും ഒരു ലക്ഷം രൂപ വീതം നല്‍കുക.

അബൂദാബി സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തങ്ങളുടെ ഫലമായി പ്രവാസി സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് പൊന്നാനി, കണ്‍വീനര്‍ അബ്ദുല്‍ മുത്തലിബ്, സംസ്ഥാന കെ. എം. സി. സി പ്രസിഡണ്ട് കരീം പുല്ലാനി, ജനറല്‍ സിക്രട്ടറി കെ. പി. ഷറഫുദ്ധീന്‍, നാസര്‍ കുന്നത്ത്, അഷ്റഫ് പൊവ്വല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരി അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന സന്നദ്ധരായ നാനൂറോളം പേരടങ്ങിയ വളണ്ടിയര്‍ വിംഗ്, സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്നു. നിരാലംബരായ രോഗികള്‍ക്ക് സെന്‍ററിന്‍റെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ യു. എ. ഇ. യിലെ സി. എച്ച്. സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ വേണ്ടതു ചെയ്യുമെന്നും, വീടുകളില്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ സെന്‍ററിന്‍റെ സൌജന്യ മരുന്നു വിതരണ ഫാര്‍മ്മസിയില്‍ എത്തിച്ചു തന്നാല്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദ അവാ കാമ്പെയിന്‍ സമാപിച്ചു

January 11th, 2009


കഴിഞ്ഞ രണ്ട് ആഴ്ചയായി ദുബായിലെ യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ദ അവാ പരിപാടി സമാപിച്ചു. അല്‍ മനാര്‍ ഖുറാന്‍ സ്റ്റഡി സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജുവഹാര്‍ അയനിക്കോട് സംസാരിച്ചു.

അസ്‌ലം പട്ട്‌ല

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഹറൈന്‍ ബ്ലോഗ് ശില്‍പ ശാല

January 11th, 2009

മനാ‍മ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.

ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍‌കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ഐ.എസ്.സി ഹ്രസ്വ സിനിമ മത്സരം

January 10th, 2009

അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ മത്സരത്തിലേക്കുള്ള പ്രവേശന തീയതി ജനുവരി 25ലേക്കു മാറ്റി. പ്രസ്തുത മത്സരത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള ദൈര്‍ഘ്യം അഞ്ചു മിനിട്ട് ആയിരിക്കണം. ‘പ്രവാസി’ എന്ന വിഷയത്തെ അധികരിച്ച് യു.എ.ഇ.യില്‍ നിന്നും ചിത്രീകരി ച്ചതായിരിക്കണം എന്നീ നിബന്ധനകള്‍ ഉണ്ടെന്നും അല്‍ഐന്‍ ഐ. എസ്. സി. സാഹിത്യ വിഭാഗം സിക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : (സാജിദ് കൊടിഞ്ഞി 050 77 38 604, 03 762 5271)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 6 of 9« First...45678...Last »

« Previous Page« Previous « ശോഭനയുടെ മായാ രാവണ ദുബായില്‍
Next »Next Page » ദല ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുന്നു. »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine