യു.എ.ഇ. യില്‍ മഴ പെയ്തേക്കും

March 23rd, 2009

യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂ റിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത യുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്, ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ ഇന്നലെ രാവിലെ നേരിയ തോതില്‍ മഴ പെയ്തിരുന്നു. വൈകുന്നേരം ദുബായ്, ഷാര്‍ജ, ദൈദ് എന്നിവി ടങ്ങളില്‍ പൊടിക്കാറ്റും അനുഭവപ്പെട്ടു. വരും ദിവസങ്ങളില്‍ അന്തരീക്ഷ താപനില വര്‍ധിക്കാ നിടയുണ്ട്. കടല്‍ ക്ഷോഭത്തിന് സാധ്യത യുള്ളതിനാല്‍ നീന്താന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബൈക്കില്‍ ഉലകം ചുറ്റുന്ന വ്ലാഡിമര്‍

March 21st, 2009

തന്‍റെ ബൈക്കില്‍ ലോകം കറങ്ങുകയാണ് വ്ളാദിമിര്‍ യാരെറ്റ്സ് എന്ന ബലാറസുകാരന്‍. 45 രാജ്യങ്ങള്‍ താണ്ടി ഇദ്ദേഹം ഇപ്പോള്‍ യു. എ. ഇ. യില്‍ എത്തിയിരിക്കുന്നു. വ്ളാദിമിര്‍ യാരെറ്റ്സിന്‍റെ മോഹം ഗിന്നസ് ബുക്കില്‍ ഇടം നേടുകയെന്നതാണ്. അതിന് അദ്ദേഹം തെരഞ്ഞെടുത്ത മാര്‍ഗം തന്‍റെ മോട്ടോര്‍ ബൈക്കില്‍ ലോകം ചുറ്റി സഞ്ചരിക്കുക എന്നത്.

2000 മെയ് 27 ന് ബെലാറസിലെ മിന്‍സ്ക്കില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുന്നത് അതു കൊണ്ട് തന്നെ. പോളണ്ട്, ജര്‍മ്മനി, നെതര്‍ലന്‍റ്, ബെല്‍ജിയം തുടങ്ങി തായ് വാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കറങ്ങി ഇപ്പോള്‍ ഇദ്ദേഹം യു. എ. ഇ. യില്‍ എത്തിയിരിക്കുന്നു. മോട്ടോര്‍ ബൈക്കില്‍ ഇദ്ദേഹം എത്തുന്ന 46 മത്തെ രാജ്യമാണ് യു.എ.ഇ.

താന്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ പേരുകളെല്ലാം ഇദ്ദേഹം തന്‍റെ ബൈക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം യാത്ര തുടങ്ങിയ തീയതി, എവിടെയെല്ലാം സഞ്ചരിച്ചു തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബൈക്ക് നോക്കി ഒരാള്‍ക്ക് മനസിലാക്കാം. ഇത്തരത്തില്‍ ബൈക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു പ്രത്യേക കാരണമുണ്ട്. ബധിരനും മൂകനുമാണ് വ്ളാദിമിര്‍ യാരെറ്റ്. ആംഗ്യ ഭാഷയില്‍ ആരെങ്കിലും ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇദ്ദേഹം ബൈക്കില്‍ എഴുതി ഒട്ടിച്ചിരിക്കുന്നത്.

ബൈക്കിന് ഒരു വശത്ത് വലിയ പെട്ടി കെട്ടി വച്ചാണ് ഇദ്ദേഹത്തിന്‍റെ സഞ്ചാരം. തനിക്ക് വേണ്ട വസ്ത്രങ്ങളും ബൈക്ക് നന്നാക്കാനുള്ള ടൂളുകളും മറ്റ് അവശ്യ സാധനങ്ങളുമെല്ലാം സൂക്ഷിക്കുന്നത് ഈ വലിയ പെട്ടിയില്‍. താന്‍ സഞ്ചരിച്ച രാജ്യങ്ങളിലെ റൂട്ട് മാപ്പും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടുണ്ട്.

പെട്രോളിന് വേണ്ട കാശ് യാരെറ്റ്സ് സമ്പാദിക്കുന്നതും ഈ യാത്രകളില്‍ നിന്ന് തന്നെ. അതിനായി തന്‍റെ ഹെല്‍മറ്റ് ബൈക്കിന് മുകളില്‍ വച്ച് അതിന് സമീപം സഹായ അഭ്യര്‍ത്ഥ എഴുതി വയ്ക്കുന്നു ഇദ്ദേഹം. താന്‍ സഞ്ചരിച്ച എല്ലാ സ്ഥലങ്ങളില്‍ നിന്നും ഫോട്ടോയെടുത്ത് സൂക്ഷിക്കാനും ഇദ്ദേഹം മറന്നിട്ടില്ല.

യു.എ.ഇയില്‍ നിന്ന് ഒമാനിലേക്കാണ് വ്ളാദിമിര്‍ യാരെറ്റ്സിന്‍റെ യാത്ര. ഇപ്പോള്‍ 68 വയസുള്ള ഇദ്ദേഹത്തിന് താന്‍ ഗിന്നസ് ബുക്കില്‍ കയറുമെന്ന കാര്യത്തില്‍ സംശയമേയില്ല. അതിന് അദ്ദേഹം ആംഗ്യ ഭാഷയില്‍ വിശദീകരണവും നല്‍കുന്നു. തന്‍റെ ആരോഗ്യത്തിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല. ഇനിയും ഒരു പാട് രാജ്യങ്ങള്‍ തനിക്ക് താണ്ടാനാവും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ മരുന്നുകള്‍ക്ക് നിയന്ത്രണം

March 14th, 2009

ആറ് വയസു വരെയുള്ള കുട്ടികള്‍ക്ക് ചുമക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന എഴുപതോളം മരുന്നുകള്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു പോലെയുള്ള മരുന്നുകള്‍ ആറ് വയസിന് താഴെയുള്ള കുട്ടികളില്‍ ജലദോഷത്തിനും ചുമക്കും ഫലം ഉണ്ടാക്കുന്നില്ല എന്നും അലര്‍ജി, ഉറക്കമില്ലായ്മ, വിഭ്രാന്തി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അന്തര്‍ ദേശീയ ഔഷധ അഥോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. നിരോധനം സംബന്ധിച്ച അറിയിപ്പ് ഫാര്‍മസികള്‍, സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമേ ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കാവൂ എന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാസ്പോര്‍ട്ട് വിസ അപേക്ഷകള്‍ എം‌പോസ്റ്റ് കേന്ദ്രങ്ങളിലൂടെ

February 26th, 2009

ഇന്ത്യന്‍ എംബസ്സി എം‌പോസ്റ്റുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് പാസ്പോര്‍ട്ട് വിസ അപേക്ഷകള്‍ എം‌പോസ്റ്റ് കേന്ദ്രങ്ങളിലൂടെയാവും ഇനി സമര്‍പ്പിക്കേണ്ടത് എന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. ഇതിനായി വിവിധ എമിറേറ്റുകളിലായി 13 കേന്ദ്രങ്ങള്‍ ആണ് എമ്പോസ്റ്റ് തുറന്നിരിക്കുന്നത്. ഫെബ്രുവരി 22ന് തുറന്നു പ്രവര്‍ത്തനം ആരംഭിച്ച ഈ കേന്ദ്രങ്ങള്‍ പാസ്പോര്‍ട്ട് വിസ സംബന്ധമായ എല്ലാ അപേക്ഷകളും സ്വീകരിക്കും. കോണ്‍സുലേറ്റില്‍ അനുഭവപ്പെട്ടിരുന്ന വന്‍ തിരക്ക് ലഘൂകരിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ഏര്‍പ്പാട് നടപ്പിലാക്കിയത്.

രാവിലെ ഏഴ് മണി മുതല്‍ രാത്രി പത്ത് മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതിനാല്‍ ഇനി പ്രവാസികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി അവധി എടുക്കേണ്ടി വരില്ല എന്നത് ആശ്വാസകരമാണ്. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരെ ഇവിടങ്ങളില്‍ നിയമിച്ചിട്ടുണ്ട് എന്ന് എം‌പോസ്റ്റ് അറിയിച്ചു. കൂടാതെ സമര്‍പ്പിച്ച അപേക്ഷയുടെ പുരോഗതി കണ്ടെത്താനുള്ള സംവിധാനവും കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 600522229 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഈമെയില്‍ വിലാസം : IPAVSC@empost.ae

കേന്ദ്രങ്ങളുടെ വിലാസം:

Abu Dhabi Office
2nd Floor, EMPOST Building ,
Madina Zayed, Abu Dhabi (UAE)

Al Ain Office
Indian Social Center,
Al Saroj District Al Ain (UAE)

Dubai Office – A
101, Al Owais building,
Behand Arabian Automobiles,
Deira, Dubai (UAE)

Dubai Office – B
(Passport Only)
No. 3 Karama Star Building ,
Karama, Dubai (UAE)

Dubai Office – C
(Visa Only)
Central Post Office
Karama, Dubai (UAE)

Sharjah Office
Empost
Al Wahda Street
Sharjah (UAE)

Ummul-Quwain Office
Empost
Ummul-Quwain(UAE)

Ajman Office
Indian Association Ajman
Opposite Lulu Hypermarket,
Al Ittihad Street , Al Sawan,
Ajman (UAE)

Ras Al Khaima Office
Empost
Ras Al Khaima (UAE)

Ras Al Khaima Office
Indian Association,
RAK Al Mamoyra, Muntazar Road
Near Old Mamoura Police Station
Ras Al Khaima(UAE)

Fujairah Office
Indian Social Club Fujairah (ISCF)
Al Fazil Road,Opp Hilton Hotel,
Fazeel Fujairah (UAE)

Khorfakan Office
Indian Social Club Khorfakan(ISCK)
Behind Indian School ,
Kabba, Khorfakan (UAE)

Kalba Office
Indian Social & Cultural Club
Kalba (KISCC)
Opp Kalba Police Station
Near Bin Moosa Pharmancy,
Kalba (UAE)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടക സൌഹൃദം : കലാകാരന്‍മാരുടെ കൂട്ടായ്മ

January 27th, 2009

സൌഹൃദത്തിന്‍റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മ, ‘നാടക സൌഹൃദം’ ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ രംഗാ വിഷ്കാരവും.

രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന്‍ കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്‍കാരം: ജാഫര്‍ കുറ്റിപ്പുറം.

നാടക സൌഹ്യദത്തിന്‍റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന്‍ സേവ്യര്‍, സംവിധായകന്‍: മാമ്മന്‍. കെ. രാജന്‍.

അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി ‘നാടക സൌഹൃദം’ സജീവമായി നില കൊള്ളുമെന്ന് സംവിധായകന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്‍റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്‍‌പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932

ഇമെയില്‍: natakasouhrudham@gmail.com

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 11« First...34567...10...Last »

« Previous Page« Previous « കെ.എം.സി.സി. സ്വീകരണ യോഗം
Next »Next Page » സൌദിയില്‍ വിപുലമായ ഇന്‍ഷൂറന്‍സ് പദ്ധതി »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine