വൈറസ് രോഗമായ പന്നി പനിയെ തടയാന്‍ യു.എ.ഇ. ജാഗ്രത പ്രഖ്യാപിച്ചു. രാജ്യം രോഗ മുക്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. മെക്സിക്കോയിലും അമേരിക്കയിലും വ്യാപകമായി പടര്‍ന്ന് പിടിച്ച് നിരവധി പേരെ കൊന്നൊടുക്കിയ വൈറസ് രോഗമായ പന്നി പനി തടയാന്‍ യു.എ.ഇ. ആരോഗ്യ മന്ത്രാലയമാണ് ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ. രോഗ മുക്തമാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
പന്നി പനി കണ്ടെത്താനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖാത് മി പറഞ്ഞു. മുന്‍കരുതലായി മതിയായ രീതിയില്‍ ആന്‍റി വൈറല്‍ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ യു.എ.ഇ. പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
അതേസമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അടുത്ത ശനിയാഴ്ചയാണ് ആരോഗ്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. ഈ വൈറസ് രോഗത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ടെക്നിക്കല്‍ കമ്മിറ്റിയും അധികം വൈകാതെ തന്നെ സൗദി അറേബ്യയിലെ റിയാദില്‍ യോഗം ചേരുമെന്ന് അറിയുന്നു.


യു.എ.ഇ. യിലെ സ്വകാര്യ സ്കൂളുകളില്‍ ഇന്ന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കും. 24 ദിവസത്തെ അവധി കഴിഞ്ഞാണ് സ്കൂളുകള്‍ തുറക്കുന്നത്. ഇന്ത്യന്‍ സ്കൂളുകള്‍ അടക്കം യു.എ.ഇ. യിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും പുതിയ അധ്യയന വര്‍ഷം ഇന്ന് ആരംഭിക്കും. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്ന ചില സ്കൂളുകളില്‍ നിന്നും താരതമ്യേന കുറഞ്ഞ ഫീസ് നിരക്കുള്ള ഇന്ത്യന്‍ സ്കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ ചിലരെങ്കിലും മാറ്റി ചേര്‍ത്തിട്ടുണ്ട്. 80ല്‍ അധികം ഇന്ത്യന്‍ സ്കൂളുകളാണ് യു.എ.ഇ. യില്‍ ഉള്ളത്. ഇതില്‍ പകുതിയില്‍ അധികവും ദുബായിലാണ്.
ശക്തമായ മഴയും പൊടിക്കാറ്റും മൂലം യു.എ.ഇ. യില്‍ പൊലിഞ്ഞത് 16 ജീവനുകള്‍. വിവിധ അപകടങ്ങളില്‍ 323 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോ ഓര്‍ഡിനേഷന്‍ ഡയറക്ടര്‍ കേണല്‍ ഗെയ്തത് അല്‍ സഅബി അറിയിച്ചതാണിത്. വാഹന അപകടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മോശം കാലാവസ്ഥയിലെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും രണ്ട് വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ ദൂരം പാലിക്കാത്തതും ചുവപ്പ് സിഗ്നല്‍ മറി കടന്നതും ഒക്കെയാണ് അപകടങ്ങള്‍ക്ക് കാരണമായത്. അബുദാബിയില്‍ 126 അപകടങ്ങളും റാസല്‍ ഖൈമയില്‍ 31 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ 19 ഉം അജ്മാനില്‍ 16 ഉം ഫുജൈറയില്‍ 15 ഉം ഉമ്മുല്‍ ഖുവൈനില്‍ 12 ഉം അപകടങ്ങള്‍ ഉണ്ടായി.
ആഗോള താപനത്തെക്കുറിച്ച് ബോധവത്ക്ക രിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ. യില്‍ എര്‍ത്ത് അവര്‍ ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരം വിവിധ നഗരങ്ങളിലെ വിളക്കുകള്‍ അണച്ചാണ് എര്‍ത്ത് അവര്‍ ആചരിച്ചത്. ആഗോള താപനത്തെ ക്കുറിച്ചുള്ള ആശങ്കകള്‍ മുന്നോട്ട് വച്ചാണ് യു.എ.ഇ. യിലെ വിവിധ സ്ഥലങ്ങളില്‍ എര്‍ത്ത് ഹവര്‍ ആചരിച്ചത്. രാത്രി എട്ടര മുതല്‍ ഒന്‍പതരെ വരെ ഒരു മണിക്കൂര്‍ നേരം വിവിധ സ്ഥലങ്ങളിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ഭൂമിയുടെ രക്ഷയ്ക്കായ് നിരവധി പേര്‍ ഒത്തൊരുമിച്ചൂ.





