ആഗോള താപനത്തെക്കുറിച്ച് ബോധവത്ക്ക രിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ. യില്‍ എര്‍ത്ത് അവര്‍ ആചരിച്ചു. ഇന്നലെ രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ നേരം വിവിധ നഗരങ്ങളിലെ വിളക്കുകള്‍ അണച്ചാണ് എര്‍ത്ത് അവര്‍ ആചരിച്ചത്. ആഗോള താപനത്തെ ക്കുറിച്ചുള്ള ആശങ്കകള്‍ മുന്നോട്ട് വച്ചാണ് യു.എ.ഇ. യിലെ വിവിധ സ്ഥലങ്ങളില്‍ എര്‍ത്ത് ഹവര്‍ ആചരിച്ചത്. രാത്രി എട്ടര മുതല്‍ ഒന്‍പതരെ വരെ ഒരു മണിക്കൂര്‍ നേരം വിവിധ സ്ഥലങ്ങളിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ഭൂമിയുടെ രക്ഷയ്ക്കായ് നിരവധി പേര്‍ ഒത്തൊരുമിച്ചൂ.
ദുബായ്, അബുദാബി, ഷാര്‍ജ, ഫുജൈറ തുടങ്ങിയ ഇടങ്ങളിലെല്ലാം അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ ഈ ഒരു മണിക്കൂര്‍ നേരം അണഞ്ഞു കിടന്നു. ഗവണ്‍ മെന്‍റ് ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം അത്യാവശ്യമല്ലാത്ത വിളക്കുകള്‍ അണച്ച് ഇതില്‍ പങ്കാളികളായി.
കുഞ്ഞു വിളക്കുകളും കൈയിലേന്തിയാണ് ദുബായ് ജുമേറ ബീച്ച് റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ആളുകള്‍ പങ്കെടുത്തത്. ഭൂമിയുടെ രക്ഷയ്ക്കാണ് ഈ കൈ കോര്‍ക്കലെന്ന് ദുബായ് ഹോള്‍ഡിംഗിന്‍റെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് അല്‍ സഫര്‍ പറഞ്ഞു.
വൈദ്യുതി ഉപയോഗം കുറച്ച് പ്രകൃതി സമ്പത്ത് സംരക്ഷിക്കുന്നതിന് ആഗോള തലത്തില്‍ 84 രാജ്യങ്ങളില്‍ ആചരിക്കുന്ന കാമ്പയിന്‍റെ ഭാഗമായാണ് യു.എ.ഇ. യിലും എര്‍ത്ത് അവര്‍ ആചരിച്ചത്. 2007 ല്‍ സിഡ്നിയില്‍ ആരംഭിച്ച എര്‍ത്ത് അവര്‍ കാമ്പയിന്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ലോകമെമ്പാടും ആചരിക്കാന്‍ തുടങ്ങിയത്. അങ്ങനെയാണ് ദുബായി അടക്കമുള്ള യു.എ.ഇ. നഗരങ്ങള്‍ ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍ ഇരുട്ടത്തിരുന്നത്.
- എര്‍ത്ത് അവര്‍; “ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ് വരാം”
- ഗൂഗ്ള്‍ “എര്‍ത്ത് അവര്‍” ആചരിച്ചത് ഇങ്ങനെ
- വെളിച്ചത്തിനായി ഇരുട്ട് – പ്രത്യേക റിപ്പോര്‍ട്ട്
- പച്ചപ്പിലൂടെ… പൊള്ളി ക്കൊണ്ട്
-