അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. ‘ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം’ എന്ന പേരില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങ ളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേകം
മത്സരങ്ങള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ സമാജം കലാ വിഭാഗം സിക്രട്ടറിയുമായി ബന്ധപ്പെടുക ( 050 791 08 92 , 02 66 71 400) ഈ വെബ് സൈറ്റില്‍ ഫോമുകള്‍ ലഭിക്കും.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കി ആശയ പ്രചരണ – പ്രബോധന രംഗത്ത് നില കൊള്ളാന്‍ എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ് ദുല്‍ ഖാദില്‍ മുസ് ലിയാര്‍ ആഹ്വാനം ചെയ്തു. ആശു റാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അതിരു കടന്ന സമ്പാദ്യ മോഹവും ആര്‍ത്തിയുമാണ് ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ മനുഷ്യന്‍ തയ്യാറാവുകയും പലിശയില്‍ നിന്ന് വിട്ടു നില്‍ക്കയും വേണം. കടം വീടാതെ മരിച്ചവര്‍ക്കും ആത്മഹത്യ ചെയ്തവര്‍ക്കും മുഹമ്മദ് നബി (സ) മയ്യിത്തി നിസ്കരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നത് ആവശ്യമില്ലാതെ കടം വാങ്ങി ക്കൂട്ടുന്നവര്‍ക്ക് പാഠമായി രിക്കേണ്ടതാണ് എന്നും പൊന്മള ഉസ്താദ് ഓര്‍മ്മിപ്പിച്ചു. മുസ്തഫ ദാരിമി, കെ. കെ. എം. സ അദി, അബ് ദുല്‍ ഹമീദ് സ അ ദി, ആറളം അബ് ദു റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.
ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.
ദുബായില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും സാധനങ്ങളുടെ വില കുറയുന്നതുമാണ് ഇതിന് കാരണം. പച്ചക്കറിയിലും പഴ വര്‍ഗ്ഗങ്ങളിലും 30 ശതമാനത്തിന്‍റെ വിലക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. എണ്ണ വില കുറയുന്നത് അനുസരിച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ചില്ലറ വില്പനക്കാരുമായി യു. എ. ഇ. സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ ധാരണയായിരുന്നു.






