സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

May 11th, 2010

യു.എ.ഇ യില്‍ പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിലേക്ക്  കൃതികള്‍ ക്ഷണിക്കുന്നു. രചനകള്‍ അയക്കാന്‍ താത്പര്യമുള്ളവര്‍  050 – 674 81 36  എന്ന നമ്പറില്‍ മാത്യു ഫിലിപ്പിനെയോ 050 6520529 എന്ന നമ്പറില്‍ സി. എം. ഫിലിപ്പിനെയോ ബന്ധപ്പെടണം.

സുവനീറിന്റെ പരസ്യ വരുമാനം നിര്‍ധന യുവതികളുടെ വിവാഹത്തിനായി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്താരാഷ്‌ട്ര ഫോണ്‍ നിരക്കുകളില്‍ വന്‍ സൌജന്യം

May 10th, 2010

etisalat-logo-epathramഅബുദാബി: ഇത്തിസലാത്ത് ലാന്‍റ്‌ ഫോണു കളില്‍ നിന്നും വിളിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളു കളുടെ നിരക്ക് മിനിറ്റിന് 50 ഫില്‍സ്‌ ആക്കി കുറച്ചതായി എമിറേറ്റ്‌സ്‌ ടെലി കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മെയ്‌ 10 മുതല്‍ 2010 ആഗസ്റ്റ്‌ 9 വരെ യാണ് ഈ ആനുകൂല്യം. ലോകത്തെ ഏത് നമ്പറിലേക്കും ഏതു സമയവും 50 ഫില്‍സ് നിരക്കില്‍ വിളിക്കാം.

ഉപഭോക്താക്കള്‍ക്ക് സൗകര്യാ നുസരണം തെരഞ്ഞെടു ക്കാവുന്ന രണ്ടു പാക്കേജുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാവുന്ന ഓഫറില്‍ തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്കാണ് സേവനം ലഭിക്കുക.  ഒരു മാസത്തേക്ക് ഫ്ലാറ്റ്‌ ഫീ ഇനത്തില്‍ 20 ദിര്‍ഹം നല്‍കണം. ഈ സര്‍വ്വീസ്‌ ലഭ്യമാവാന്‍ ഇത്തിസലാത്ത് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ (125 ലേക്കു) വിളിച്ച്, ഉപഭോക്താവിന് വിളിക്കേണ്ട രാജ്യം തിരഞ്ഞെടുത്ത ശേഷം ഉപയോഗിക്കാം. മറ്റു രാജ്യാന്തര, പ്രാദേശിക വിളികള്‍ക്കു പഴയ നിരക്കു തന്നെ നല്‍കണം.  രണ്ടാമത്തെ പ്ലാന്‍ അനുസരിച്ച്, തെരഞ്ഞെടുക്കുന്ന രാജ്യത്തേക്ക് മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാന്‍ കണക്ഷന്‍ ചാര്‍ജായി ഒരു ദിര്‍ഹം നല്‍കണം. ഒരു മാസത്തേക്ക് 20 ദിര്‍ഹം നല്‍കുന്നത് ഒഴിവാക്കു ന്നതിനാണിത്. ഉപഭോക്താക്കള്‍ക്ക് ഏതു സമയവും ഓഫറുകള്‍ പരസ്പരം മാറുന്നതിനും സൗകര്യമുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിളോത്സവം ഈ മാസം 21 ന്

May 10th, 2010

ഖത്തറിലെ പാലക്കാടന്‍ നാട്ടരങ്ങിന്‍റെ നിളോത്സവം ഈ മാസം 21 ന് നടക്കും.

പാലക്കാട് ശ്രീരാമിന്‍റെ ഫ്യൂഷന്‍ സംഗീതം, എം. ജയചന്ദ്രന്‍റെ നേതൃത്വത്തില്‍ ഗായകരായ ബിജു നാരായണന്‍, കാര്‍ത്തിക്, സിതാര എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടാകും. ടിനി ടോമിന്‍റെ നേതൃത്വത്തില്‍ കോമഡി ഷോയും ഉണ്ടാകും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യില്‍ ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു

May 10th, 2010

യു.എ.ഇ. യിലേക്ക് എത്തുന്ന ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ ധാരാളം എത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

നിരവധി ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ യു. എ. ഇ. യിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമായിരുന്നു ആദ്യ കാലങ്ങളില്‍ ചൈനയില്‍ നിന്ന് യു. എ. ഇ. വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹെവി എക്യുപ്മെന്‍റ് അടക്കമുള്ള ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് എത്തുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ചില കെട്ടിട നിര്‍മ്മാണ കമ്പനികള്‍ വരെ യു. എ. ഇ. യില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

വിവിധ മേഖലകളില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മിക്ക കമ്പനികളും.

ഇതാണ് ഏറ്റവും യോചിച്ച സമയം എന്നത് കൊണ്ടാണ് ദുബായിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതെന്ന്  ഈയിടെ യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കമ്പനിയായ ചാങ്ങ് ഹോംഗ് ഇലക്ട്രിക് മിഡില്‍ ഈസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവന്‍ പാന്‍ പറയുന്നു.

ചൈനയില്‍ നിന്നുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ യു. എ. ഇ. യിലെ കമ്പനികള്‍ ഇറക്കുമതി ചെയ്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു ഇതു വരെയുള്ള പതിവ്. എന്നാല്‍ ഇപ്പോള്‍ ആ പതിവ് തെറ്റുകയാണ്. ചൈനയില്‍ നിന്നുള്ള കമ്പനികള്‍ നേരിട്ട് ഉത്പന്നങ്ങള്‍ യു. എ. ഇ. യിലേക്ക് ഇറക്കുമതി ചെയ്ത് അവര്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സംവിധാനം വന്നിരിക്കുന്നു.

പ്രോഫിറ്റ് മാര്‍ജിന്‍ കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം കമ്പനികളുടെ കടന്നു വരവെന്ന് ജെ. ആര്‍. ജി. ഇന്‍റര്‍നാഷണല്‍ ഡയറക്ടറും സി. ഇ. ഒ. യുമായ പി. കെ. സജിത് കുമാര്‍ നിരീക്ഷിക്കുന്നു.

ചില ചൈനീസ് കമ്പനികള്‍ യു. എ. ഇ. യില്‍ തന്നെ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമവും ഇതിനകം തുടങ്ങിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി

May 9th, 2010

വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി പ്രോവിന്‍സ് നിലവില്‍ വന്നു. പോള്‍ വടശേരിയെ ചെയര്‍മാനായും ജെ. ശരത്ചന്ദ്രന്‍ നായരെ പ്രസിഡന്‍റായും തെരഞ്ഞെടുത്തു.

ഗോപാല്‍ ആണ് ജനറല്‍ സെക്രട്ടറി. ഹെര്‍മന്‍ ഡാനിയേലിനെ ട്രഷററായി തെരഞ്ഞെടുത്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 3 of 912345...Last »

« Previous Page« Previous « ജെ.ആര്‍.ജി. ഇന്‍റര്‍നാഷണലിന് പുരസ്കാരം
Next »Next Page » യു.എ.ഇ.യില്‍ ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine