കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌

May 7th, 2010

kodiyeri-balakrishnanഅബുദാബി: സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനം സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോ ടൊപ്പം എത്തിയ ആഭ്യന്തര മന്ത്രിയെ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ്  ബദ്റാനും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, വ്യവസായ പ്രമുഖന്‍ എം. എ.  യൂസഫലി,  ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊ പ്പമുണ്ടായിരുന്നു. തന്ത്ര പ്രധാന കാര്യങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. ലെഫ്. കേണല്‍ ഫസല്‍ സുല്‍ത്താന്‍ അല്‍ ശുഐബി തന്ത്രപരമായ കാഴ്ചപ്പാടുകളെ ക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.

കമ്യൂണിറ്റി പോലീസ്,  കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍, ഫോറന്‍സിക് ലാബ് എന്നിവയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആളുകളെ തിരിച്ചറി യുന്നതിനുള്ള കണ്ണ് സ്‌കാനിങ്ങ് സംവിധാനം മന്ത്രി കണ്ടു മനസ്സിലാക്കി. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ഇവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്തി വരുന്നുണ്ട്.  ഇവിടത്തെ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തുകയും, പോലീസിന്‍റെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും തദ്ദേശീയ സംസ്‌കാരത്തോട് ബഹുമാനം പുലര്‍ത്തണമെന്നും തങ്ങളോട് സ്‌നേഹ വാത്സല്യങ്ങള്‍ കാട്ടുന്ന ഈ രാജ്യത്തിനു വേണ്ടി സേവനം ചെയ്യണമെന്നും ഇന്ത്യന്‍ സമൂഹത്തോട്, വിശിഷ്യാ കേരളീയരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ക്കിംഗ്‌ ഫീസ്‌ അടക്കാന്‍ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാം.

May 3rd, 2010

ദുബൈ: ദുബൈയിലെ എല്ലാ പെയ്‌ഡ്‌ പാര്‍ക്കിംഗ്‌ കേന്ദ്രങ്ങളിലും ഫീസ്‌ അടക്കുന്നതിന്‌ നോല്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം കഴിഞ്ഞ ദിവസം മുതലാണ്‌ ആര്‍ ടി എ ഏര്‍പ്പെടുത്തിയത്‌. നോള്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ പാര്‍ക്കിംഗ്‌ ഫീ അടക്കാനുള്ള സൗകര്യം ചിലയിടങ്ങളില്‍ നേത്തേ നിലവിലുണ്ട്‌.

എന്നാല്‍, ഈ സൗകര്യം ഇപ്പോള്‍ നഗരത്തിലെ എല്ലാ പാര്‍ക്കിംഗ്‌ സോണുകളിലും നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രീ പെയ്‌ഡ്‌ പാര്‍ക്കിംഗ്‌ കാര്‍ഡിന്‌ സമാനമായാണ്‌ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാനാവുക.

ആര്‍ ടി എ ട്രാഫിക്‌ ആന്‍ഡ്‌ റോഡ്‌സ്‌ വകുപ്പിനു കീഴിലെ ഫെയര്‍ കാര്‍ഡ്‌ കളക്‌ഷന്‍, പാര്‍ക്കിംഗ്‌ വകുപ്പുകള്‍ എന്നിവ സംയുക്‌തമായാണ്‌ പദ്ധതി തയാറാക്കിയതെന്ന്‌ ഫെയര്‍ കാര്‍ഡ്‌ കളക്‌ഷന്‍ വിഭാഗം ഡയറക്‌ടര്‍ മുഹമ്മദ്‌ അല്‍ മുദര്‍റബ്‌ അറിയിച്ചു.

എല്ലാവര്‍ക്കും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ലക്ഷ്യംവെച്ചാണ്‌ പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിംഗ്‌ യന്ത്രങ്ങളില്‍ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പാര്‍ക്കിംഗ്‌ വിഭാഗം ഡയറക്‌ടര്‍ ആദില്‍ മുഹമ്മദ്‌ അഷല്‍ മര്‍സൂകി വ്യക്‌തമാക്കി. നഗരത്തില്‍ പേ പാര്‍ക്കിംഗ്‌ യന്ത്രങ്ങളുടെ എണ്ണം 3128 ആയി ഉയര്‍ത്തിയിട്ടുണ്ട്‌

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മധ്യവേനല്‍ ഐ. എസ്. സി യില്‍ പ്രദര്‍ശിപ്പിക്കുന്നു

May 1st, 2010

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിം ക്ലബ്ബ്‌ ഒരുക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ മധു കൈതപ്രം സംവിധാനം ചെയ്ത “മധ്യവേനല്‍” എന്ന മലയാള സിനിമ പ്രദര്‍ശിപ്പിക്കും.  മെയ്‌ മൂന്ന്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണ് പ്രദര്‍ശനം.
മനോജ്‌ കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ്‌   എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 ‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി ശ്രദ്ധയാകര്‍ഷിച്ച മധു കൈതപ്രം, ഉത്തര മലബാറിന്‍റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം പശ്ചാത്തലമാക്കി നിര്‍മിച്ച മധ്യവേനലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും പത്മരാജന്‍ പുരസ്‌കാരവും  നേടിയിട്ടുണ്ട്.
 
ജഹാംഗീര്‍ ഷംസ് എന്ന പ്രവാസി മലയാളിയാണ് മധ്യവേനല്‍ നിര്‍മിച്ചത്.

ചടങ്ങില്‍ സംവിധായകന്‍ മധു കൈതപ്രം, നിര്‍മാതാവ് ജഹാംഗീര്‍ ഷംസ് എന്നിവര്‍ സംബന്ധിക്കും

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. പ്രവര്‍ത്തനോദ്ഘാടനം പിണറായി വിജയന്‍ നിര്‍വഹിക്കും

April 21st, 2010

അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വ്യാഴാഴ്ച രാത്രി 8 മണിക്ക്, സി. പി. എം. സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിക്കും.

ടി. കെ. ഹംസ (കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍), എ. വിജയ രാഘവന്‍( മുന്‍ എം. പി), ജോണ്‍ ബ്രിട്ടാസ് (കൈരളി ടി. വി. മാനേജിംഗ് ഡയറക്ടര്‍) എന്നിവര്‍ പങ്കെടുക്കും. യു. എ .ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

പുതുതായി തിരഞ്ഞെടുത്ത കമ്മിറ്റി അംഗങ്ങളും സ്ഥാനങ്ങളും;

കെ. ബി. മുരളി (പ്രസിഡന്‍റ്), ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), വി. സുധീന്ദ്രന്‍ (ട്രഷറര്‍), ബാബു വടകര (വൈസ്‌ പ്രസിഡന്‍റ്), എ. എല്‍. സിയാദ്‌ (ജോ: സിക്രട്ടറി), ടി.കെ. അബ്ദുല്‍ ജലീല്‍ (കലാ വിഭാഗം സിക്രട്ടറി), അയൂബ് കടല്‍ മാട്‌ (സാഹിത്യ വിഭാഗം സിക്രട്ടറി) എസ്. എ. കാളിദാസ് മേനോന്‍( സ്പോര്‍ട്സ്‌ സിക്രട്ടറി) എ. പി. അബ്ദുല്‍ ഗഫൂര്‍ ( ഇവന്‍റ് കോഡിനേറ്റര്‍), മനോജ്‌ (ലൈബ്രേറിയന്‍), പി. കെ. എം. ഷരീഫ് (വെല്‍ഫെയര്‍ സിക്രട്ടറി),
ഇ. പി. സുനില്‍ (ഓഡിറ്റര്‍), പി. റജീദ് (അസി. കല. സിക്രട്ടറി), വി.പി. വികാസ് (അസി. സ്‌പോര്‍ട്‌സ് സിക്രട്ടറി), എസ്. കെ. താജുദ്ദീന്‍ (അസി. ട്രഷറര്‍)

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തൊഴില്‍ ഉടമ മുങ്ങി – മുന്നൂറോളം തൊഴിലാളികള്‍ കേരളത്തിലേക്ക്‌ മടങ്ങുന്നു

April 19th, 2010

owner-abscondingഷാര്‍ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.

മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക്‌ തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ്‌ ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ്‌ തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്.

എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ്‌ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ്‌ പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ്‌ തന്നെ ഇവര്‍ക്ക് ടിക്കറ്റ്‌ എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക്‌ നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക്‌ ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ്‌ ഇവര്‍ക്ക്‌ ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു.

ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു.

തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് നാട്ടിലുള്ള തൊഴില്‍ ഉടമയുടെ കയ്യില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ടതായ ശമ്പള കുടിശികയും, ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കണം എന്ന നിവേദനവുമായി ഇവര്‍ ഇന്നലെ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ പോയി കണ്ടു അഭ്യര്‍ഥിക്കുകയും തങ്ങളുടെ ആവശ്യം നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

-

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

Page 5 of 9« First...34567...Last »

« Previous Page« Previous « അബുദാബിയില്‍ ‘പെയ്ഡ്‌ പാര്‍ക്കിംഗ്’ കൂടുതല്‍ സ്ഥലങ്ങളില്‍
Next »Next Page » അബുദാബിയില്‍ “പെയ്ഡ്‌ പാര്‍ക്കിംഗ്” കൂടുതല്‍ സ്ഥലങ്ങളില്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine