പ്രമുഖ ബ്രോക്കര്‍ ആന്‍ഡ് ക്ലിയറിംഗ് സ്ഥാപനമായ ജെ. ആര്‍. ജി. ഇന്‍റര്‍നാഷണലിന് അറബ് അച്ചീവ് മെന്‍റ് അവാര്‍ഡ് ലഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള നോമിനേഷനുകളില്‍ നിന്നാണ് ജെ. ആര്‍. ജി. യെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
ഉപഭോക്താക്കള്‍ക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് സഹിതം പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക കമ്പനി, ഫ്യൂച്ചര്‍ എക്സ് ചേഞ്ച് വഴി സ്റ്റീല്‍ ഡെലിവറി തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് ജെ. ആര്‍. ജി. ചെയര്‍മാനും എം. ഡി. യുമായ ഹസ്സ ബിന്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഡയറക്ടറും സി. ഇ. ഒ. യുമായ പി. കെ. സജിത് കുമാര്‍, ഡയറക്ടര്‍ ബാബു കെ. ലോനപ്പന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.