അബുദാബി : സൌദി അറേബ്യ യിലെ ത്വായിഫില്‍ ഇന്നലെ റമദാന്‍ മാസ പ്പിറവി ദൃശ്യമായ തിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ ഒഴികെ എല്ലായിടത്തും ഇന്ന് (ബുധന്‍) മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു. ഒമാനില്‍ മാസപ്പിറവി കാണാത്ത തിനാല്‍ ഇന്ന് ശഅബാന്‍ 30 പൂര്‍ത്തി യാക്കി വ്യാഴാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുക യുള്ളൂ. കേരളത്തിലും വ്യാഴാഴ്ച തന്നെയാണ് റമദാന്‍ ആരംഭിക്കുന്നത്.
യു. എ. ഇ. ഫെഡറല്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്ക് റമദാനില്‍ ആറു മണിക്കൂര്‍ ജോലി എന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പ്രഖ്യാപിച്ചു. മത പരമായ വിവേചനം കൂടാതെ തൊഴിലാളി കള്‍ക്ക് റമദാന്‍ ആനുകൂല്യം നല്‍കണം. ആഴ്ചയില്‍ നാല്പത്തി എട്ടു മണിക്കൂര്‍ ജോലി ചെയ്തിരുന്നവര്‍ റമദാനില്‍ മുപ്പത്തി ആറു മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതി. കൂടുതല്‍ പണി എടുപ്പിക്കുന്നവര്‍ ‘ഓവര്‍ ടൈം’ വേതനം നല്‍കണം. ഒരു ദിവസം രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഓവര്‍ ടൈം ജോലി ചെയ്യിക്കുകയും അരുത്. വേതന ത്തിന്‍റെ 25 ശതമാന ത്തില്‍ കുറയാത്ത കൂലി യാണ് ഓവര്‍ ടൈം ജോലിക്ക് നല്‍കേണ്ടത്. രാത്രി ഒന്‍പതിനും രാവിലെ നാലിനും ഇടയിലാണ് ‘ഓവര്‍ ടൈം’ ജോലി എങ്കില്‍ 50 ശതമാനം വേതനം നല്‍കണം.
റമദാനില്‍ പകല്‍ സമയങ്ങളില്‍ പൊതു സ്ഥലത്ത് ഭക്ഷണ – പാനീയ ങ്ങള്‍ കഴിക്കുക യോ, പുകവലി ക്കുകയോ ചെയ്‌താല്‍ ശിക്ഷാര്‍ഹമാണ് എന്നും ഗവണ്മെന്‍റ് പത്രക്കുറിപ്പില്‍ പറയുന്നു.