ഹരിപ്പാടിനടുത്ത് പടക്ക നിര്‍മ്മാണ ശാലയില്‍ ഉണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ഒരു വീടിനോട് ചേര്‍ന്ന് നഹാസ് എന്ന വ്യക്തി നടത്തിയിരുന്ന പടക്ക നിര്‍മ്മാണ ശാലയാണ് ഇന്ന് ഉച്ചക്ക് തീപിടിച്ചത്. ഹരിപ്പാട് സ്വദേശിനി സുനിതയും മറ്റു രണ്ടു തമിഴ്നാട് സ്വദേശികളുമാണ് മരിച്ചത്.
ഇവരെ കൂടാതെ അഞ്ചുപേര്‍ ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വിദഗ്ദപരിചരണയിലാണ്.
ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുകയായിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ ആണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏതാനും വര്‍ഷം മുമ്പും ഇവിടെ അപകടം ഉണ്ടയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം