Monday, March 14th, 2011

മരുഭൂമിക്കായി ഒരു ദിനം

desert-cleanup-drive-march-2011-epathram

ദുബായ്‌ : യു.എ.ഇ. യിലെ ഒട്ടകങ്ങളില്‍ 50 ശതമാനവും കൊല്ലപ്പെടുന്നത് പ്ലാസ്റ്റിക്‌ ഭക്ഷിക്കുന്നത് മൂലമാണ് എന്നാണ് കണ്ടെത്തല്‍. ഉപയോഗിച്ച ശേഷം അശ്രദ്ധമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ സഞ്ചികള്‍ മരുഭൂമിയില്‍ എത്തുകയും, ഭക്ഷണത്തിന്റെ മണമുള്ള ഈ സഞ്ചികള്‍ ഒട്ടകങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു. ദഹിക്കാന്‍ കഴിയാതെ ഒട്ടകത്തിന്റെ ആമാശയത്തില്‍ ഇവ അടിഞ്ഞ് കൂടുകയും കട്ടിയാവുകയും ചെയ്യും. 60 കിലോഗ്രാം വരെ ഭാരമുള്ള ഇത്തരം പ്ലാസ്റ്റിക്‌ കട്ടകള്‍ ഒട്ടകത്തിന്റെ വിശപ്പ്‌ കെടുത്തുകയും ഭക്ഷണം കഴിക്കാനാകാതെ വേദനാ ജനകമായ ഒരു അന്ത്യത്തിന് വഴി വെയ്ക്കുകയും ചെയ്യുന്നു.

jinoy-viswan-camel-photoപ്ലാസ്റ്റിക് തിന്നുന്ന ഒട്ടകങ്ങള്‍

പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നുന്ന ഒട്ടകത്തെ യു. എ. ഇ. യില്‍ റോഡ്‌ വഴി ദൂര യാത്ര ചെയ്യുന്ന മിക്കവാറും എല്ലാവരും കണ്ടിട്ടുണ്ടാവും. മരുഭൂമികള്‍ മലിനീകരണ വിമുക്ത മാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി, eപത്രം പരിസ്ഥിതി ക്ലബ്‌ ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌, ഏസ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്‌, ഇമാരത്ത് 4×4 ഓഫ്റോഡ്‌ ക്ലബ്‌ എന്നിവയുമായി ചേര്‍ന്ന് ദുബായ്‌ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ മരുഭൂമി വൃത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ഒരു ഇക്കോ സഫാരി സംഘടിപ്പിക്കുന്നു.

emarat-offroad-club-epathramഇമാരത്ത് 4×4 ഓഫ് റോഡ്‌ ക്ലബ്‌ മാര്‍ഷലുകള്‍ മരുഭൂമിയില്‍

മാര്‍ച്ച് 18 വെള്ളിയാഴ്ച രാവിലെ 07:30 മുതല്‍ 10:30 വരെ ദുബായിലെ അല്‍ അവീര്‍ മരുഭൂമിയിലാണ് ഈ പരിസ്ഥിതി സഫാരി സംഘടിപ്പിച്ചിട്ടുള്ളത്. സാധാരണ ഡെസേര്‍ട്ട് സഫാരികളില്‍ നിന്നും വിഭിന്നമായ ഈ സഫാരിയില്‍ അര്‍ദ്ധ നഗ്നയായി ബെല്ലി നൃത്തം ചെയ്യുന്ന നര്ത്തകരുണ്ടാവില്ല.

belly-dancer-dubai-epathramബെല്ലി നൃത്തം

പകരം ഇമാരത്ത് 4×4 ഓഫ് റോഡ്‌ ക്ലബ്ബിന്റെ സമര്‍ത്ഥരായ മാര്‍ഷല്‍മാരും, ദുബായ്‌ മുനിസിപ്പാലിറ്റിയുടെ ഗാര്‍ബേജ് ട്രക്കുകളും, ഷട്ടര്‍ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ഫോട്ടോഗ്രാഫര്‍മാരും, e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും പിന്നെ ഈ ഉദ്യമത്തില്‍ ആവേശത്തോടെ പങ്കെടുക്കുന്ന വിവിധ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ അംഗങ്ങളും, വ്യത്യസ്ത സംഘടനകളും കൂട്ടായ്മകളും, പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ഒട്ടേറെ പ്രകൃതി സ്നേഹികളും ആകും നിങ്ങളുടെ കൂടെ.

desert-cleanup-epathramമരുഭൂമി വൃത്തിയാക്കുന്നു

നാം ജീവിക്കുന്ന നാടിനോടുള്ള സാമൂഹിക പ്രതിബദ്ധത നിറവേറ്റു ന്നതിനോടൊപ്പം ഏറെ രസകരവും ആവേശകരവുമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 050 7861269 എന്ന മൊബൈല്‍ നമ്പറിലോ, green അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ to “മരുഭൂമിക്കായി ഒരു ദിനം”

  1. Anish says:

    this is a helpful program, save greenary

  2. രാജേഷ് നായര്‍ says:

    വര്‍ഷങ്ങളായി, മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും മരുഭൂമിയില്‍ പോകാറുള്ള ആളാണ് ഞാന്‍. ഒരു ഉത്തരവാദിത്വവും ഇല്ലാതെ വലിച്ചെറിയുന്ന ശീലം പലര്‍ക്കും ഉള്ളത് കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ശ്ലാഘനീയമാണ് ഈ ദൌത്യം. ഞാനും ഉണ്ടാവാന്‍ ശ്രമിക്കും.

  3. moidu.p.m(thikkodi) says:

    നല്ല കാര്യം.
    അഭിനന്ദനം

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010