ബാംഗ്ലൂര്‍ : മഹാരാഷ്ട്രയിലെ ജൈതാപൂര്‍ ആണവ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി ജയറാം രമേഷ് അറിയിച്ചു. ഇന്ത്യയിലെ ഊര്‍ജ്ജ കമ്മി പരിഹരിക്കാന്‍ ആണവ ഊര്‍ജ്ജത്തെ ആശ്രയിക്കാതെ വേറെ വഴിയില്ല. ഊര്‍ജ്ജ ആവശ്യത്തിന്റെ മൂന്നു ശതമാനം ഇന്ന് ആണവ ഊര്‍ജ്ജമാണ് നല്‍കുന്നത്. ഇത് 2020 ആവുന്നതോടെ ആറു ശതമാനവും 2030 ആവുന്നതോടെ 12 ശതമാനവും ആണവ ഊര്‍ജ്ജത്തില്‍ നിന്നും ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം എന്നും അദ്ദേഹം അറിയിച്ചു.
ജൈതാപൂര്‍ നിവാസികള്‍ക്കുള്ള നഷ്ട പരിഹാര പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പരിഹരിക്കും എന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം ആണവ ഊര്‍ജ്ജ കോര്‍പ്പൊറേഷന്‍ പ്രഖ്യാപിച്ചതിനു പുറമേ ആയിരിക്കും എന്നും അദ്ദേഹം അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nuclear