മനുഷ്യന് പൂര്‍ണ്ണമായി ഇനിയും വഴങ്ങിയിട്ടില്ലാത്ത ആണവ സാങ്കേതിക വിദ്യ ആരുടെയൊക്കെയോ വ്യാപാര താല്പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളുടെ മേല്‍ ആരൊക്കെയോ കൂട്ട് കൂടി അടിച്ചേല്‍പ്പിക്കുമ്പോള്‍ ഇതെല്ലാം തങ്ങളെ എങ്ങനെ ബാധിക്കും എന്ന് പോലും അറിയാതെ എല്ലാറ്റിനും കയ്യടിക്കുന്ന ജനത്തിന് ഒരു മുന്നറിയിപ്പാകട്ടെ ഈ ദിനം…
1945 ആഗസ്റ്റ് ആറിന് അമേരിക്കയുടെ “ലിറ്റില്‍ ബോയ്” എന്ന ഓമന പ്പേരില്‍ അറിയപ്പെടുന്ന അണു ബോംബ് ഹിരോഷിമയില്‍ 140,000 പേരെയാണ് നിമിഷ നേരം കൊണ്ട് ചാരം പോലും അവശേഷി പ്പിക്കാതെ ഭൂമുഖത്ത് നിന്ന് ആവിയാക്കി കളഞ്ഞത്, ജന്തു സസ്യ ജാലങ്ങളുടെ കണക്കുകള്‍ പുറമെ.
യുദ്ധം തുടര്‍ കഥയാവുകയും യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും, യുദ്ധ മുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടി പ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാമ്രാജ്യത്വം, വിഭവങ്ങള്‍ കുന്നു കൂട്ടുകയും അതിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു.
ഇനിയൊരു യുദ്ധം വേണ്ട
ഹിരോഷിമകളിനി വേണ്ട
നാഗസാക്കികളിനി വേണ്ട
പട്ടിണി കൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ
കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ…
…
ഇനി വേണ്ട ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ…
ആണവ വിദ്യയും വേണ്ടിവിടെ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nuclear