Saturday, August 21st, 2010

ആണവ ബാദ്ധ്യതാ റിപ്പോര്‍ട്ട് തിരുത്തിയത് ആര്?

american-agent-epathramന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ കേന്ദ്ര മന്ത്രി സഭ പാസാക്കി എങ്കിലും ബില്ലിനെ ചുറ്റി പറ്റി ഉയര്‍ന്നു വന്ന വിവാദങ്ങള്‍ കൂടുതല്‍ ചൂട്‌ പിടിച്ചു വരുന്നതേയുള്ളൂ. ആണവ ഉപകരണ ദാതാവിന്റെ പക്കല്‍ നിന്നും നഷ്ട പരിഹാരം ഈടാക്കാനുള്ള ആണവ നിലയ നടത്തിപ്പു കാരന്റെ അവകാശം നിയന്ത്രിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ഭേദഗതി ഒഴിവാക്കണം എന്ന പ്രതി പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് കേന്ദ്ര മന്ത്രി സഭ ബില്‍ പാസാക്കിയത്‌. എന്നാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉള്ള ഭേദഗതി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്നാണു സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതായത്‌ ഈ ഭേദഗതി ആരോ കൃത്രിമമായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്ത താണ് എന്ന്.

ഒരു പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ കൃത്രിമം നടക്കുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ കാര്യത്തില്‍ നടന്നത് പോലൊരു വിഴ്ച നഷ്ട പരിഹാരം ലഭിക്കുന്നതില്‍ ഉണ്ടാവാതിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്.

ആണവ ദുരന്തം ഉണ്ടാവുന്ന പക്ഷം, ആണവ നിലയ നടത്തിപ്പുകാരന് ആണവ ഉപകരണ ദാതാവിന്റെ പക്കല്‍ നിന്നും നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ രണ്ടു വ്യവസ്ഥകളാണ് 17(A), 17(B) എന്നിവ. ആണവ ദാതാവുമായി ഉള്ള കരാറില്‍ ഇത്തരം നഷ്ട പരിഹാരത്തിനുള്ള വ്യവസ്ഥ ഉണ്ടാവണം എന്നതാണ് 17(A) നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ അപകടം നടന്നത് ആണവ ഉപകരണ ദാതാവ് നല്‍കിയ ഉപകരണത്തിന്റെ തകരാറ് മൂലമാണെങ്കില്‍ ദാതാവിനെതിരെ നടപടി ആരംഭിക്കാനുള്ള വ്യവസ്ഥയാണ് 17(B).

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഈ രണ്ടു വ്യവസ്ഥകളുടെ ഇടയില്‍ ഒരു “and” എന്ന പദം എഴുതി ചേര്‍ത്തതോടെ ഈ രണ്ടു വ്യവസ്ഥകളും ശരിയാണെങ്കില്‍ മാത്രമേ ഉപകരണ ദാതാവിനെതിരെ ആണവ നിലയം നടത്തിപ്പുകാരന് നിയമ നടപടി സ്വീകരിക്കാനാവൂ എന്ന സ്ഥിതി വന്നു.

ഇത് ഫലത്തില്‍ ആണവ ഉപകരണ ദാതാക്കള്‍ക്ക് അനുകൂലമായി ഭവിക്കും. ഇന്ത്യയിലേക്ക്‌ ആണവ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നോട്ടമിട്ടിരിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഇത് സാദ്ധ്യമാവാനുള്ള നിയമ തടസ്സം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇന്ത്യയെ കൊണ്ട് 123 കരാറും ആണവ ബാദ്ധ്യതാ ബില്ലും അംഗീകരിപ്പിച്ചത് എന്നിരിക്കെ ബില്ലില്‍ ഇത്തരം ഒരു കൃത്രിമം കാണിച്ചത് ആരായാലും അത് അമേരിക്കക്ക് വേണ്ടിയാണ് എന്ന് വ്യക്തമാണ്.

ഏതായാലും അസാധാരണമായൊരു നടപടിയില്‍ രാജ്യ സഭാ ചെയര്‍മാന്‍ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നതിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഈ “and” എടുത്തു കളഞ്ഞതിനൊപ്പം വേറെ ചില മാറ്റങ്ങള്‍ കൂടി തങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ വക്താവ്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്‌ മന്ത്രി പൃഥ്വി രാജ ചവാന്‍ പറയുന്നു. നഷ്ട പരിഹാരം നല്‍കിയതിനു ശേഷം മാത്രമേ ഇനി ആണവ നിലയ നടത്തിപ്പുകാരന് ആണവ ദാതാവുമായുള്ള നിയമ നടപടികള്‍ ആരംഭിക്കാനാവൂ എന്നതാണ് ഇത്. നിയമ നടപടികളില്‍ ഉണ്ടാവുന്ന കാല താമസം മൂലം അപകടത്തിന്റെ ഇരകള്‍ക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള കാല താമസം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ വ്യവസ്ഥയെങ്കിലും, ഇതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചും ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010