വാഷിംഗ്ടണ്‍ : അമേരിക്കയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സമ്പുഷ്ട യുറേനിയം ആരുടെയൊക്കെ കൈകളിലാണ് ചെന്നെത്തുന്നത് എന്ന ഭീതിതമായ സംശയം ഉണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ അക്കൌണ്ടബിലിറ്റി ഓഫീസ് പുറത്തു വിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക കയറ്റുമതി ചെയ്ത 17,500 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തില്‍ നിന്നും വെറും 1,160 കിലോഗ്രാം മാത്രമേ ഇപ്പോള്‍ എവിടെയാണ് എന്നതിന് വ്യക്തതയുള്ളൂ. അതായത് ആണവ ആയുധങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള 16,340 കിലോഗ്രാം യുറേനിയം ഇപ്പോള്‍ എവിടെയാണ് എന്ന് ഉറപ്പാക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nuclear