ദുബായ് : ഫെബ്രുവരി 9 നു നിങ്ങളുടെ കാറുകള്‍ക്ക് പകരം പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ജോലി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാന്‍ ദുബായ് മുനിസിപ്പാലിറ്റി തങ്ങളുടെ ജീവനക്കാരോട് ആഹ്വാനം ചെയ്യുന്നു. ദുബായ് മുനിസിപ്പാലിറ്റി കാര്യാലയ ത്തിലേയും സമീപ സര്‍ക്കാര്‍ ഓഫീസുകളിലേയും ഏകദേശം 2500 ല്‍ അധികം വരുന്ന ജീവനക്കാര്‍ ബുധനാഴ്ച്ച തങ്ങളുടെ കാറുകള്‍ക്ക് പകരം ദുബായിലെ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഈ പരിസ്ഥിതി സംരക്ഷണ ഉദ്യമത്തില്‍ പങ്കു ചേരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി 17 നും ഇതു പോലെ ഒരു ദിവസം ആചരിച്ച് വായു മലിനീകരണം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കാനും കൂടുതല്‍ ജനങ്ങളെ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തല്പരരാക്കാനും ദുബായ് മുനിസിപാലിറ്റിക്ക് കഴിഞ്ഞിരുന്നു.
പരിസ്ഥിതി വകുപ്പിന്‍റെ കണക്കനുസരിച്ച് ദുബായിലെ 42% വായു മലിനീകരണം റോഡ് ഗതാഗതം വഴിയാണ്. ഓരോ വാഹനവും ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ 110 മുതല്‍ 250 മില്ലിഗ്രാം കാര്‍ബണ്‍ വരെ പുറന്തള്ളപ്പെടുന്നു. ചുരുക്കത്തില്‍ ദിവസവും 10 ലക്ഷത്തില്‍ പരം കാറുകള്‍ ദുബായ് നിരത്തിലൂടെ ഓടുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരെ അധികമാണ്. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 17നു ദുബായ് റോഡുകളില്‍ കാറുകള്‍ കുറഞ്ഞപ്പോള്‍ അത് വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലില്‍ 3 ടണ്ണ്‍ കുറവുണ്ടായി.
എല്ലാ കൊല്ലവും ഇങ്ങനെ ഒരു ദിവസം ആചരിക്കാന്‍ പദ്ധതിയിടുന്ന ദുബായ് മുനിസിപ്പാലിറ്റി, ഇനി ഇത് സ്വകാര്യ മേഖലയിലേയ്ക്ക് കൂടി വ്യാപിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ ഒരു കാര്‍ എങ്കിലും റോഡില്‍ ഇറങ്ങാതെ യിരിക്കുമ്പോള്‍ തങ്ങള്‍ മഹത്തായ ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയില്‍ പങ്കാളി കളാവുകയാണ് എന്ന് ദുബായ് മുനിസിപാലിറ്റി ജനങ്ങളെ ഉത്ബോധിപ്പിക്കുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: pollution