പോരാട്ടങ്ങളുടെ മൂന്നാം കണ്ണുമായി പ്രതിരോധത്തിന്റെ ചലച്ചിത്രകാരന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍ , മനുഷ്യസ്നേഹി ശരത്ചന്ദ്രന്‍ നമ്മെ വിട്ടകന്നിട്ട് ഇത് രണ്ടാം വര്‍ഷം. ശരത്തില്ലാത്ത ലോകത്ത് നമ്മള്‍ എന്ത് ചെയ്യും എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനന്ദ് പട് വര്‍ദ്ധന്‍ പറഞ്ഞത്. തന്റെ കാമറയും പ്രോജക്ടറുമായി ഗ്രാമങ്ങളില്‍ ചെന്ന് ലോക ക്ലാസിക് സിനിമകളും ഡോക്യുമെന്ററികളും ലാഭേച്ഛയില്ലാതെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ഫിലിം ആക്റ്റിവിസ്റ്റ്. തന്റെ ശരീരവും ആത്മാവും പാരിസ്ഥിതിക സമരങ്ങള്‍ക്കായി അര്‍പ്പിച്ച ശരത്… ശരത്തില്ലാത്ത ലോകം എത്ര ശൂന്യം… വിളിക്കാതെ വരാന്‍ എന്നും ഒരു വിളിപ്പാടകലെ ശരത് ഉണ്ടായിരുന്നു… ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ധാതു ഖനനത്തിനായി ആട്ടിപായിച്ചു കൊണ്ടിരിക്കുന്ന ഒറീസ്സയിലെ ഗ്രാമീണര്‍ക്കിടയില്‍, പ്ലാച്ചിമടയില്‍ ആദ്യാവസാനം വരെ, എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമിയില്‍ ഇരകളുടെ കൂടെ, ചാലിയാറിന്റെ തീരത്ത് കാമറകണ്ണുമായി, അതിരപള്ളിയില്‍ ഹരിതാഭമായ പച്ചപ്പിനെ മുക്കികൊല്ലുന്നതിനെതിരെ, പാത്രക്കടവില്‍ സൈലന്റ്‌വാലിയെ കത്തി വെക്കുന്നതിനെതിരെ, മുത്തങ്ങയില്‍ ആദിവാസികളെ ആട്ടിപായിക്കുന്നതിനെതിരെ, ചെങ്ങറയില്‍ ആദിവാസികളുടെ പക്ഷത്ത് അങ്ങനെ എത്ര എത്ര സമരമുഖത്ത്… ശരത്തില്ലാത്ത ഏതു പാരിസ്ഥിതിക സാമൂഹിക സമരമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്? എല്ലാം ഭദ്രമായി ആരും ക്ഷണിക്കാതെ കാമറയില്‍ പകര്‍ത്തുന്ന ശരത്തെ നീ എന്തിനായിരുന്നു ഈ പോരാടങ്ങളുടെ ഭൂമികയില്‍ നിന്നും ഇത്ര പെട്ടെന്ന് ഞങ്ങളെ തനിച്ചാക്കി പോയത്… നിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരായിരം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു…
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: green-people, nature, obituary