ന്യൂഡല്‍ഹി:പരിസ്ഥിതിക്കും ആരോഗ്യത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് അണുബോംബിനേക്കാള്‍ വിനാശ കാരിയാണെന്നും അതിനാല്‍ പ്ലാസ്റ്റിക് മാലിന്യത്തിന് കാരണമായ പ്ലാസ്റ്റിക് ബാഗുകള്‍ എത്രയും പെട്ടെന്ന് പൂര്‍ണ്ണമായും നിരോധിക്കണമെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കണമെന്ന് കാണിച്ച് കരുണ സൊസൈറ്റി ഫോര്‍ അനിമല്‍ ആന്‍ഡ് നേച്ചര്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് ജി. എസ്. സിങ്‌വി അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്.
സര്‍ക്കാരത് ചെയ്യാത്ത പക്ഷം പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ തന്നെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കോടതി പറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: climate, court, eco-system, nuclear, pollution