നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം

September 29th, 2012

kerala-wetlands-epathram

എടപ്പാള്‍: നല്ല ഭക്ഷണ പ്രസ്ഥാനം – പൊന്നാനി താലൂക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബർ 7നു നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി എടപ്പാൾ ഗവ. ഹൈസ്കൂളില്‍ ബഹുജന കണ്‍വെൻഷന്‍ രാവിലെ പത്തു മുതൽ ഒരു മണി വരെ സംഘടിപ്പിക്കുന്നു. നല്ല വായു നല്ല ഭക്ഷണം എന്നിവ ലഭിക്കുവാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനുമുള്ള സമര പ്രഖ്യാപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക : വി. അശോക്‌ കുമാര്‍ 00919747737331

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »

വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി

August 25th, 2012

water-conservation-epathram

ഐക്യരാഷ്ട്ര സഭ : ഇത്തവണ ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കടുത്ത വരള്‍ച്ചക്ക് സാദ്ധ്യതയുള്ളതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ഐക്യ രാഷ്ട്ര സഭ മുന്നൊരുക്കം തുടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ വർഷം ആവശ്യത്തിനു മഴ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടുന്നതിന് യു. എൻ. പദ്ധതി ആവിഷ്കരിക്കുന്നത്. ഇന്ത്യയില്‍ മാത്രം ഈ വര്‍ഷം സാധാരണ ലഭിക്കുന്നതിനേക്കാള്‍ 17 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മഴയുടെ കുറവ് ലോകത്തെ മൊത്തം കാര്‍ഷിക മേഖലയെ ബാധിക്കുമെന്നതിനാല്‍ കടുത്ത ഭക്ഷ്യ ക്ഷാമത്തിനും കാരണമായേക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ഇതിനകം തന്നെ നിരവധി ദുരന്തങ്ങള്‍ നാം കണ്ടു കഴിഞ്ഞെന്നും, ഇനിയും ഈ നില തുടര്‍ന്നാല്‍ പരിഹരിക്കാനാകാത്ത പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുമെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നീങ്ങണമെന്നും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു. എം. ഒ.) സെക്രട്ടറി ജനറല്‍ മിഖായേല്‍ ജെറാഡ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം

August 23rd, 2012

radioactive-fish-epathram

ടോക്യോ : അപകടത്തെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിന്റെ സമീപ പ്രദേശത്തെ കടലിൽ നിന്നും പിടിച്ച മൽസ്യത്തിൽ അപകടകരമായ അണവ വികിരണ ശേഷിയുള്ള സീഷിയം വൻ തോതിൽ കണ്ടെത്തി. മാർച്ച് 2011ൽ നടന്ന ആണവ അപകടത്തെ തുടർന്ന് പ്രദേശത്തെ മൽസ്യ ബന്ധനം നിരോധിച്ചിരുന്നു. അപകടം നടന്നതിന് ഒരു മാസം കഴിഞ്ഞപ്പോൾ ആണവ നിലയ ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 11,000 ടണ്ണിലേറെ ആണവ മാലിന്യങ്ങൾ ആണവ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിൿ പവർ കമ്പനി കടലിലേക്ക് ഒഴുക്കിയിരുന്നു. ഇത് അന്ന് വൻ വിമർശനത്തിന് കാരണമാവുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക

August 16th, 2012

Fukuoka epathram

ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന പ്രശസ്തമായ കൃതിയിലൂടെ പ്രകൃതി കൃഷിക്ക് ലോകത്താകമാനമുള്ളവര്‍ക്ക് പ്രചോദനമായി മാറിയ  ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക (Masanobu Fukuoka) എന്ന മഹാനായ പ്രകൃതി സ്നേഹി നമ്മെ വിട്ടകന്നിട്ട് നാല് വര്ഷം തികയുന്നു. 2008 ഓഗസ്റ്റ് 16ല്‍ 98-‍ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. ജൈവ കൃഷി രീതിയുടെ ആധുനിക കാലത്തെ പ്രധാന പ്രയോക്താക്കളിൽ ഒരാളാണ്. ഭൂമി ഉഴുത് മറിക്കുകയോ, കള പറിക്കുകയോ, വള‌മോ കീടനാശിനിയോ ഉപയോഗിക്കുകയോ ചെയ്യാതെ കൃഷി നടത്തണമെന്ന് ആഹ്വാനം ചെയ്‌ത ശാസ്‌ത്രജ്ഞനാണ് ഫുക്കുവോക്ക.

മൈക്രോബയോളജിസ്‌റ്റായാണ് ഫുക്കുവോക്ക കാർഷിക രംഗത്തേക്ക് കടന്നത്. 25-‍ാം വയസ്സിൽ ആധുനികമായ കൃഷി രീതിയിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം ഗവേഷണ ശാസ്‌ത്രജ്ഞൻ എന്ന ജോലി ഉപേക്ഷിച്ച് സ്വന്തം നാടായ ‌ഷിക്കോക്കുവിൽ മടങ്ങിയെത്തി സ്വന്തം കൃഷിയിടത്തിൽ കൃഷി തുടങ്ങി. ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷി ചെയ്യണമെന്ന ഫുക്കുവോക്കയുടെ താത്ത്വിക ആശയത്തെ പലരും സംശയത്തോടെ വീക്ഷിച്ചെങ്കിലും അവ പിന്നീട് ലോകപ്രശസ്‌തമായി. തൻറെ നിരീക്ഷണങ്ങളെപ്പറ്റി ഫുക്കുവോക്ക എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) പ്രകൃതിയിലേക്ക് മടങ്ങാന്‍ എന്നീ കൃതികള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ മഹാനായ പ്രകൃതി സ്നേഹിയുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ eപത്രം പച്ചയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി

August 10th, 2012

bhopal-victims-protest-epathram

ന്യൂഡൽഹി : ഭോപ്പാൽ യൂണിയൻ കാർബൈഡ് ഫാക്ടറി അവശേഷിപ്പിച്ച മാലിന്യങ്ങൾ 6 മാസങ്ങൾക്കുള്ളിൽ നിർമ്മാർജ്ജനം ചെയ്യണം എന്ന് സുപ്രീം കോടതി വിധിച്ചു. കേന്ദ്ര സർക്കാരും മദ്ധ്യ പ്രദേശ് സർക്കാരും ഇത് ഉറപ്പ് വരുത്തണം. ഫാക്ടറിയിലും പരിസര പ്രദേശങ്ങളിലും ഇപ്പോഴും വൻ തോതിൽ മാലിന്യം കിടപ്പുണ്ട് എന്നത് സത്യമാണ് എന്ന് കോടതി നിരീക്ഷിച്ചു. ഇത് വൻ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് എത്രയും പെട്ടെന്ന് ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിനാൽ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് റിസേർച്ച് ഇൻ എൻവയേണ്മെന്റ് ഹെൽത്ത്, ഉപദേശക സമിതി, എംപവേർഡ് മോണിറ്ററിങ്ങ് കമ്മിറ്റി എന്നിവയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഈ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ കേന്ദ്ര സർക്കാരും മദ്ധ്യപ്രദേശ് സർക്കാരും എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണം എന്ന് ജസ്റ്റിസ് എസ്. എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 43« First...234...1020...Last »

« Previous Page« Previous « പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
Next »Next Page » പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010