വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാറില്‍ നിരാഹാരം അനുഷ്ഠിക്കുന്നവരെ അഭിവാദ്യം ചെയ്യാനായി പ്രമുഖ പരിസ്ഥിതി – സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ സമരപന്തലില്‍ എത്തി. മേധയുടെ സന്ദര്‍ശനം സമരപന്തലില്‍ ആവേശം പകര്‍ന്നു. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രശ്‌നപരിഹാരമാകണം കേന്ദ്രസര്‍ക്കാര്‍ മുല്ലപ്പെരിയാറില്‍ നടത്തേണ്ടതെന്നും, അതിനുള്ള ശ്രമങ്ങള്‍ തുടരണമെന്നും, വ്യക്തമായ നിലപാടിന് ഇനി വൈകരുത് എന്നും മേധ പട്കര്‍ പറഞ്ഞു. കേരളത്തിന്‍റെ സുരക്ഷക്കും തമിഴ്നാടിന് വെള്ളത്തിനുമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടെ തീരൂ. ജീവന്‍ രക്ഷിക്കാനുള്ള ചര്‍ച്ചയില്‍നിന്ന് തമിഴ്നാട് വിട്ടുനില്‍ക്കരുത്. സുപ്രീംകോടതിക്കോ ജസ്റ്റിസ് ആനന്ദ് കമ്മിറ്റിക്കോ പരിഹാരം കാണാവുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നിയമ യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങാതിരിക്കുന്നത് നല്ലതാണെന്നും, രാഷ്ട്രീയ നിലപാടുകളും മറ്റ് താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ഇരു സംസ്ഥാനങ്ങളും ഒരുമിച്ചിരിക്കേണ്ട ഘട്ടമാണിതെന്നും മേധാ പറഞ്ഞു. സി.ആര്‍. നീലകണ്ഠന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. നാഷനല്‍ അലയന്‍സ് പീപ്പിള്‍സ് മൂവ്മെന്‍റ് സംസ്ഥാന കോ ഓഡിനേറ്റര്‍ ജിയോ ജോസും മേധയോടൊപ്പമുണ്ടായിരുന്നു. മേധയുടെ വരവ് പ്രതീക്ഷിച്ച് വന്‍ മാധ്യമപട തന്നെ എത്തിയിരുന്നു. എം. എല്‍. എമാരായ ഇ. എസ്. ബിജിമോള്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റ്യന്‍, പി. പ്രസാദ്, സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍, സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ എന്നിവര്‍ മേധാ പട്കറെ സമരപ്പന്തലില്‍ സ്വീകരിച്ചു.
സമരത്തിന് ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍
December 12th, 2011-
ഫുക്കുഷിമയില്‍ ചോര്‍ച്ച
December 6th, 2011ടോക്യോ : ആണവ അപകടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും 45 ടണ്‍ അണു പ്രസരണം ഉള്ള വെള്ളം ചോര്‍ന്നതായി ആണവ നിലയം അറിയിച്ചു. ജല ശുദ്ധീകരണ യന്ത്രത്തില്‍ നിന്നുമാണ് ശക്തമായ ആണവ മാലിന്യമുള്ള ജലം ചോര്‍ന്നത്. ഇതില്‍ നിന്നും ഒരു പങ്ക് സമുദ്രത്തില്‍ എത്തിയിരിക്കാനുള്ള സാദ്ധ്യത ആശങ്കാജനകമാണ്.
കഴിഞ്ഞ മാര്‍ച്ച് 11ന് നടന്ന ഫുക്കുഷിമാ ദുരന്തത്തില്‍ ഇത് പോലെ മലിന ജലം ഗണ്യമായി ശാന്ത സമുദ്രത്തില്‍ എത്തി ചേര്‍ന്നത് ജല ജീവജാലങ്ങളെയും മലിനപ്പെടുത്തിയിരിക്കാം എന്ന ഭീതി പരത്തിയിരുന്നു.
ആണവ നിലയങ്ങളുടെ സുരക്ഷാ ഭീഷണി ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഫുക്കുഷിമയിലെ ഈ പുതിയ ചോര്‍ച്ച.
- ജെ.എസ്.
മുല്ലപെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം
November 26th, 2011ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് മുല്ലപെരിയാര്‍. ഡാം 999 എന്ന സിനിമ. പലപ്പോഴും ചര്‍ച്ചകള്‍ സിനിമ നിരോധിക്കണോ അതോ തമിഴ് സിനിമകള്‍ കേരളത്തില്‍ നിരോധിക്കണോ എന്നായി ചുരുങ്ങുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് ചിലതു നാം മനസിലാകാനുണ്ട്. എന്തുകൊണ്ട് തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നു? പുതിയ ഡാം എന്നത് പ്രാവര്ത്തികമാണോ? ഇത്തരത്തില്‍ കുഴക്കുന്ന ചിലപ്രശ്നങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒപ്പം വരാനിരിക്കുന്ന ദുരന്തത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളില് വിദേശത്തു നിന്നെത്തിയ വിദഗ്ധര്‍ ഇവിടെ ഒരു റിസര്‍ച്ച് നടത്തുകയും തുടര്‍ന്ന് ഒരു സെമിനാറില്‍ ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുകയും ചെയ്തു. അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ… നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍ ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്, തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭാവനരഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നല്‍ന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍ സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.
- ഫൈസല്‍ ബാവ
വായിക്കുക: accident, eco-system, protest, tragedy, water
പാക്കിസ്ഥാനിലെ ആണവ നിലയത്തില്‍ ചോര്‍ച്ച
October 21st, 2011കറാച്ചി : കറാച്ചി ആണവ നിലയത്തില്‍ ഉണ്ടായ ഹെവി വാട്ടര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചോര്‍ച്ച കണ്ടെത്തിയത്. സാധാരണ നടത്താറുള്ള പരിശോധനകള്‍ക്കിടയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത് എന്ന് ആണവ നിലയം അറിയിച്ചു. റിയാക്ടറിലേക്കുള്ള ഒരു ഫീഡര്‍ പൈപ്പിലായിരുന്നു ചോര്‍ച്ച. എന്നാല്‍ ഈ ചോര്‍ച്ച മൂലം ആണവ വികിരണമോ മറ്റ് അപകടങ്ങളോ ഇല്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടു.
രാജ്യത്തെ ഏറെ ദുര്‍ബലമായ ആന്തരിക സുരക്ഷാ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ആണവ സുരക്ഷ ലോകം ആശങ്കയോടെയാണ് നോക്കി കാണുന്നത്.
- ജെ.എസ്.
ആണവ നിലയത്തില്‍ സ്ഫോടനം : ഒരാള്‍ കൊല്ലപ്പെട്ടു
September 12th, 2011മാര്‍കൂല്‍ : ദക്ഷിണ ഫ്രാന്‍സിലെ ഒരു ആണവ നിലയത്തില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സെന്ട്രാക്കോ ആണവ നിലയത്തില്‍ തിങ്കളാഴ്ച നടന്ന സ്ഫോടനത്തില്‍ മറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് അഗ്നിബാധ ഉണ്ടായി എങ്കിലും അഗ്നി നിയന്ത്രണ വിധേയമാണ് എന്ന് അധികൃതര്‍ അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
ലോകത്ത് ഏറ്റവും അധികം ആണവ ഊര്‍ജ്ജത്തെ ആശ്രയിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. ഫ്രാന്‍സിന്റെ വൈദ്യുതി ഉല്പാദനത്തിന്റെ ഭൂരിഭാഗവും ആണവ നിലയങ്ങളില്‍ നിന്നാണ്.
- ജെ.എസ്.
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild