ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി

January 10th, 2010

Vinayshankar-Sriram-Aashishന്യൂയോര്‍ക്ക് : വൈദ്യുതിയുടെ ആവശ്യം കുറവുള്ള സമയങ്ങളില്‍ അത് ശേഖരിച്ച് വെയ്ക്കുവാനും ആവശ്യം കൂടുന്ന അവസരങ്ങളില്‍ അത് വൈദ്യുത ഗ്രിഡിലേക്ക് ആവശ്യാനുസരണം തിരികെ നല്‍കാനും ഉപകരിക്കുന്ന ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ന്യൂ യോര്‍ക്ക് സിറ്റി നടത്തിയ അന്താരാഷ്ട്ര മത്സരത്തില്‍ വിജയികളായി. ന്യൂ യോര്‍ക്ക് സിറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഗ്ലോബല്‍ ബിസിനസ് പ്ലാന്‍ മത്സരത്തിലാണ് ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ടെക്നോളജി (ഐ. ഐ. ടി.) മദ്രാസിലെ മൂന്ന് വിദ്യാര്‍ത്ഥികളായ വിനയ ശങ്കര്‍ കുല്‍ക്കര്‍ണി, ശ്രീറാം കല്യാണ രാമന്‍, ആഷിഷ് ദത്താനി (ഫോട്ടോയില്‍ ഇടത്തു നിന്നും ക്രമത്തില്‍) എന്നിവര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇവരുടെ കമ്പനിയായ ഗ്രീന്‍ ടെക്നോളജി സൊല്യൂഷന്‍സിന് 20,000 ഡോളര്‍ സമ്മാന തുകയായി ലഭിക്കും.

ഇവര്‍ പ്രാവര്‍ത്തികമാക്കിയ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈദ്യുതി ഉപഭോഗം കുറഞ്ഞ സമയത്ത് ഉപയോഗിക്കാന്‍ ആവാതെ പാഴായി പോവുന്ന ഊര്‍ജ്ജം സംഭരിച്ചു വെയ്ക്കുവാനും, ഇത്തരത്തില്‍ സംഭരിച്ചു വെച്ച ഊര്‍ജ്ജം വൈദ്യുത ഉപഭോഗം കൂടുതല്‍ ആകുന്ന അവസരത്തില്‍ ഉപയോഗപ്പെടുത്തുവാനും കഴിയും.

സമ്മാന തുക ഉപയോഗിച്ച് ഇവര്‍ ന്യൂ യോര്‍ക്കില്‍ ഈ സാങ്കേതിക വിദ്യ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. എന്നാല്‍ ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഈ സാങ്കേതിക വിദ്യ വൈദ്യുതി കമ്മി അനുഭവപ്പെടുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് തന്നെയാവും കൂടുതല്‍ പ്രയോജനം ചെയ്യുക.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് അംഗീകാരം

April 20th, 2009

tulsi-tantiപാരമ്പര്യേതര ഊര്‍ജ്ജ ഉപയോഗത്തിന് പ്രോത്സാഹനം നല്‍കുന്ന ആഗോള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് “ഇന്ത്യയുടെ കാറ്റ് മനുഷ്യന്‍” എന്നറിയപ്പെടുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി തുളസി താന്തിക്ക് കാനഡയില്‍ പുരസ്കാരം നല്‍കി. കാനഡ ഇന്ത്യാ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സി.ഐ.എഫ്. ചഞ്ചലാനി ഗ്ലോബല്‍ ഇന്‍ഡ്യാ അവാര്‍ഡ് 2009 എന്ന ഈ പുരസ്കാരം കാനഡയിലെ ടൊറൊണ്ടോയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍‌മാന്‍ മൊണ്ടെക് സിങ് അഹ്‌ലുവാലിയ ആണ് ഇദ്ദേഹത്തിന് സമ്മനിച്ചത്.

താന്‍ നടത്തിയിരുന്ന ഒരു തുണി മില്ലിലെ കനത്ത വൈദ്യുതി ബില്‍ ആണ് തുളസി താന്തിയെ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ തേടി പോകാന്‍ പ്രേരിപ്പിച്ചത്. ഇതിനു വേണ്ടി ആദ്ദേഹം കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന രണ്ട് ചെറുകിട ടര്‍ബൈനുകള്‍ തന്റെ തുണി മില്ലില്‍ സ്ഥാപിച്ചു. തുണി മില്ലിനേക്കാള്‍ ചിലവു വന്ന ഈ നടപടി അന്ന് എല്ലാവരേയും അമ്പരപ്പിച്ചു എങ്കിലും ഇത്തരം ഒരു സംരംഭത്തിന്റെ ദൂരവ്യാപകമായ സാധ്യതകള്‍ അന്നേ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

1995ല്‍ അദ്ദേഹം പൂണെയില്‍ സ്ഥാപിച്ച സള്‍സന്‍ എനര്‍ജി എന്ന കമ്പനി കാറ്റ് കൊണ്ട് പ്രവര്‍ത്തിക്കുന്ന ടര്‍ബൈനുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ്. 1995ല്‍ വെറും ഇരുപത് തൊഴിലാളികളും ആയി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 13000 ജോലിക്കാരാണ് ജോലി ചെയ്യുന്നത്. 21 രാജ്യങ്ങളിലായി ഈ സ്ഥാപനം വളര്‍ന്നിരിക്കുന്നു.

2006ല്‍ ഇദ്ദേഹത്തെ ടൈം മാസിക “പരിസ്ഥിതി നായകന്‍” എന്ന ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

4 of 4« First...234

« Previous Page « ആഗോള വല്‍ക്കരണ ത്തിന്റെ പുതു യുദ്ധങ്ങള്‍ – വന്ദന ശിവ
Next » ഇതുമൊരു തവള! »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010