
ബെര്‍ലിന്‍: 2022 ഓടെ രാജ്യത്തെ എല്ലാ ആണവനിലയങ്ങളും പൂട്ടുമെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ അറിയിച്ചു. പഴക്കം ചെന്ന എട്ട് റിയാക്ടറുകള്‍ ഈവര്‍ഷം അവസാനിക്കുമ്പോഴേക്കും പൂട്ടുമെന്ന് പരിസ്ഥിതി മന്ത്രി നൊബേര്‍ട്ട് റൊട്ടെഗന്‍ പറഞ്ഞു. ഇപ്പോള്‍ രാജ്യത്തു 17 ആണവനിലയങ്ങള്‍ ആണ് ഉള്ളത്.
ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ ഭീകരതയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ വ്യാവസായിക രാഷ്ട്രമായ ജര്‍മ്മനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ഏഴു ആണവനിലയങ്ങള്‍ക്കു നിലവില്‍ മൊറാട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയൊന്നും ഒരു കാരണവശാലും റീ ആക്ടിവേറ്റ് ചെയ്യില്ലെന്നും പരിസ്ഥിതി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ആവശ്യമായ വൈദ്യുതിയുടെ 23 ശതമാനം ആണവ റിയാക്ടറുകളിലൂടെ ഉത്പാദിപ്പിക്കുന്ന ജര്‍മ്മനിയുടെ ഈ തീരുമാനത്തെ ആശ്ചര്യത്തോടെയാണ് ലോകരാഷ്ട്രങ്ങള്‍ കാണുന്നത്. രാജ്യത്തെ 17 റിയാക്ടറുകളുടേയും കാലാവധി 12 വര്‍ഷം കൂടി നീട്ടാന്‍ കഴിഞ്ഞവര്‍ഷം ചാന്‍സലര്‍ ഏയ്‌ഞ്ചെല മെര്‍ക്കല്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇതിനെതിരെ ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെയും ജനങ്ങളുടെയും പ്രതിഷേധമുയര്‍ന്നത്തോടെ ഏതാനും ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ രണ്ടു മാസം മുമ്പ് നടന്ന മന്ത്രിമാരുടെ സമ്മേളനത്തില്‍ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി ആണവനിലയങ്ങള്‍ അടച്ചു 2022 ഓടെ രാജ്യം ആണവോര്‍ജ്ജ വിമുക്തമാക്കാന്‍ തീരുമാനമായത്.


ദുബായ് : അതിരപ്പിള്ളി പദ്ധതി വന്നാല്‍ ഉണ്ടാകുന്ന പാരിസ്ഥിതിക നഷ്ടത്തെ ചെറുതായി കാണേണ്ടതില്ല എന്നും ഇതിന്റെ പ്രത്യാഘാതം വരും കാലങ്ങളില്‍ നാം മനസിലാക്കേണ്ടി വരും എന്ന മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മ സ്വാഗതം ചെയ്തു. പാരിസ്ഥിതിക വിഷയങ്ങളില്‍ യാഥാര്‍ത്ഥ്യത്തോടൊപ്പം നിന്ന് സംസാരിക്കാനും ഇത്തരം വിഷയങ്ങളില്‍ തന്റെ അഭിപ്രായം തുറന്നു പറയുവാനുമുള്ള അദ്ദേഹത്തിന്റെ നിലപാടിനെ പ്രശംസിക്കുകയും അദ്ദേഹത്തിന് കേരള പ്രവാസി പരിസ്ഥിതി കൂട്ടായ്മയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.
ആഗോള താപനത്തെക്കുറിച്ച് ബോധവാന്മാ രാക്കുന്ന തിനായി സംഘടിപ്പിക്കുന്ന എര്‍ത്ത് ഹവര്‍ യജ്ഞത്തില്‍ യു.എ.ഇ. യും പങ്കു ചേരുന്നു. ഇന്ന് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെയുള്ള ഒരു മണിക്കൂര്‍ നേരം വിളക്കുകള്‍ അണച്ചാണ് ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കുന്നത്. വേള്‍ഡ് വൈഡ് ഫണ്ടിന്‍റെ എര്‍ത്ത് ഹവര്‍ ആചരണത്തിന്റെ ഭാഗമായി നടക്കുന്ന ബോധ വല്‍ക്കരണ യജ്ഞത്തില്‍ ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും, മറ്റ് പ്രധാന കെട്ടിടങ്ങളായ ബുര്‍ജുല്‍ അറബും, ജുമേറ ബീച്ച് ഹോട്ടലും അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ പുറത്തുള്ള എല്ലാ വിളക്കുകളും അണച്ച് പരിപാടിയുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ദുബായ് ബീച്ച് റോഡില്‍ ദുബായ് വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തില്‍ വിളക്കേന്തിയ ഒരു ജാഥയും സംഘടിപ്പിക്കുന്നുണ്ട്.