പോരാട്ടങ്ങളുടെ മൂന്നാം കണ്ണുമായി പ്രതിരോധത്തിന്റെ ചലച്ചിത്രകാരന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍ , മനുഷ്യസ്നേഹി ശരത്ചന്ദ്രന്‍ നമ്മെ വിട്ടകന്നിട്ട് ഇത് രണ്ടാം വര്‍ഷം. ശരത്തില്ലാത്ത ലോകത്ത് നമ്മള്‍ എന്ത് ചെയ്യും എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ആനന്ദ് പട് വര്‍ദ്ധന്‍ പറഞ്ഞത്. തന്റെ കാമറയും പ്രോജക്ടറുമായി ഗ്രാമങ്ങളില്‍ ചെന്ന് ലോക ക്ലാസിക് സിനിമകളും ഡോക്യുമെന്ററികളും ലാഭേച്ഛയില്ലാതെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ച യഥാര്‍ത്ഥ ഫിലിം ആക്റ്റിവിസ്റ്റ്. തന്റെ ശരീരവും ആത്മാവും പാരിസ്ഥിതിക സമരങ്ങള്‍ക്കായി അര്‍പ്പിച്ച ശരത്… ശരത്തില്ലാത്ത ലോകം എത്ര ശൂന്യം… വിളിക്കാതെ വരാന്‍ എന്നും ഒരു വിളിപ്പാടകലെ ശരത് ഉണ്ടായിരുന്നു… ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ധാതു ഖനനത്തിനായി ആട്ടിപായിച്ചു കൊണ്ടിരിക്കുന്ന ഒറീസ്സയിലെ ഗ്രാമീണര്‍ക്കിടയില്‍, പ്ലാച്ചിമടയില്‍ ആദ്യാവസാനം വരെ, എന്‍ഡോസള്‍ഫാന്‍ ദുരിത ഭൂമിയില്‍ ഇരകളുടെ കൂടെ, ചാലിയാറിന്റെ തീരത്ത് കാമറകണ്ണുമായി, അതിരപള്ളിയില്‍ ഹരിതാഭമായ പച്ചപ്പിനെ മുക്കികൊല്ലുന്നതിനെതിരെ, പാത്രക്കടവില്‍ സൈലന്റ്‌വാലിയെ കത്തി വെക്കുന്നതിനെതിരെ, മുത്തങ്ങയില്‍ ആദിവാസികളെ ആട്ടിപായിക്കുന്നതിനെതിരെ, ചെങ്ങറയില്‍ ആദിവാസികളുടെ പക്ഷത്ത് അങ്ങനെ എത്ര എത്ര സമരമുഖത്ത്… ശരത്തില്ലാത്ത ഏതു പാരിസ്ഥിതിക സാമൂഹിക സമരമാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്? എല്ലാം ഭദ്രമായി ആരും ക്ഷണിക്കാതെ കാമറയില്‍ പകര്‍ത്തുന്ന ശരത്തെ നീ എന്തിനായിരുന്നു ഈ പോരാടങ്ങളുടെ ഭൂമികയില്‍ നിന്നും ഇത്ര പെട്ടെന്ന് ഞങ്ങളെ തനിച്ചാക്കി പോയത്… നിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഒരായിരം പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു…
ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
March 30th, 2012- ഫൈസല്‍ ബാവ
വായിക്കുക: green-people, nature, obituary
അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്
March 26th, 2012അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കുന്നതിനും, കുട്ടികളെ പ്രകൃതിയുമായി കൂടുതല്‍ അടുപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അബുദാബി ചാപ്ടറിന്റെ ആഭിമുഖ്യത്തില്‍, യു എ യി യിലെ 4 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഏകദിന പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിക്കുന്നു.
30-03-2012 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ അബുദാബി കോര്‍ണിഷ് ഫാമിലി പാര്‍ക്കില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി., അബുദാബി ചാപ്റ്റര്‍. സുനില്‍. -0505810907, ജയാനന്ദ്- 0503116734, മണികണ്ഠന്‍- 0552209120, ധനേഷ്കുമാര്‍ 0507214117, കുഞ്ഞിലത്ത് ലക്ഷ്മണന്‍ 0507825809
- ഫൈസല്‍ ബാവ
വായിക്കുക: campaigns, green-people, nature
ഇന്ന് ലോക കാലാവസ്ഥാ ദിനം
March 23rd, 2012ആഗോള താപന വര്‍ദ്ധനവിനെ പറ്റി നിരവധി ചര്‍ച്ചകള്‍ ഉണ്ടാകുന്ന സമകാലിക അവസ്ഥയില്‍ ഈ ദിനത്തിന് അതിന്റേതായ പ്രസക്തിയുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ദുരന്തങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു. പ്രകൃതിയെ മനുഷ്യന് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സത്യത്തെ മറന്നു കൊണ്ട് നാം പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയപ്പോളാണ് പ്രകൃതി കൂടുതല്‍ സംഹാര താണ്ഡവമാടിതുടങ്ങിയത് ഇതില്‍ നിന്നൊന്നും പഠിക്കാതെ വീണ്ടും വീണ്ടും നാം ഭൂമിയെ ക്രൂശിക്കുന്നു, അന്തരീക്ഷത്തിലേക്ക് വിഷപ്പുക തുറന്നു വിടുന്നു ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് പഴഞ്ചന്‍ റഷ്യന്‍ ആണവ വിദ്യയെ വാനോളം പുകഴ്ത്തി വലിയ വികസനമെന്ന പേരില്‍ ഒരു ജനതയെ അടിച്ചൊതുക്കി പുതിയ ആണവ നിലയം തുറക്കാന്‍ ഒരുങ്ങുന്നത്. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ ഇവിടെയും നിലനില്‍ക്കുന്നു. എന്നിട്ടും നാം പഠിക്കുന്നില്ലല്ലോ?
ഇടവപ്പാതി തിമിര്‍ത്തു പെയ്താലും വരളുന്ന കേരളം, ഹരിതാഭ മായ നമ്മുടെ കൊച്ചു കേരളം ഇനിയുള്ള നാളുകള്‍ ചുട്ടുപൊള്ളുന്ന മാസങ്ങള്‍ ആയിരിക്കും. കാറ്റും കൊടുങ്കാറ്റും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ മാറി മാറി താണ്ഡവം ആടികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം പൊങ്ങച്ചം പറയുന്ന കൊച്ചു കേരളത്തില്‍ പോലും കാലാവസ്ഥ വ്യതിയാനത്തിന്റെ അലയൊലി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുകയല്ലാതെ നമുക്ക് മറ്റൊരു പോംവഴി ഇല്ല എന്ന സത്യത്തെ മൌലിക വാദമായി കാണുന്ന നമുക്കിടയില്‍ ഈ ദിനം ഒരോര്‍മ്മപ്പെടുത്തലാണ്. മാര്‍ച്ച് 23 ലോക കാലാവസ്ഥ ദിനം…
- ഫൈസല്‍ ബാവ
ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
March 21st, 2012“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട് ” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ ജലദിനത്തില്‍ ഏറ്റവും പ്രസക്തമായ വരികളാണ് ഇത്. ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.
“ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ” (Water and Food Security) എന്നതാണ് ഇത്തവണത്തെ ജലദിനത്തിന്റെ മുദ്രാവാക്യം വരും കാല യുദ്ധങ്ങള്‍ ജലത്തിനും ഭക്ഷണത്തിനും വേണ്ടിയാകും എന്നത് ഇന്ന് യാഥാര്‍ത്ഥ്യമായി തുടങ്ങിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയാണ്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ നല്ലൊരു ജല വിപണിയാണ് എന്ന് തിരിച്ചറിഞ്ഞ കച്ചവടക്കൂട്ടം ഭരണകൂടങ്ങളെ സ്വാധീനിച്ച് ജല സ്രോതസ്സ് സ്വന്തമാക്കികൊണ്ടിരിക്കുന്നു. വരും കാലങ്ങളില്‍ ജലസ്രോതസ്സുകള്‍ സ്വകാര്യ കമ്പനികളുടെ കൈകളില്‍ ഒതുങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക് കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.
- ഫൈസല്‍ ബാവ
വായിക്കുക: campaigns, dams, eco-system, green-people, nature, water
പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
March 17th, 2012
വാഷിങ്ടണ്‍: പ്ലാസ്റ്റിക് എന്ന മാലിന്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന ഏറെ കാലത്തെ അന്വേഷണത്തിന് ഇതാ പ്രകൃതി തന്നെ ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോണ്‍ മഴക്കാടുകളില്‍നിന്നാണ് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെ കണ്ടെത്തിയത്. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിന്‍െറ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകള്‍, ചെരിപ്പ് എന്നിവയിലെ പോളിയൂറത്തേന്‍ എന്ന ഘടകത്തെ ഓക്സിജന്‍െറ അഭാവത്തില്‍ ഫംഗസുകള്‍ക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകും അങ്ങനെ ഈ ഫംഗസ് പ്ലാസ്റ്റിക്കിനെ ഇല്ലായ്മ ചെയ്യുമെന്ന് യേല്‍ സര്‍വകലാശാലയിലെ ഒരു സംഘമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ലോകം വിപ്ലവകരമായ മാറ്റം ഉണ്ടാകും.
- ന്യൂസ് ഡെസ്ക്
വായിക്കുക: campaigns, eco-system, green-people, nature, pollution
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild