
രാജ്യത്തെ നദീസംയോജന പദ്ധതിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി വിധി കേരളത്തെ ബാധിക്കില്ലെന്നും ആവശ്യം വരികയാണെങ്കില്‍ ഉന്നതാധികാര സമിതിയെ സമീപിച്ചാല്‍ മതിയെന്നും വി. ഗിരി നിയമോപദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേരളം നിയമോപദേശം തേടിയത്. രാജ്യത്തെ കാര്‍ഷിക അഭിവൃദ്ധിക്കും ജലദൌര്‍ലഭ്യത്തിന് തടയിടാനുമാണ് കേന്ദ്രം നദീസംയോജന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത് പദ്ധതി പ്രാവര്‍ത്തികമായാല്‍ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളും ഈ ഇതില്‍ ഉള്‍പ്പെടും അങ്ങിനെ വന്നാല്‍ ഈ നദികള്‍ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കണം.വാജ്പേയുടെ ഭരണകാലത്ത് തയ്യാറാക്കിയ ഈ പദ്ധതിക്കെതിരെ അന്നുതന്നെ ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.


ന്യൂഡല്‍ഹി: നമ്മുടെ ജലനയം പരിഷ്കരിച്ച രൂപം സ്വീകരിക്കണമെന്ന പേരില്‍ സാധാരണക്കാരന് വന്‍ ബാധ്യത വരുത്തുന്ന രീതിയില്‍ മാറ്റം വരുത്തുന്നു. ആസൂത്രണ കമ്മീഷന് വേണ്ടി വി. കെ. ശുംഗ്ല തയ്യാറാക്കിയ റിപ്പോര്‍ട്ട് അത്തരത്തില്‍ ജനങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തുന്ന ഒന്നാണ്. നിലവിലുള്ള എല്ലാ സബ്സിഡികളും പിന്‍വലിക്കാനും, ജലവിതരണം സമ്പന്ധിച്ച എല്ലാ ചിലവുകളും ജനങ്ങള്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന പ്രവണതയുടെ ഭാഗമാണ്. നിലവില്‍ നമ്മുടെ കാര്‍ഷിക രംഗം ഒരു പരിധിവരെ പിടിച്ചു നില്‍ക്കുന്നതിന്റെ കാരണം നിലവില്‍ വൈദ്യുതി സബ്സിഡികളും മറ്റു ഇളവുകളും സര്‍ക്കാര്‍ നല്‍കി വരുന്നതിനാലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം സൌജന്യങ്ങള്‍ നല്‍കുന്നത് ഇല്ലാതായാല്‍ ഇപ്പോള്‍ തന്നെ ഊര്‍ദ്ധശ്വാസം വലിക്കുന്ന കാര്‍ഷിക രംഗത്തെ തകര്‍ക്കാനെ സഹായിക്കൂ. കൂടുതല്‍ വെള്ള കച്ചവടം നടത്താന്‍ സഹായിക്കുന്ന തരത്തില്‍ ജലനയം മാറ്റം വരുത്താന്‍ ഈ സര്‍ക്കാര്‍ ഒരുങ്ങുന്നത് ആര്‍ക്കു വേണ്ടി?