കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക

April 17th, 2012

koodankulam nuclear plant-epathram

കൊളംബോ:ഊര്‍ജാവശ്യത്തിനു സ്വന്തം ഭൂപ്രദേശത്ത് ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട് അതിനാല്‍ കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്നു ശ്രീലങ്ക. കൂടംകുളം നിലയം തങ്ങള്‍ക്കു ഭീഷണിയെന്നു ലങ്കന്‍ ഊര്‍ജ മന്ത്രി ചമ്പിക രണവക പ്രസ്താവിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആണവോര്‍ജ അഥോറിറ്റിയുടെ വിശദീകരണം.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കൂടംകുളം നിലയമുയര്‍ത്തുന്ന വികിരണ ഭീഷണിയെക്കുറിച്ചു ശ്രീലങ്ക പരാതിപ്പെടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ലങ്കന്‍ ആണവോര്‍ജ അഥോറിറ്റി ചെയര്‍മാന്‍ ആര്‍. എല്‍ വിജയവര്‍ദ്ധന വ്യക്തമാക്കി. നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അംഗങ്ങളാണ് ഇരു രാജ്യങ്ങളും.
ഐ. എ. ഇ. എ. ചെയര്‍മാനൊപ്പം രണവകയും കൂടംകുളം നിലയം സന്ദര്‍ശിച്ചിരുന്നു.ഏതെങ്കിലും തരത്തില്‍ ആണവ ചോര്‍ച്ചയുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കും, ഇന്ത്യ എന്തു സഹായം നല്‍കും തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നും ലങ്കന്‍ ആണവോര്‍ജ അതോറിറ്റി പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്

April 15th, 2012

jaitapur-protest-epathram

തിരുവനന്തപുരം: ഫ്രഞ്ച്‌ സഹകരണത്തോടെ മഹാരാഷ്‌ട്രയിലെ ജയ്‌താപൂരില്‍ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ റിയാക്‌ടര്‍ വഴി ദുരന്തമുണ്ടായാൽ ആണവ റിയാക്‌ടര്‍ വിതരണം ചെയ്യുന്ന ഫ്രാന്‍സിന്‌ ഉത്തരവാദിത്വമുണ്ടാകില്ല. ‍ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന്‌ ഫ്രഞ്ച്‌ അംബാസിഡര്‍ ഫാങ്കോയിസ്‌ റിഷയാർ അറിയിച്ചു. മഹരാഷ്‌ട്രയിലെ അണവ റിയാക്‌ടര്‍ സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്‌. ഇത്‌ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാകും ആണവ റിയാക്‌ടര്‍ സ്‌ഥാപിക്കുക‍ എന്നും അപകടമുണ്ടായാല്‍ രാജ്യത്തിലെ നിയമം അനുസരിച്ച്‌ ഇന്ത്യയ്‌ക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആണവ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ജൈതാപൂരും കൂടംകുളത്തും ആണവ നിലയം സ്ഥാപിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടി വരും. അല്ലെങ്കില്‍ വന്‍ ദുരന്തം വന്നതിനു ശേഷം മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കൈമലര്‍ത്തുന്ന രീതി ജനങ്ങള്‍ സഹിച്ചെന്നു വരില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത

March 19th, 2012

koodankulam nuclear plant-epathram
ചെന്നൈ:കൂടംകുളം ആണവ പദ്ധതിയുമായി മുന്നോട്ട്‌ പോകാന്‍ ജയലളിതാ സര്‍ക്കാര്‍ തീരുമാനിച്ചു.  ശക്‌തമായ പ്രതിഷേധത്തിനിടയിലും  പദ്ധതി നടപ്പാക്കുന്നതിനായി ദ്രുതഗതിയില്‍ തീരുമാനമെടുക്കണമെന്നും ഇതിനായി ക്യാബിനറ്റില്‍ 500 കോടി വകയിരുത്തിയതായും പ്രത്യേക പ്രസ്‌താവനയില്‍ ‍തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിത  വ്യക്‌തമാക്കി. എന്നാല്‍  തിരുനെല്‍വേലിയില്‍ പ്‌ളാന്റ്‌ വരുന്നതിനെതിരേ രാജ്യ വ്യാപകമായി  ശക്‌തമായ പ്രതിഷേധം തുടരുകയാണ്‌. പീപ്പിള്‍ മൂവ്‌മെന്റ്‌ എഗെയ്‌ന്‍സ്‌റ്റ് ന്യൂക്‌ളീയര്‍ എനര്‍ജി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്‌തംബര്‍ മാസത്തില്‍ ‍ആരംഭിച്ച  പ്രതിഷേധം കൂടുതല്‍ ശക്തിയോടെ ഇപ്പോളും തുടരുകയാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത

ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ

March 12th, 2012

fukushima-nuclear-cleanup-epathram

ടോക്യോ : ഫുക്കുഷിമയെ തകർത്തു തരിപ്പണമാക്കിയ സുനാമിയും തുടർന്നുണ്ടായ ആണവ നിലയ സ്ഫോടനവും നടന്നിട്ട് ഒരു വർഷം തികയുമ്പോൾ ഫുക്കുഷിമയിൽ ഇപ്പോഴും ആണവ അവശിഷ്ടങ്ങളുടെ ശുദ്ധീകരണ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത്‌ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കടൽ തീരം ഇന്ന് വിജനമാണ്. ആണവ റിയാക്ടറിന്റെ ശീതീകരണ സംവിധാനം തകരാറിൽ ആയതിനെ തുടർന്ന് റിയാക്ടർ തണുപ്പിക്കാനായി വൻ തോതിൽ ജലം കടലിൽ നിന്നും പമ്പ് ചെയ്യുകയും അണു പ്രസരണ തോത് ഏറെ കൂടുതലുള്ള ജലം കടലിൽ എത്തിച്ചേരുകയും ചെയ്തതിനെ തുടർന്ന് കടലിലെ ജലം സുരക്ഷിതമല്ല എന്ന ഭീതിയാണ് ഇവിടെ നിന്നും വിനോദ സഞ്ചാരികളെ അകറ്റി നിർത്തുന്നത്.

അയിരക്കണക്കിന് കരാർ തൊഴിലാളികളാണ് ഇപ്പോൾ ഫുക്കുഷിമ ദായിചി ആണവ നിലയങ്ങൾ ശുദ്ധീകരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരുടെ സുരക്ഷിതത്വം ഒരു വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നു. ഇവർക്ക് മതിയായ ആണവ സുരക്ഷാ പരിശീലനമോ മാർഗ്ഗ നിർദ്ദേശങ്ങളോ നൽകിയിട്ടില്ല എന്നാണ് ഇവിടെ നിന്നും രഹസ്യമായി കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകർക്കും ക്യാമറകൾക്കും ഈ സ്ഥലങ്ങളിൽ കർശ്ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് വിലക്കുണ്ട്.

ആണവ നിലയത്തിലെ ഉദ്യോഗസ്ഥരോ എഞ്ചിനിയർമാരോ ഇവിടെ ജോലി ചെയ്യുന്നില്ല. പകരം 600ഓളം കരാറുകാരുടെ ജോലിക്കാരാണ് ഇവിടെയുള്ളത്. ഇവരുടെ സുരക്ഷാ ക്രമീകരണങ്ങളോ മാനദണ്ഡങ്ങളോ മേൽനോട്ടം വഹിക്കുവാൻ സംവിധാനവുമില്ല. അണു പ്രസരണത്തിൽ നിന്നും രക്ഷ നേടാനുള്ള ആവരണങ്ങളും പ്രത്യേക സുരക്ഷാ വേഷ വിധാനങ്ങളും ഇവർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇവ എങ്ങനെ ഉപയോഗിക്കണം എന്നതിൽ മതിയായ പരിശീലനം തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു.

പലപ്പോഴും ഇവർ ഈ സുരക്ഷാ കവചങ്ങൾ ഊരി മാറ്റിയാണ് പരസ്പരം സംസാരിക്കുന്നത്. തൊഴിലാളികളുടെ കൈവശം അണു പ്രസരണ മാപിനി എപ്പോഴും കരുതണം എന്നാണ് ചട്ടം. ഈ മാപിനികൾ ഇവർക്ക് ഏൽക്കുന്ന അണു പ്രസരണതിന്റെ തോത് വ്യക്തമാക്കുന്നു. ഇത് അനുവദനീയമായ തോതിലും കൂടുതലായാൽ ഇവരെ ജോലിക്ക് പ്രവേശിപ്പിക്കില്ല എന്നതിനാൽ പലരും ഈ മാപിനികൾ അഴിച്ചു വെച്ചാണ് ജോലിക്ക് കയറുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തങ്ങൾ നേരിടുന്ന അപകടത്തിന്റെ ഭീകരതയെ കുറിച്ച് അജ്ഞരാണ് എന്നതാണ് എറ്റവും സങ്കടകരം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരത്തിനെതിരെ അമേരിക്കയും റഷ്യയും മന്‍മോഹന്‍ സിങ്ങും കൈകോര്‍ക്കുന്നു

February 26th, 2012

koodankulam-nuclear-protest-epathram

ന്യൂഡല്‍ഹി : കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ പ്രതിഷേധ സമരം നടത്തുന്നവര്‍ക്ക് സന്നദ്ധ സംഘടനകള്‍ അമേരിക്കന്‍ പണം വഴിമാറി ചിലവിട്ടു സഹായം എത്തിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഒരു ശാസ്ത്ര മാസികയ്ക്ക് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പ്രസ്താവിച്ചതിനെ റഷ്യ അനുകൂലിച്ചു. തങ്ങള്‍ക്ക് ഈ സംശയം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

റഷ്യക്ക് വന്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ ഏറെ നാളായി സ്ഥലവാസികള്‍ സമരവുമായി രംഗത്തുണ്ട്.

ഇന്ത്യയുടെ ആണവ പദ്ധതികള്‍ക്ക്‌ അമേരിക്ക ഒരിക്കലും എതിരല്ല എന്ന പ്രസ്താവനയുമായി ഇതിനിടെ അമേരിക്കയും രംഗത്ത്‌ വന്നിട്ടുണ്ട്. ഇന്ത്യയിലെ ആണവ പദ്ധതികളില്‍ അമേരിക്കയ്ക്കും ഫ്രാന്‍സിനും ഏറെ താല്പര്യമുണ്ട്. വന്‍ തുകകള്‍ക്കുള്ള കരാറുകളാണ് വിവിധ മേഖലകളിലായി ഈ പദ്ധതികളിലൂടെ ഫ്രഞ്ച്, അമേരിക്കന്‍ കമ്പനികള്‍ക്ക്‌ ലഭിക്കുക.

പ്രധാനമന്ത്രിയുടെ പ്രസ്താവന ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണങ്ങളുടെ വെളിച്ചത്തിലാണ് എന്ന് അറിയിച്ചു കൊണ്ട് കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്. ധന സഹായം വഴിമാറി ചിലവിട്ട മൂന്നു സന്നദ്ധ സംഘടനകളുടെ ലൈസന്‍സ്‌ സര്‍ക്കാര്‍ റദ്ദ്‌ ചെയ്യുകയും ചെയ്തു.

വിദേശ സഹായം എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കൂടംകുളം ആണവ പദ്ധതിയ്ക്ക് എതിരെ പ്രതിഷേധ സമരം നടത്തുന്ന തദ്ദേശ വാസികളെയും അവര്‍ക്ക്‌ പിന്തുണയുമായി നിലയുറപ്പിച്ച സന്നദ്ധ സംഘടനകളെയും പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളുടെയും ആത്മവീര്യം കെടുത്താനുള്ള സംഘടിത ശ്രമത്തിലാണ് അമേരിക്കയുടെയും റഷ്യയുടെയും പിന്‍ബലത്തോടെ ഇന്ത്യന്‍ ഭരണകൂടം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 11« First...234...10...Last »

« Previous Page« Previous « കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം
Next »Next Page » സൗരോര്‍ജ്ജ ഓടുകള്‍ കേരളത്തില്‍ വികസിപ്പിച്ചു »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010