തിരുനല്‍വേലി: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. തിരുനല്‍വേലി കളക്ടേറ്റില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എക്‌സ്‌പേര്‍ട്ട് പാനലുമായി ചര്‍ച്ച നടത്താനായി പോയപ്പോഴാണ് സമര നേതാക്കളായ പുഷ്പരാജന്‍, സുരാജ് എന്നിവര്‍ക്കും ഒപ്പമുണ്ടായിരുന്ന 20 സ്ത്രീകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. സമാധാനപരമായ പ്രതിഷേധ സമരമായിരുന്നു കൂടംകുളത്ത് ഇത് വരെ നടന്നത് എന്നാല്‍ സമരത്തെ അടിച്ചമര്‍ത്താനായി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകരും സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയതെന്ന് അക്രമത്തിനിരയായ സമരക്കാര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സമരസമിതിക്കാര്‍ അറിയിച്ചു. ഹിന്ദു മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പി ജയകുമാര്‍ അടക്കം സംഭവത്തില്‍ 14 പേരെ പാളയം കോട്ടൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടംകുളം ആണവനിലയം സുരക്ഷിത മാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. കൂടംകുളം ആണവ പ്ലാന്റ് സുരക്ഷിതവും പ്രവര്‍ത്തന സജ്ജവുമാണെന്നും വിദഗ്ധസമിതി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൂടംകുളം സമരക്കാര്‍ക്ക് നേരെ ആക്രമണം
February 1st, 2012- ഫൈസല്‍ ബാവ
വായിക്കുക: eco-system, electricity, nature, nuclear
കൂടംകുളം ആണവ വിരുദ്ധസമിതി യോഗം
December 10th, 2011തിരൂര്‍: കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന സമരത്തെ പിന്തുണച്ചുകൊണ്ട് തിരൂരിലെ ഗാന്ധി പ്രകൃതി ചികിത്സാലയത്തില്‍ വെച്ച് ഡിസംബര്‍ 19നു കൂടംകുളം പ്രതിരോധ സമിതിയുടെ യോഗം ചേരുന്നു പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡോ: പി. എ. രാധാകൃഷ്ണനുമായി ബന്ധപെടുക 9449177058 കേരളത്തില്‍
- ഫൈസല്‍ ബാവ
വായിക്കുക: electricity, nuclear, struggle
ഫുക്കുഷിമയില്‍ ചോര്‍ച്ച
December 6th, 2011ടോക്യോ : ആണവ അപകടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും 45 ടണ്‍ അണു പ്രസരണം ഉള്ള വെള്ളം ചോര്‍ന്നതായി ആണവ നിലയം അറിയിച്ചു. ജല ശുദ്ധീകരണ യന്ത്രത്തില്‍ നിന്നുമാണ് ശക്തമായ ആണവ മാലിന്യമുള്ള ജലം ചോര്‍ന്നത്. ഇതില്‍ നിന്നും ഒരു പങ്ക് സമുദ്രത്തില്‍ എത്തിയിരിക്കാനുള്ള സാദ്ധ്യത ആശങ്കാജനകമാണ്.
കഴിഞ്ഞ മാര്‍ച്ച് 11ന് നടന്ന ഫുക്കുഷിമാ ദുരന്തത്തില്‍ ഇത് പോലെ മലിന ജലം ഗണ്യമായി ശാന്ത സമുദ്രത്തില്‍ എത്തി ചേര്‍ന്നത് ജല ജീവജാലങ്ങളെയും മലിനപ്പെടുത്തിയിരിക്കാം എന്ന ഭീതി പരത്തിയിരുന്നു.
ആണവ നിലയങ്ങളുടെ സുരക്ഷാ ഭീഷണി ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഫുക്കുഷിമയിലെ ഈ പുതിയ ചോര്‍ച്ച.
- ജെ.എസ്.
കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍
November 29th, 2011പയ്യന്നൂര്‍: കൂടംകുളം ആണവ നിലയത്തിനെതിരെ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 10ന് കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍ കണ്ണൂര്‍ പയ്യന്നൂരില്‍ വെച്ച് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ. പി. വിനോദുമായി (9142055553) ബന്ധപ്പെടുക
- ഫൈസല്‍ ബാവ
ആണവ വിരുദ്ധ സെമിനാര്‍
November 29th, 2011പത്തനംതിട്ട: ആണവോര്‍ജ്ജത്തിന്‍റെ വിപത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ‘ആണവോര്‍ജ്ജം മനുഷ്യനാപത്ത്’ എന്ന വിഷയത്തില്‍ ആണവ വിരുദ്ധ സെമിനാര്‍ നവംബര്‍ 30 ബുധനാഴ്ച പത്തനംതിട്ട വൈ. എം. സി. എ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക വിജയന്‍: 9947476228
- ഫൈസല്‍ ബാവ
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild