ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം

November 29th, 2011

തിരുവനന്തപുരം: ആണവ പദ്ധതികള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന്‍റെ ഭാഗമായി ഗ്രീന്‍സ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ആണവ വിരുദ്ധ പോസ്റ്റര്‍-ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ ഡിസംബര്‍ 3 മുതല്‍ 8 വരെ സെക്രെട്ടറിയേറ്റ് പടിക്കല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക പ്രകാശ്‌ കെ ഗോപിനാഥ് 8089494442

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം ആണവനിലയത്തിനെതിരെ സൈക്കിള്‍ യാത്ര

November 29th, 2011

എറണാകുളം: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട്, ആണവ പദ്ധതികള്‍ക്കെതിരെ   ബോധവല്‍ക്കരണം നടത്തുന്നതിന്‍റെയും ഭാഗമായി ഡിസംബര്‍ 3 മുതല്‍ 8 വരെ സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നു. എറണാംകുളത്ത് നിന്ന് തുടങ്ങി ആലപ്പുഴ കൊല്ലം വഴി തിരുവനന്തപുരം വരെയാണ് യാത്ര. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക എന്‍. സുബ്രഹ്മണ്യന്‍ 9847439290

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആണവ ഊര്‍ജ്ജത്തിന് പിന്തുണയുമായി കലാം വീണ്ടും

November 14th, 2011

apj-abdul-kalam-epathram

കൊല്‍ക്കത്ത : ഊര്‍ജ്ജ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക്‌ വേണ്ടത് ശുദ്ധമായ ഊര്‍ജ്ജമാണെന്നും സൌരോര്‍ജ്ജവും ആണവോര്‍ജ്ജവും ശുദ്ധമായ ഊര്‍ജ്ജമാണെന്നും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ. പി. ജെ, അബ്ദുല്‍ കലാം പ്രസ്താവിച്ചു. കൂടംകുളം ആണവ നിലയം താന്‍ സന്ദര്‍ശിച്ചു. ഏറ്റവും ആധുനിക സജ്ജീകരണങ്ങള്‍ ആണ് അവിടെ ഉള്ളത്. അവിടെ ഒരുക്കിയിരിക്കുന്ന ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ താന്‍ കണ്ടു ബോദ്ധ്യപ്പെട്ടു. വൈദ്യുത ഗ്രിഡിലേക്ക് 2000 മെഗാ വാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ശേഷിയുണ്ട് കൂടംകുളം ആണവ പദ്ധതിയ്ക്ക്. ഇവിടത്തെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് തനിക്ക്‌ സംശയമൊന്നുമില്ല. കൂടംകുളത്ത് ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ താന്‍ കണ്ടു. ചിലരുമായി സംസാരിക്കുകയും ചെയ്തു. ഇതേ കുറിച്ച് ഇനിയും ആരോട് വേണമെങ്കിലും സംസാരിക്കുവാനും താന്‍ തയ്യാറാണ് എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം : വിദേശ സഹായ ആരോപണം പരിഹാസ്യം

November 13th, 2011

nuclear-power-no-thanks-epathram

കൂടംകുളം : ആണവ നിലയത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ “വിദേശ” സഹായം പറ്റിയാണ് ഇത് ചെയ്യുന്നത് എന്ന് അധികൃതര്‍ പറഞ്ഞത്‌ പരിഹാസ്യമാണ് എന്ന് കെ. രാമചന്ദ്രന്‍, കെ. സഹദേവന്‍, എന്‍. സുബ്രഹ്മണ്യന്‍, ഫാദര്‍ അഗസ്റ്റിന്‍, സജീര്‍ എ. ആര്‍. എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ആണവ പ്രസ്ഥാനങ്ങള്‍ നടത്തി കൊണ്ടുപോവാന്‍ വിദേശ സഹായം തേടി നടക്കുകയും, ഇന്ത്യന്‍ ജനതയുടെ സുരക്ഷിതത്വത്തിന് പുല്ലു വില കല്‍പ്പിച്ചു കൊണ്ട് വിദേശ റിയാക്ടറുകള്‍ വാങ്ങാന്‍ ഓടി നടന്നവര്‍ ഇപ്പോള്‍ ജനകീയ പ്രക്ഷോഭത്തെ പരാജയപ്പെടുത്താന്‍ ഇത്തരം ബാലിശമായ വാദങ്ങളുമായി രംഗത്തിറങ്ങുന്നത് പരിഹാസ്യമാണ്.

ഫുക്കുഷിമ ദുരന്തത്തിന് ശേഷവും ഇവര്‍ കാണിക്കുന്ന ധിക്കാര പരമായ സമീപനത്തിന് ജനം മാപ്പ് നല്‍കില്ല. ആണവോര്‍ജ്ജ കമ്മീഷന്‍ പോലെയുള്ള അത്യന്തം അപകടകാരിയായ പ്രസ്ഥാനങ്ങളുടെ തലപ്പത്ത്‌ ഇത്തരക്കാര്‍ ഇരിക്കുന്നത് നമ്മുടെ രാഷ്ട്രത്തിനു തന്നെ നാണക്കേടാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളം : അധികാരികള്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു

November 12th, 2011

prof-t-shivaji-rao-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ തദ്ദേശവാസികള്‍ പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തില്‍ ആണവ പദ്ധതിയ്ക്കെതിരെ പോരാടുന്നവര്‍ വിവരമില്ലാത്ത വിഡ്ഢികള്‍ ആണെന്ന മട്ടിലാണ് ആണവോര്‍ജ്ജ കമ്മീഷന്‍, ആണവോര്‍ജ്ജ കൊര്‍പ്പോറേഷന്‍ എന്നിവയുടെ ചെയര്‍മാന്‍മാര്‍ പ്രസ്താവനകള്‍ ഇറക്കുന്നത് എന്ന് വിശാഖപട്ടണം സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. ടി. ശിവാജി റാവു അഭിപ്രായപ്പെട്ടു. ആണവ പദ്ധതിയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്നത് മൂലം കൂടംകുളത്തെ ആണവ കേന്ദ്രത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ആണവ വിപത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക്‌ ഈ വിഷയത്തില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ല എന്ന ഇവരുടെ മിഥ്യാ ധാരണ മൂലമാണ് ഇത്തരം കുല്‍സിത ശ്രമങ്ങള്‍ക്ക്‌ ഇവര്‍ മുതിരുന്നത്. അമേരിക്കയില്‍ എത്രയോ ആണവ നിലയങ്ങള്‍ നിര്‍മ്മാണത്തിന്റെ അന്തിമ ഘട്ടത്തില്‍ സുരക്ഷാ കാരണങ്ങളും സാമ്പത്തികമായി ലാഭം ഉണ്ടാക്കാനുള്ള സാദ്ധ്യത ഇല്ലാത്തതിനാലും നിര്‍ത്തി വെച്ചിട്ടുണ്ട്. ഫുക്കുഷിമ ആണവ അപകടത്തിനു ശേഷം ആണവ സുരക്ഷ എന്നത് കേവലമൊരു മിഥ്യാ സ്വപ്നമാണ് എന്ന് തിരിച്ചറിഞ്ഞ് ജെര്‍മന്‍ ചാന്‍സലര്‍ എത്രയോ ആണവ പദ്ധതികളാണ് നിര്‍ത്തി വെയ്പ്പിച്ചത്.

കൂടംകുളം ആണവ നിലയത്തില്‍ “ഹോട്ട് റണ്‍” നടത്തിയെന്നും അതിനാല്‍ ഇനി ഈ നിലയം നിര്‍ത്തുവാന്‍ സാദ്ധ്യമല്ല എന്നും ആണവോര്‍ജ്ജ കമ്മീഷന്‍ അധികൃതര്‍ പറയുന്നത് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളുടെ മേല്‍ ഒരു അപ്രഖ്യാപിത ആണവ യുദ്ധം നടത്തുന്നതിന് തുല്യമാണ്. ഹോട്ട് റണ്‍ നടത്തുന്നത് സമ്പുഷ്ട യുറേനിയം ഇല്ലാതെയാണ്. അതിനാല്‍ തന്നെ നിലയം ഇത് വരെ ഊര്‍ജ്ജ ഉല്‍പ്പാദനം തുടങ്ങിയിട്ടില്ല എന്നും റിയാക്ടര്‍ “ക്രിട്ടിക്കല്‍” അവസ്ഥ കൈവരിച്ചിട്ടില്ല എന്നും പ്രൊഫ. റാവു വ്യക്തമാക്കി. ഈ അവസ്ഥയില്‍ റിയാക്ടര്‍ സുരക്ഷിതമായി നിര്‍ത്തലാക്കാന്‍ കഴിയും.

അമേരിക്കയിലെ ആണവോര്‍ജ്ജ അധികൃതര്‍ ആണവ നിലയങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട ദുരന്ത നിവാരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. ആണവ മലിനീകരണം സംഭവിക്കുന്നത് റിയാക്ടറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ വരെയാണ് എന്നതിനാല്‍ ഈ ചുറ്റളവിലുള്ള മുഴുവന്‍ ജനങ്ങളെയും ഇവിടെ നിന്നും മാറ്റി ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള പദ്ധതികളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ കൂടംകുളത്ത് അധികൃതര്‍ ആലോചിച്ചിട്ട് പോലുമില്ല.

കൂടംകുളത്ത് ഒരു അപകടം ഉണ്ടായാല്‍ കാറ്റിന്റെ ഗതിയ്ക്കനുസരിച്ചു തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള ആളുകള്‍ ഒന്നടങ്കം 24 മണിക്കൂറിനുള്ളില്‍ ഇവിടം വിട്ട് ദൂര സ്ഥലങ്ങളിലേക്ക്‌ പലായനം ചെയ്യേണ്ടതായി വരും. അത്യന്തം ചിലവേറിയ മലിനീകരണ നിവാരണ പ്രക്രിയകള്‍ നടത്തിയാല്‍ തന്നെ 20 വര്‍ഷമെങ്കിലും കഴിയാതെ തിരുവനന്തപുരത്തേയ്ക്ക് തിരികെ വരാന്‍ കഴിയില്ല.

അധികൃതര്‍ കേവലം ആണവ നിലയത്തിന്റെ നിര്‍മ്മാണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും മാത്രം സുരക്ഷിതത്വത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതു ജന സുരക്ഷിതത്വത്തിനാണ് ഊന്നല്‍ നല്‍കുന്നത്. യന്ത്രത്തകരാര്‍ മൂലമുള്ള അപകടം മാത്രമല്ല, മനപൂര്‍വം ഉള്ള കേടുവരുത്തല്‍, മനുഷ്യ സഹജമായ തെറ്റുകള്‍ മൂലമുണ്ടാവുന്ന അപകടങ്ങള്‍, ഭീകരാക്രമണം, ബോംബാക്രമണം, വിമാനാപകടം എന്നിങ്ങനെ ഒട്ടേറെ സാദ്ധ്യതകള്‍ കണക്കിലെടുത്താണ് തങ്ങള്‍ ആണവ നിലയങ്ങള്‍ക്കെതിരെ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 11« First...456...10...Last »

« Previous Page« Previous « സൈലന്റ് വാലി സംരക്ഷിക്കാന്‍ ഫണ്ടില്ല
Next »Next Page » കൂടംകുളം : വിദേശ സഹായ ആരോപണം പരിഹാസ്യം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010