പാക്കിസ്ഥാനിലെ ആണവ നിലയത്തില്‍ ചോര്‍ച്ച

October 21st, 2011

karachi-nuclear-power-plant-epathram

കറാച്ചി : കറാച്ചി ആണവ നിലയത്തില്‍ ഉണ്ടായ ഹെവി വാട്ടര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരിസര പ്രദേശങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ചോര്‍ച്ച കണ്ടെത്തിയത്‌. സാധാരണ നടത്താറുള്ള പരിശോധനകള്‍ക്കിടയിലാണ് ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടത് എന്ന് ആണവ നിലയം അറിയിച്ചു. റിയാക്ടറിലേക്കുള്ള ഒരു ഫീഡര്‍ പൈപ്പിലായിരുന്നു ചോര്‍ച്ച. എന്നാല്‍ ഈ ചോര്‍ച്ച മൂലം ആണവ വികിരണമോ മറ്റ് അപകടങ്ങളോ ഇല്ല എന്ന് അധികൃതര്‍ അവകാശപ്പെട്ടു.

രാജ്യത്തെ ഏറെ ദുര്‍ബലമായ ആന്തരിക സുരക്ഷാ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ആണവ സുരക്ഷ ലോകം ആശങ്കയോടെയാണ് നോക്കി കാണുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൂടംകുളം : ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച

October 7th, 2011

nuclear-power-no-thanks-epathram

ന്യൂഡല്‍ഹി : കൂടംകുളം പദ്ധതിയ്ക്ക്‌ എതിരെ നിലകൊള്ളുന്ന ഒരു സംഘം പ്രവര്‍ത്തകരും തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളും സംഘം ചേര്‍ന്ന് ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. ഇരു സംഘങ്ങളും പ്രത്യേകമായി തങ്ങളുടെ ആവശ്യങ്ങള്‍ നിവെധനമായി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കും. തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ ഇന്തോ റഷ്യന്‍ പദ്ധതി ഉപേക്ഷിക്കണം എന്നാ നിലപാടിലാണ് സ്ഥലത്തെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കപ്പെടും വരെ ആണവ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം എന്ന് കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ സംസ്ഥാന നിയമ സഭയില്‍ പ്രമേയം പാസാക്കാം എന്നും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കാം എന്നുമുള്ള മുഖ്യമന്ത്രി ജയലളിതയുടെ ഉറപ്പ്‌ ലഭിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ നിരാഹാര സമരം കിടന്ന നൂറു കണക്കിന് സ്ഥലവാസികള്‍ തങ്ങളുടെ നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ നിലയം വേണ്ടെന്ന് ഒറ്റക്കെട്ടായി ജനം

September 21st, 2011

koodankulam-nuclear-protest-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ നിലയം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആവില്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഏര്‍പ്പാടാക്കിയത് അനുസരിച്ച് കൂടംകുളത്ത് എത്തിയ കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയെ സംസാരിക്കാന്‍ അനുവദിക്കാതെ ഗ്രാമ വാസികള്‍ ഒന്നടങ്കം “ആണവ നിലയം അടച്ചു പൂട്ടുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു തങ്ങളുടെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് “ആദ്യം ജനങ്ങളുടെ സുരക്ഷിതത്വം, പിന്നീട് മാത്രം ഊര്‍ജ്ജം” എന്ന് പ്രതികരിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി. ആണവ നിലയത്തിന്റെ പണി നിര്‍ത്തി വെയ്ക്കണമോ എന്ന കാര്യം പ്രധാനമന്ത്രി തീരുമാനിക്കും എന്ന് നാരായണ സ്വാമി അറിയിച്ചു.

നൂറു കണക്കിന് ഗ്രാമ വാസികള്‍ ആണവ നിലയത്തിന്റെ നിര്‍മ്മാണം ഉടന്‍ നിര്‍ത്തി വെയ്ക്കണം എന്ന ആവശ്യവുമായി നിരാഹാര സമരത്തിലാണ്. തങ്ങളുടെ കുഞ്ഞുങ്ങള്‍ ആണവ വികിരണം മൂലം അംഗ വൈകല്യം ഉള്ളവരായി ജനിക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇവിടത്തെ സ്ത്രീകള്‍ പറയുന്നു. ആനവ്‌ നിലയം പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് മുതല്‍ ഇവിടത്തെ കൊഞ്ച് അപ്രത്യക്ഷമായതായി മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുന്നതോടെ തങ്ങളുടെ ജീവനോപാധി തന്നെ ഇല്ലാതാവും എന്നാണ് ഇവരുടെ ഭയം.

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

കൂടംകുളം ആണവ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു

September 14th, 2011

fishermen-fast-against-nuclear-plant-epathram

തിരുനെല്‍വേലി : കൂടംകുളം ആണവ പദ്ധതിക്ക്‌ എതിരെ തദ്ദേശ വാസികളുടെ പ്രതിഷേധം ശക്തമായി. ഇന്നലെ കൂടംകുളത്ത് നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കര ഗ്രാമത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പതിനായിരത്തില്‍ പരം മത്സ്യബന്ധന തൊഴിലാളികള്‍ പങ്കെടുത്തു. ഒരു ദിവസം മുഴുവന്‍ ഉപവാസം അനുഷ്ഠിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. എം. ഡി. എം. കെ. നേതാവ് വൈക്കോ പ്രകടനത്തെ അഭിസംബോധന ചെയ്തു. നൂറോളം മല്‍സ്യ ബന്ധന തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇവരുടെ സമരം ഇന്ന് നാലാം ദിവസമായി.

ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിസര വാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഇത്തരമൊരു ആണവ പദ്ധതി വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നു വൈക്കോ അറിയിച്ചു. ആണവ നിലയം പ്രവര്‍ത്തനക്ഷമമാക്കാന്‍ അനുവദിക്കില്ല എന്ന് ഇവിടത്തെ ഗ്രാമ സഭ പ്രമേയം പാസാക്കിയിട്ടുണ്ട്.

1000 മെഗാ വാട്ട് ഊര്‍ജ ഉല്‍പ്പാദന ശേഷിയുള്ള രണ്ടു റഷ്യന്‍ ആണവ റിയാക്ടറുകള്‍ ആണ് ഇവിടെ ഉള്ളത്. ഡിസംബറില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ആണവോര്‍ജ കൊര്‍പ്പോറേയ്ഷന്റെ ഈ പദ്ധതി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി

September 12th, 2011

nuclear-power-no-thanks-epathram

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന സമ്പുഷ്ട യുറേനിയം ആരുടെയൊക്കെ കൈകളിലാണ് ചെന്നെത്തുന്നത് എന്ന ഭീതിതമായ സംശയം ഉണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ അക്കൌണ്ടബിലിറ്റി ഓഫീസ്‌ പുറത്തു വിട്ടു. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക കയറ്റുമതി ചെയ്ത 17,500 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തില്‍ നിന്നും വെറും 1,160 കിലോഗ്രാം മാത്രമേ ഇപ്പോള്‍ എവിടെയാണ് എന്നതിന് വ്യക്തതയുള്ളൂ. അതായത്‌ ആണവ ആയുധങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശേഷിയുള്ള 16,340 കിലോഗ്രാം യുറേനിയം ഇപ്പോള്‍ എവിടെയാണ് എന്ന് ഉറപ്പാക്കാന്‍ കഴിയില്ല എന്നര്‍ത്ഥം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

6 of 11« First...567...10...Last »

« Previous Page« Previous « ആണവ നിലയത്തില്‍ സ്ഫോടനം : ഒരാള്‍ കൊല്ലപ്പെട്ടു
Next »Next Page » കൂടംകുളം ആണവ പദ്ധതിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010