ഷാര്‍ജ : ഷാര്‍ജാ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഷാര്‍ജയിലെ റോളയില്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ (ടുറാത്ത്) 28 ഡിസംബര്‍ 2009 മുതല്‍ 4 ജനുവരി 2010 വരെ ചിത്ര കലാ ക്യാമ്പും മത്സരങ്ങളും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28ന് പ്രശസ്ത അറബ് ചിത്രകാരന്‍ അബ്ദുള്‍ റഹീം സാലെഹ് ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 8906031 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
– പകല്‍കിനാവന്‍, ഷാര്‍ജ


ദുബായ് : ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് യു. എ. ഇ. യിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച “കുട്ടികളും സിനിമയും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്ര കലാ മത്സരത്തില്‍ അജ്മാന്‍ ഇന്‍ഡ്യന്‍ സ്ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ 1200ഓളം രചനകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. ചലച്ചിത്ര മേളയോടനുബന്ധിച്ച് പുറത്തിറങ്ങിയ 2010ലെ കലണ്ടറില്‍ പ്രസ്തുത ചിത്രം ഇടം നേടി.
ദുബായിലെ മലയാളി കലാകാരനായ മനാഫ് എടവനക്കാടിന്റെ ഫോട്ടോഗ്രാഫു കളുടെയും, പെയിന്റിംഗു കളുടെയും ഡിജിറ്റല്‍ ആര്‍ട്ട്‌സിന്റെയും പ്രദര്‍ശനം നാളെ ദുബായില്‍ ആരംഭിക്കും. ദുബായ് ഇറാനിയന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ വൈകീട്ട് 7 മണിക്ക് എമിറേറ്റ്സ് ആര്‍ട്ട്‌സ് സൊസൈറ്റി ചെയര്‍മാന്‍ ഖലീല്‍ അബ്ദുള്‍ വാഹിദ് ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നൃത്ത അധ്യാപകനായ മനോജ് മാസ്റ്ററുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച യു. എ. ഇ. യിലെ മുപ്പതോളം യുവ നര്‍ത്തകരുടെ ശാസ്ത്രീയ നൃത്ത പരിപാടി ‘നര്‍ത്തിത’ ഗുരുവായൂര്‍ അമ്പലത്തില്‍ അരങ്ങേറുന്നു. ജൂലൈ 13 തിങ്കളാഴ്ച ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 04:30 നാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091-9544208745, 0091-9495528314 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.






