ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച്ച രാവിലെ ഒബതു മുതല്‍ ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ച് ബഹു: മന്ത്രി കെ. പി. രജേന്ദ്രന്‍ ഉല്‍ഘടനം ചെയ്യുന്നു.
ചടങ്ങില്‍ ഗള്‍ഫിലെ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. തുടര്‍ന്ന് ഗാനമേളയും ശ്രീമതി വിനീത പ്രതീഷ് അവതരിപ്പിക്കുന്ന നൃത്തവും, അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരി ക്കുന്നതാണ്.
സെക്കന്ററി, ഹൈയര്‍ സെക്കന്ററി തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിക ള്‍ക്കുള്ള തളിയപ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.
35 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരിച്ചു പോകുന്ന ജഗദീഷ് – റോസിലി ദമ്പതികളെ ചടങ്ങില്‍ ആദരിക്കുന്നു.
– സുനില്‍രാജ് കെ


ലോക പ്രശസ്ത താള വാദ്യക്കാരനായ ശിവ മണിയും തായംബക വിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചലച്ചിത്ര നടന്‍ ജയറാമും ഒന്നിക്കുന്ന താള വാദ്യാഘോഷം ഇന്ന് ദുബായില്‍ അരങ്ങേറും. കീ ബോര്‍ഡിലെ അജയ്യനായ സ്റ്റീഫന്‍ ദേവസ്യയും വയലിനിസ്റ്റ് ബാല ഭാസ്കറുമാണ്, താള വാദ്യാഘോഷത്തിന് അകമ്പടി യാകുന്നത്. ആഘോഷം 2009 എന്ന അമൃത ടെലിവിഷന്‍ പരിപാടിയില്‍, താള മേളക്കാര്‍ക്ക് പുറമെ പ്രശസ്ത ഗായകരായ മധു ബാല കൃഷ്‌ണന്‍, അഫ്‌സല്‍ തുടങ്ങിയ വരോടൊപ്പം അമൃത സുപ്പര്‍ സ്റ്റാറിലെ രൂപ എന്നിവര്‍ നയിക്കുന്ന സംഗീത മേളയും പ്രമുഖ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്ത വിരുന്നും, അമൃത ആഘോഷത്തിന്റെ ഭാഗമാ യുണ്ടാവും. ഇന്ന് (ഒക്ടോബര്‍ 1) ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ഏഴ് മണിക്കാണ് പരിപാടി.
അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യ വേദിയായ ‘ അബുദാബി പെന്തക്കോസ്ത് ചര്‍ച്ച് കോണ്‍ഗ്രിഗേഷന്‍’ (ആപ്കോണ്‍) ഒരുക്കുന്ന സുവാര്‍ത്താ മഹോത്സവം, സെപ്റ്റംബര്‍ 21, 22, 23 (തിങ്കള്‍, ചൊവ്വ, ബുധന്‍) തിയ്യതികളില്‍ അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ നടക്കും. പ്രശസ്ത സുവിശേഷ പ്രഭാഷകനും വേള്‍ഡ് റസ്ക്യൂ മിനിസ്റ്റ്ട്രീ സിന്‍റെ സ്ഥാപക പ്രസിഡന്‍റുമായ ആഫ്രിക്കന്‍ മിഷനറി റവ. ഡോക്ടര്‍ ബര്‍ണാഡ് ബ്ലസ്സിംഗ് പ്രഭാഷണം നടത്തും. പ്രശസ്ത സംഗീതജ്ഞന്‍ ബര്‍ണൈ ആന്‍റി ആരാധനാ ഗാനങ്ങള്‍ ആലപിക്കും.
മസ്ക്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം വിപുലമായ പരിപാടികളോടെ ഓണം – ഈദ് ആഘോഷങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. ഈ പരിപാടികളുടെ ഭാഗമായി ശ്രീ നാരായണ ഗുരു ജയന്തി പ്രഭാഷണവും സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ പ്രഭാ വര്‍മ്മയാണ് “രണ്ടാം നവോത്ഥാന പ്രസ്ഥാനം അനിവാര്യമോ?” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നത്. ദാര്‍സയിറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ സെപ്റ്റെംബര്‍ 23നു വൈകുന്നേരം 8 മണിക്കാണ് പരിപാടി എന്ന് ഇന്ത്യ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ അറിയിച്ചു.





