കുവൈത്ത് സിറ്റി : ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന റമദാന്‍ ക്യാമ്പിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്വാര്‍ മീറ്റും ദിക്റ് വാര്‍ഷികവും സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍ എന്ന നാമകരണം ചെയ്ത അബ്ബാസി യയിലെ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോ റിയത്തില്‍ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ദിക്റ് ദുആ സമ്മേളനത്തിന് ശംസുദ്ദീന്‍ ഫൈസി, മന്‍സൂര്‍ ഫൈസി, മുസ്തഫ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
നവ ലോക ക്രമത്തില്‍ മനുഷ്യന്റെ നഷ്ടപ്പെട്ടു പോയ ധര്‍മ്മ ബോധവും മൂല്യ വിചാരവും വീണ്ടെടു ക്കാനുള്ള സുവര്‍ണ്ണാ വസരമാണ് റമദാനെന്ന് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യ മനസ്സിലെ നന്മയും സദാചാര മൂല്യങ്ങളും മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കാനും അതു വഴി ധന്യമായ ഒരു സാമൂഹിക ക്രമം സ്ഥാപി ച്ചെടുക്കാനും വ്രതത്തിലൂടെ സാധിക്ക ണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസിയുടെ അദ്ധ്യക്ഷ തയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകന്‍ ജാബിര്‍ അല്‍ അന്‍സി മുഖ്യാതിഥി ആയിരുന്നു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ , സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ്, റഫീഖ് കോട്ടപ്പുറം, കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ കുന്നില്‍, എന്‍. എ. മുനീര്‍ സംബന്ധിച്ചു. ഓഡിറ്റോ റിയത്തില്‍ ഒരുക്കിയ സമൂഹ നോമ്പ് തുറയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതന്‍ മഅ്മൂന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. മുഹമ്മദലി പുതുപ്പറമ്പ്, ബഷീര്‍ ഹാജി, ഇ. എസ്. അബ്ദു റഹ്‍മാന്‍, രായിന്‍ കുട്ടി ഹാജി, മുജീബ് റഹ്‍മാന്‍ ഹൈതമി, ശുക്കൂര്‍, അയ്യൂബ്, റാഫി, ഗഫൂര്‍ പുത്തനഴി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇല്യാസ് മൗലവി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.
– ഉബൈദ് റഹ്മാനി, ദുബായ്


ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
ഇന്ത്യന്‍ ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കുവൈറ്റ് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര അറിയിച്ചു. ഏപ്രില്‍ ആറു മുതല്‍ എട്ടു വരെയാണ് ഉപ രാഷ്ട്രപതിയുടെ കുവൈറ്റ് സന്ദര്‍ശനം. 1965 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ഉപ രാഷ്ട്രപതി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയുടെ ക്ഷണ പ്രകാരം എത്തുന്ന ഉപ രാഷ്ട്രപതിക്കൊപ്പം കേന്ദ്ര സഹ മന്ത്രി ജി. കെ. വാസന്‍ പ്രവാസി കാര്യ വകുപ്പു സെക്രട്ടറി രവി എന്നിവര്‍ അടങ്ങുന്ന ഉന്നത തല സംഘവും എത്തുന്നുണ്ട്.






