രിസാല സാഹിത്യോത്സവ്

August 3rd, 2009

ramesh-payyanurദുബായ് : വിദ്യാര്‍ത്ഥി യുവ ജനങ്ങളുടെ സര്‍ഗ പ്രകാശനങ്ങള്‍ക്കു മത്സര വേദികള്‍ ഒരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സോണ്‍ സാഹിത്യോ ത്സവുകള്‍ പ്രവാസ ലോകത്ത്‌ ആസ്വാദന ത്തിന്റെ അത്യപൂര്‍വ അരങ്ങുകള്‍ സൃഷ്ടിച്ചു. മൂന്ന‍ു വിഭാഗങ്ങളിലായി നാല്‍പ്പതോളം കലാ സാഹിത്യ ഇനങ്ങളില്‍ നടന്ന മത്സരങ്ങള്‍ ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്ന‍ു. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ എന്ന‍ീ സോണു കളിലാണ്‌ കഴിഞ്ഞ ദിവസം സാഹിത്യോ ത്സവുകള്‍ നടന്നത്‌.
 
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സോണ്‍ സാഹിത്യോ ത്സവ്‌ സമാപന സമ്മേളനം കാലടി സംസ്കൃത സര്‍വ കലാശാല മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. കെ. എസ്‌. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
 

dr-ks_radhakrishnan

അബുദാബി സോണ്‍ സാഹിത്യോത്സവ്‌ സമാപനം ഡോ. കെ. എസ്‌. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന‍ു

 
സാഹിത്യ രചന നടത്തിയതു കൊണ്ടും ഗാനങ്ങള്‍ ആലപിക്കുന്നതു കൊണ്ടും മാത്രം ആരെയും സാംസ്കാരിക പ്രവര്‍ത്തകരെന്ന‍ു വിളിക്കാന്‍ ആകി‍ല്ലെന്നും, ജീവിതത്തെ പ്രകാശിപ്പിക്കുന്ന സൃഷ്ടികള്‍ നിര്‍വഹി ക്കുന്നവരാണ്‌ യഥാര്‍ഥ സാംസ്കാരിക പ്രവര്‍ത്തകരെന്ന‍ും അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ സഅദി നെക്രോജ്‌ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേരൂര്‍, സഫറുല്ല പാലപ്പെട്ടി, ടി. പി. ഗംഗാധരന്‍, കാസിം പി. ടി. എന്നിവര്‍ സംസാരിച്ചു.
 
മാപ്പിള പ്പാട്ടുകളുടെയും കലകളുടെയും പേരില്‍ ആഭാസങ്ങള്‍ പ്രചരിക്കപ്പെടുന്ന കാലത്ത്‌ തനിമകള്‍ക്ക്‌ അരങ്ങു സൃഷ്ടിക്കുന്ന വേദികള്‍ ഉണ്ടാകുന്നത്‌ പ്രതീക്ഷ വളര്‍ത്തു ന്ന‍ുണ്ടെന്ന് ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ്‌ പയ്യന്ന‍ൂര്‍ അഭിപ്രായപ്പെട്ടു. ഖിസൈസ്‌ ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ ദുബായ് സോണ്‍ സാഹിത്യോ ത്സവ്‌ സമാപനം ഉദ്ഘാടനം ചെയ്യുക യായിരുന്ന‍ു അദ്ദേഹം. കെ. എല്‍. ഗോപി, സബാ ജോസഫ്‌, ശരീഫ്‌ കാരശ്ശേരി, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌, സുലൈമാന്‍ കന്മനം, നൗഫല്‍ കരുവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഖിസൈസ്‌ യൂണിറ്റ്‌ ഒന്ന‍ാം സ്ഥാനം നേടി. ബര്‍ ദുബായ് യൂണിറ്റിലെ നിസാമുദ്ദീന്‍ തിരുവനന്തപുരം കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. രാവിലെ എസ്‌. എസ്‌. എഫ്‌. മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
 

risala

 
ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടന്ന സാഹിത്യോ ത്സവ്‌ സുബൈര്‍ സഅദി ഉദ്ഘാടനം ചെയ്തു. ഫലാഹ്‌ ടീം ചാമ്പ്യന്‍ മാരായി. സമാപന സംഗമം കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കവി കൃഷ്ണന്‍ പുറപ്പള്ളി അതിഥി യായിരുന്ന‍ു. സുബൈര്‍ പതിമംഗലം കലാ പ്രതിഭയായി. മുഹമ്മദ്‌ അഹ്സനി, അലി അശ്‌റഫി, നാസര്‍ ബേപ്പൂര്‍, ചന്ദ്രപ്രകാശ്‌ ഇടമന എന്നിവര്‍ സംസാരിച്ചു.
 

risala-sahithyolsav

ഷാര്‍ജ സോണ്‍ സാഹിത്യോത്സവ്‌ ജേതാക്കള്‍ ട്രോഫി ഏറ്റു വാങ്ങുന്ന‍ു

 
സല്‍മാനുല്‍ ഫാരിസി സെന്ററില്‍ നടന്ന റാസല്‍ ഖൈമ സോണ്‍ സാഹിത്യോ ത്സവ്‌ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റിസ്ലി കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. സമാപന ച്ചടങ്ങില്‍ അഹമ്മദ്‌ ഷെറിന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ അവേലം, പകര അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, ഹബീബ്‌ മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
 
ഫുജൈറ സോണ്‍ സാഹിത്യോ ത്സവില്‍ കോര്‍ണിഷ്‌ യൂണിറ്റ്‌ ഒന്ന‍ാമതെത്തി. കെ. എം. എ. റശീദ്‌ സഖാഫി ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ്‌ അന്‍വരി സംസാരിച്ചു.
 
സോണ്‍ സാഹിത്യോ ത്സവുകളില്‍ ഒന്ന‍ാം സ്ഥാന ത്തെത്തിയ പ്രതിഭകളെ പങ്കെടുപ്പിച്ച്‌ നടത്തുന്ന ദേശീയ സാഹിത്യോ ത്സവ്‌ വെള്ളിയാഴ്ച അജ്മാനില്‍ നടക്കും.
 
ജബ്ബാര്‍ പി. സി. കെ.

  കണ്‍വീനര്‍, പബ്ലിക്‌ റിലേഷന്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം

July 6th, 2009

uae-noon-breakയു.എ.ഇ. യില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ച വിശ്രമം പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ തൊഴിലാളികള്‍ മര ചുവട്ടിലും കെട്ടിടങ്ങളുടെ വരാന്തയിലും, നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന പാലത്തിന്റെ ഇടയിലും ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുന്നു. ഒരാള്‍ ചൂടിന് ശമനം ലഭിക്കാനായി തലയില്‍ വെള്ളം ഒഴിക്കുന്നു. ഈ ഫോട്ടോകള്‍ എടുത്തത് ദുബായിലെ ആലൂര്‍ ടി. എ. മഹ്മൂദ് ഹാജിയാണ്.
 

 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിരക്ക് ഉയര്‍ത്തിയത് അനുമതി ഇല്ലാതെ – രാജാമണി

June 9th, 2009

venu-rajamaniദുബായ്: പാസ് പോര്‍ട്ട് വിതരണം ചെയ്യാന്‍ എം. പോസ്റ്റ് ഈടാക്കിയിരുന്ന ഡലിവറി നിരക്ക് കുത്തനെ ഉയര്‍ത്തിയത് യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസിയുടേയോ കോണ്‍സുലേറ്റിന്‍റേയോ അനുമതി ഇല്ലാതെ ആണെന്ന് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി വ്യക്തമാക്കി. എം. പോസ്റ്റ് വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ ക്കുള്ളില്‍ പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. സിറാജ് മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിസിസി യൂണിയനില്‍ ചേരാന്‍ യു.എ.ഇ. തയ്യാര്‍

May 24th, 2009

ചില നിബന്ധനകള്‍ പാലിക്കുക യാണെങ്കില്‍ ജിസിസി മോണിറ്ററി യൂണിയനില്‍ വീണ്ടും ചേരാന്‍ തയ്യാറാണെന്ന് യു.എ.ഇ വ്യക്തമാക്കി. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്.
 
ജിസിസി മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം യു.എ.ഇ. യുടെ പുതിയ അറിയിപ്പ് വന്നിരിക്കുന്നു.
 
ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം യു.എ.ഇ. യ്ക്ക് നല്‍കാന്‍ അയല്‍ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും മോണിറ്ററി യൂണിയന്‍ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ വീണ്ടും യൂണിയനില്‍ ചേരാമെന്നാണ് യു.എ.ഇ. യുടെ പ്രഖ്യാപനം. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് ലിത്വാനിയയില്‍ വച്ചാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നയങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യം മാറാതെ മോണിറ്ററി യൂണിയനില്‍ ചേരില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
 
ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ പിന്മാറാനുള്ള കൃത്യമായ കാരണം എന്താണെന്ന് ആദ്യ ദിവസം യു.എ.ഇ. വ്യക്തമാക്കി യിട്ടില്ലെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. ആസ്ഥാനത്തിനായി ആദ്യം അപേക്ഷ നല്‍കിയിട്ടും അത് പരിഗണിക്കാതെ ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദ് ആയി തെരഞ്ഞെടുത്തത് തന്നെ.
 
യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ ബിന്‍ നാസര്‍ അള്‍ സുവൈദി ഇക്കാര്യം ദുബായ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി കഴിഞ്ഞു. യു.എ.ഇ. യുടെ മേന്മകളൊന്നും പരിഗണിക്കാതെയാണ് റിയാദിന് ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം നല്‍കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ജിസിസിയിലെ അന്താരാഷ്ട്ര സാമ്പത്തിക വിനിമയത്തിലെ 50 ശതമാനവും യു.എ.ഇ. യില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം അപേക്ഷ നല്‍കിയിട്ടും സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം റിയാദ് ആയി തെരഞ്ഞെടുത്തതില്‍ താന്‍ അത്ഭുതപ്പെട്ടെന്നും സുല്‍ത്താന്‍ ബിന്‍ നാസര്‍ പറഞ്ഞു.
 
ജി.സി.സി. യിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ യു.എ.ഇ. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറിയതോടെ ജി.സി.സി. പൊതു കറന്‍സി എന്ന് നടപ്പിലാവും എന്നത് സംബന്ധിച്ച് ആശങ്ക നില നില്‍ക്കുകയാണ്. 2010 ല്‍ പൊതു കറന്‍സി നടപ്പിലാവു മെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യു.എ.ഇ. പിന്മാറിയ സാഹചര്യത്തില്‍ അത് 2010 ല്‍ നടപ്പിലാവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2006 ല്‍ തന്നെ ഒമാന്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും പൊതു കറന്‍സി നടപ്പിലാവുക. പൊതു കറന്‍സിയുടെ പേര് സംബന്ധിച്ചും ഇതു വരെ തീരുമാനം ആയിട്ടില്ല.
 
ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ. പിന്‍വാങ്ങി യെങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ അതു പോലെ തുടരുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ. ദിര്‍ഹത്തിന്റെ ഡോളറുമായുള്ള പെഗ്ഗിംഗ് തുടരുമെന്നും അധികൃതര്‍ പറയുന്നു.
 
ഏതായാലും ഒത്തു തീര്‍പ്പിനുള്ള വാതില്‍ യു.എ.ഇ. തുറന്നിട്ടതോടെ ഇനി തീരുമാനമെടുക്കേണ്ടത് അംഗ രാജ്യങ്ങളും മോണിറ്ററി യൂണിയനുമാണ്.
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ക്വിസ് യു.എ.ഇ. യില്‍

May 9th, 2009

india-quiz-kannu-bakerഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകവും സമ്പന്നമായ സംസ്ക്കാരവും പ്രവാസികളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇദം‌പ്രഥമമായി സംഘടിപ്പിക്കുന്ന ഇന്ത്യാ ക്വിസ് 2009 യു.എ.ഇ.യിലും എത്തി. 14 മെയ് 2009 വ്യാഴാഴ്ച്ച അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ വൈകീട്ട് ഏഴ് മണി മുതല്‍ ആണ് ക്വിസ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.
 
പതിനഞ്ച് വയസിനു മുകളില്‍ പ്രായമുള്ള ഇന്ത്യാക്കാര്‍ക്ക് ഈ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാം. രണ്ട് പേര്‍ അടങ്ങിയ ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. ആറ് മണിക്ക് റെജിസ്ട്രേഷന്‍ ആരംഭിക്കും. മത്സര പരിപാടി കാണുവാനുള്ള പ്രവേശനം സൌജന്യമാണ്. എന്നാല്‍ ആദ്യം പേര് റെജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവൂ. indiaquiz2009 at gmail dot com എന്ന ഈ മെയില്‍ വിലാസത്തിലോ 02 4454081 എന്ന ഫാക്സ് നമ്പറിലോ പേരും അഡ്രസ്സും മറ്റ് വിവരങ്ങളും അയച്ച് മത്സരത്തില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5218777, 050 4462572, 050 1250653, 050 8242800 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
യു.എ.ഇ. ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന വിഷ്യന്‍ ഇന്ത്യാ കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചോദ്യോത്തര പരിപാടി ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്നത്. വിഷ്യന്‍ ഇന്ത്യയുടെ എം.ഡി.യും പ്രശസ്ത ടെലിവിഷന്‍ ക്വിസ് അവതാരകനുമായ ശ്രീ കണ്ണു ബക്കര്‍ ആണ് ചോദ്യോത്തര പരിപാടിയുടെ ക്വിസ് മാസ്റ്റര്‍ എന്നത് പരിപാടി ചടുലവും മികവുറ്റതും ആക്കും എന്നാണ് കരുതപ്പെടുന്നത്.
 



 
 

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 3 of 1112345...10...Last »

« Previous Page« Previous « ചെമ്മാട് ദാറുല്‍ ഹുദ സമ്മേളന പ്രചരണം ദുബായില്‍
Next »Next Page » പത്മശ്രീ മട്ടന്നൂരിനു തങ്കപ്പതക്കം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine