അബുദാബി : ‘നാടക സൌഹൃദം’ എന്ന കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കിയ ടെലി സിനിമയായ ‘ജുവൈരയുടെ പപ്പ’ ഇന്നലെ (ചൊവ്വാഴ്ച ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ജനുവരി 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനത്തിനു കാണികളില്‍ നിന്നും ലഭിച്ചിരുന്ന അഭിപ്രായവും, അന്ന് കാണാന്‍ സാധിക്കാതിരുന്ന കലാ പ്രേമികള്‍ക്ക്, ഈ സിനിമ കാണാനുള്ള അവസരവും ഒരുക്കുകയായിരുന്നു സംഘാടകര്‍. പ്രദര്‍ശനം സൗജന്യമായിരുന്നു.
പ്രശസ്ത കഥാകൃത്ത് ഗിരീഷ് കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാകാരന്മാര്‍ വേഷമിട്ടിട്ടുണ്ട്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


അബുദാബി, അലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടാക്സികള്‍ക്ക് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ടാക്സി ഡ്രൈവര്മാര്ക്ക് ദുരിതമായി. 70 കിലോമീറ്റര്‍ വേഗതയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. തെറ്റിച്ചാല്‍ വലിയ പിഴ ഈടാക്കുകയും ചെയ്യും. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വയറ്റത്തടി ച്ചിരിക്കുകയാണ് പുതിയ നിയമമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
യു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “വിന്‍റര്‍ സ്പോര്‍ട്സ്- 2010” ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍, മുസഫ പാലത്തിനു സമീപമുള്ള ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. 12 ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും. 



















