കോഴിക്കോട്: രണ്ടാം മാറാട് കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മുസ്ലീം ലീഗിനുവേണ്ടി കേസ് അട്ടിമറിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആരോപിച്ചു. അഞ്ച് മുസ്ലീം ലീഗുകള്‍ കൊല്ലപ്പെട്ട നരിക്കാട്ടേരി സ്ഫോടനത്തെ കുറിച്ച് അന്വേഷിച്ചതും ഇതേ ഉദ്യോഗസ്ഥനായിരുന്നു, ലീഗിലെ പല ഉന്നതരും കുടുങ്ങുമെന്ന ഭയമാണ് ഉദ്യോഗസ്ഥനെ മാറ്റാന്‍ പ്രേരിപ്പിച്ചത്. നിലവിലുള്ള സംഘത്തെ നിലനിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കും പിണറായി വിജയന് പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, തീവ്രവാദം, ദുരന്തം, പോലീസ്, വിവാദം