തൃശ്ശൂര്‍: കൌമാര കലയുടെ പൂരത്തിന്റെ സ്വര്‍ണ്ണത്തിടമ്പ് കോഴിക്കോടിന്. പൂരങ്ങളുടെ നാട്ടില്‍ നടന്ന വച്ചു നടന്ന 52-ആം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 810 പൊയന്റോടെയാണ് അവര്‍ കിരീടം സ്വന്തമാക്കിയത്. വാശിയേറിയ മത്സരവേദികളില്‍ കോഴിക്കോടിന്റെ കൊച്ചു പ്രതിഭകള്‍ നിറഞ്ഞാടി. ഇത് പന്ത്രണ്ടാം തവണയാണ് അവര്‍ കിരീടത്തില്‍ മുത്തമിടുന്നത്. 2007 മുതല്‍ തുടര്‍ച്ചയായി കോഴിക്കോട് ജേതാക്കളാണ്. ആതിഥേയരായ തൃശ്ശൂര്‍ 779 സ്ഥാനവും, 776 നേടിയ മലപ്പുറം ജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി. 775 പോയന്റുമായി കണ്ണൂര്‍ നാലാംസ്ഥാനത്താണ്. കൌമാര കലാമേളയുടെ കലാശക്കൊട്ട് കാണുവാന്‍ സമാപന സമ്മേളന ത്തിന്` ആയിരക്കണക്കിനു കാണികളാണ് തൃശ്ശൂരില്‍ തടിച്ചു കൂടിയത്.