ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി മൂന്നു വര്‍ഷം തികയുകയാണ്. 1987 ജൂലൈ 27നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
രണ്ടു വര്ഷം മുന്‍പ് ഇന്നേ ദിവസമായിരുന്നു e പത്രത്തില്‍ പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യുടെ ആരംഭവവും. ഒരു കാലത്ത് “വികസനത്തിന് വിഘാതമാവുകയും ശല്യമാവുകയും” ചെയ്ത പരിസ്ഥിതി വാദം പിന്നീട് ഒരു ഫാഷന്‍ ആവുകയും ഇന്ന് മനുഷ്യ രാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഘടകമായി അവഗണിക്കാനാവാത്ത വിധം രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ഈ ഘട്ടത്തില്‍ പരിസ്ഥിതി സമരങ്ങളിലും ചെറുത്തുനില്‍പ്പുകളിലും, സമാന്തര പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദിയായി മാറുവാന്‍ e പത്രം പച്ച ഒരുങ്ങുകയാണ്.
ഇതിന്റെ ആദ്യ പടിയായി ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവുന്ന e ഡയറക്ടറിക്ക് “പച്ച” തുടക്കം ഇട്ടു കഴിഞ്ഞു.
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: green-people, important-days