Friday, July 16th, 2010

പരിസ്ഥിതി പ്രവര്‍ത്തകരുടെ e ഡയറക്ടറി

pacha-logoപരിസ്ഥിതിയെ പറ്റി ഏറെ ചിന്തിക്കുകയും പ്രവര്‍ത്തിക്കേണ്ടതുമായ കാലഘട്ടമാണിത്. പ്രകൃതിയെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് പരിസ്ഥിതി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തി ഏറി വരികയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധ പാരിസ്ഥിതിക വിഷയങ്ങളില്‍ ഇടപെടുന്ന നിരവധി പേര്‍ നമുക്കിടയില്‍ ഉണ്ട്. ഇവര്‍ക്ക്‌ പരസ്പരം ബന്ധപ്പെടുവാനും ആശയങ്ങള്‍ കൈമാറുവാനും ഉള്ള ഒരു വേദി ഒരുക്കുകയാണ് e പത്രം.

e പത്രത്തില്‍ പാരിസ്ഥിതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന “പച്ച” യില്‍ ഈ ഡയറക്ടറിക്ക് തുടക്കം ഇടുകയാണ്. ലോകത്തില്‍ എവിടെ ഇരുന്നും, നമ്മുടെ നാടിന്റെ പാരിസ്ഥിതിക വിഷയങ്ങളില്‍ നമ്മുടെതായ സഹായം എത്തിക്കുവാനും അതാത് മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുവാനും സഹായകരമാവും ഈ ഉദ്യമം. പരിസ്ഥിതി രംഗത്ത്‌ ഏറെ പ്രവര്‍ത്തിക്കുകയും തങ്ങളുടേതായ വ്യക്തി മുദ്രകള്‍ പതിപ്പിക്കുകയും ചെയ്തു നമ്മെ വിട്ടു പോയവരെ കുറിച്ചുള്ള സ്മരണകള്‍, പരിസ്ഥിതി സമരങ്ങളും ചെറുത്തുനില്‍പ്പുകളും, സമാന്തര പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രസിദ്ധീകരണങ്ങള്‍, വെബ് സൈറ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ വിലാസങ്ങള്‍, നാട്ടറിവുകള്‍, നല്ല ഭക്ഷണം, ജൈവ കൃഷിയെ പറ്റിയുള്ള വിവരങ്ങള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഇടങ്ങള്‍, ഡോക്യുമെന്ററികള്‍, പുസ്തകങ്ങള്‍, ചിത്ര ശലഭ നിരീക്ഷണം, പക്ഷി നിരീക്ഷണം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അടങ്ങിയ വിശാലമായ ഒരിടമാണ് e പത്രം e ഡയറക്ടറി ഒരുക്കുന്നത്.

e ഡയറക്ടറിയിലേക്കുള്ള പ്രവേശന പത്രിക ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

3 അഭിപ്രായങ്ങള്‍ to “പരിസ്ഥിതി പ്രവര്‍ത്തകരുടെ e ഡയറക്ടറി”

  1. anil varma says:

    samgathi kollam. ithinte bhagamakan thatparyam undu. ella asamsakalum….. anil varma

  2. roy george says:

    നിങ്ലുദെ ഈ സ്മ്ര്ംഫ്തെ ഞന്‍ സഅപ്പൊര്‍ട്ടു ചെയ്യുന്നു.

  3. vyshak suresh says:

    നിഘല്‍ പരാജത് സരിയനു നല്ലൊരു കരിയമനു ഇഗല്‍ ഇവിദെ എയുതിയത്
    ജന്‍ മമതത്രം വിജരിചല്‍ ഇതു നദകകില്ല
    എന്റെ നട്ടിലും പരിഷിതി രഷനം ഉന്ദ്

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു
  • കൂടംകുളം സമരക്കാര്‍ക്ക് നേരെ ആക്രമണം
  • മാറുന്ന ജലനയം.
  • ലണ്ടന്‍ ഒളിമ്പിക്സ്‌ : ദോ കെമിക്കല്‍സ്‌ സ്പോണ്സറായി തുടരും
  • ഈര്‍പ്പനിലങ്ങളുടെ വില്‍പ്പന : പരിസ്ഥിതി മന്ത്രാലയം അന്വേഷിക്കും
  • സൂചിമുഖി മാസിക 32വാര്‍ഷം പൂര്‍ത്തിയാക്കി
  • പ്ലാച്ചിമട സമരക്കാര്‍ ജയിലിനകത്ത് നിരാഹാര സമരത്തില്‍
  • സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെന്ന് ദോ കെമിക്കല്‍സ്‌
  • പ്രതിഷേധം വിജയിച്ചു; ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി
  • പരിസ്ഥിതി ക്യാമ്പ് ഡിസം. 30 ന് ദുബായില്‍
  • സമരത്തിന്‌ ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍
  • തീരുമാനമാകാതെ ഡര്‍ബന്‍ ഉച്ചകോടി സമാപിച്ചു
  • കൂടംകുളം ആണവ വിരുദ്ധസമിതി യോഗം
  • ഫുക്കുഷിമയില്‍ ചോര്‍ച്ച
  • ഭോപ്പാല്‍ ഇരകള്‍ ഇന്ന് തീവണ്ടി തടയും
  • ഭോപ്പാല്‍ ദുരന്തം : ദോ കെമിക്കല്‍സ്‌ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം
  • ‘എ പെസ്റ്ററിങ് ജേര്‍ണി’ മികച്ച പരിസ്ഥിതി ചിത്രം
  • കാലാവസ്ഥാ വ്യതിയാന ഉച്ചകോടി പരാജയത്തിലേക്ക്
  • കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍
  • ആണവ വിരുദ്ധ സെമിനാര്‍

  • © e പത്രം 2010