പാലക്കാട് : കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ചുരുക്കിയതും ഉള്ള ഫണ്ട് അനുവദിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന മടിയും കാരണം സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കഴിഞ്ഞ മൂന്നു മാസമായി ഇവിടെയുള്ള എണ്‍പതോളം വന പാലകര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. 390 രൂപ ദിവസ കൂലിക്കാണ് ഇവരെ നിയമിച്ചിട്ടുള്ളത്.
സൈലന്റ് വാലിക്കായി കഴിഞ്ഞ വര്ഷം 90 ലക്ഷം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ വെറും 37 ലക്ഷമാണ് അനുവദിച്ചത്. സംസ്ഥാന ബജറ്റില്‍ 100 ലക്ഷമാണ് അനുവദിച്ചതെങ്കില്‍ കേവലം 37 ലക്ഷം രൂപ ചിലവഴിക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ. എല്ലാം കൂടി വെറും 74 ലക്ഷം രൂപ. ഇത് കൊണ്ട് വന സംരക്ഷണം സാദ്ധ്യമല്ല എന്ന് വ്യക്തമാണ്. അഗ്നി ബാധ, കഞ്ചാവ് വേട്ട, റോഡുകളും കെട്ടിടങ്ങളും സംരക്ഷിക്കല്‍, എന്നിങ്ങനെ ഒട്ടേറെ ചിലവുകളാണ് ഇവിടെ ഉള്ളത്. വന സംരക്ഷണത്തിനായി നിയോഗിച്ച വന പാലകരെ ശമ്പളം കൊടുക്കാന്‍ ആവാത്ത പക്ഷം ഇവിടെ നിന്നും മാറ്റേണ്ടതായി വരും അതോടെ ഇവിടത്തെ അപൂര്‍വമായ പരിസ്ഥിതി സന്തുലനാവസ്ഥ തകരാറില്‍ ആവുകയും ചെയ്യും എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eco-system, forest