ന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ച വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന പരിസ്ഥിതി സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനം നടത്തി നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ഉത്തരവിട്ടു. ഇതിനായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. അഞ്ചംഗ സമിതിയില്‍ കേരളത്തില്‍ നിന്നുമുള്ള ഒരംഗവും ഉണ്ടാവും.
എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ എം. എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: green-people, pesticide