Wednesday, February 23rd, 2011

എന്‍ഡോസള്‍ഫാന്‍ : പ്രൊഫ. എം. എ. റഹ്മാന്‍ ദുബായില്‍

prof-ma-rahman-epathram

ദുബായ്‌ : കാസര്‍ക്കോട്ട് ആയിരത്തിലേറെ പേരുടെ ജീവന്‍ തട്ടിയെടുക്കുകയും അതിലുമേറെ പേര്‍ക്ക് അര ജീവിതം നല്‍കുകയും ചെയ്ത എന്‍ഡോസള്‍ഫാന്‍ എന്ന ജീവ നാശിനി ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ പ്രൊഫ. എം. എ. റഹ്മാന്‍ ഫെബ്രുവരി 24 വ്യാഴാഴ്ച യു. എ. ഇ. യില്‍ എത്തും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക്‌ സഹായം എത്തിക്കാനുള്ള ലക്ഷ്യവുമായി രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്‌ അദ്ദേഹത്തെ വൈകീട്ട് നാലിന് ദുബായ്‌ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിക്കും.

അബുദാബി, ദുബായ്‌, ഷാര്‍ജ എന്നിവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്‌ ഒരുക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പ്രഭാഷണം നടത്തും. എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനിയുടെ പ്രയോഗം മൂലം കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളം പ്രദേശത്തെ ജനത അനുഭവിച്ച ദുരിതത്തിന്റെ നേര്‍ക്കാഴ്ച നല്‍കുന്ന വീഡിയോ പ്രദര്‍ശനം തദവസരത്തില്‍ നടക്കും.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010