ബെയ്‌ജിംഗ്: വന്‍ ജനകീയ പ്രക്ഷോഭത്തിനു വഴങ്ങി ചൈനീസ് സര്‍ക്കാരിന് മലിനീകരണ ഭീഷണിഉയര്‍ത്തിയ കെമിക്കല്‍ ഫാക്‌ടറി അടിയന്തരമായി അടച്ചു പൂട്ടേണ്ടി വന്നു. ലിയോണിംഗ് പ്രവിശ്യയില്‍ തുറമുഖ നഗരമായ ഡാലിയാനിലെ ഫുജിയ കെമിക്കല്‍ പ്ലാന്റാണ് അടച്ചുപൂട്ടിയത്. പോളിസ്റ്റര്‍ ഫിലിം, ഫാബ്രിക്‌സ് തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പെട്രോകെമിക്കല്‍ വസ്‌തുവായ പാരക്‌സിലിനാണ് ഈ ഫാക്ടറിയില്‍ ഉത്‌പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഫാക്‌ടറി മറ്റൊരു സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കാമെന്നു മുന്‍സിപ്പല്‍ കമ്മിറ്റിയും സര്‍ക്കാരും ജനങ്ങള്‍ക്ക് ഉറപ്പു നല്‌കിയിടുണ്ട്. എവിടേക്കാണു ഫാക്‌ടറി മാറ്റുകയെന്നു വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്‌ച മുയിഫ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്‌ടായ വെള്ളപ്പൊക്കം ഫുജിയ ഫാക്‌ടറിക്കു സമീപത്തെ സംരക്ഷണഭിത്തിവരെയെത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ ഫാക്‌ടറിയിലെ രാസവസ്‌തുക്കള്‍ പുറത്തേക്കൊഴുകി ദുരന്തം സംഭവിക്കുമെന്ന ഭയപ്പാടിലായിരുന്നു ജനങ്ങള്‍. ഇതേത്തുടര്‍ന്നാണ് ഫാക്‌ടറിക്കെതിരേ പ്രക്ഷോഭമാരംഭിച്ചത്.
- ഫൈസല്‍ ബാവ