എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല : പവാര്‍

February 22nd, 2011

endosulfan-victim-epathram

ന്യൂഡല്‍ഹി: നിരവധി എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കേരള ജനതയ്ക്ക് മറ്റൊരു വെല്ലുവിളി കൂടി. ഇന്ന് ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ കെ. സുധാകരന്‌ നല്‍കിയ മറുപടിയില്‍ കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവര്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന പ്രസ്താവന ഇറക്കി. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

കാസര്‍ഗോഡ്‌ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം ഈ കീടനാശിനി ഹെലികോപ്റ്ററില്‍ തളിച്ചതാണ്. എന്നാല്‍ ആകാശ മാര്‍ഗം ഇത് തളിക്കരുത് എന്ന് കീടനാശിനി ബോര്‍ഡിന്‍റെ വ്യക്തമായ നിര്‍ദേശത്തെ മറി കടന്നാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത്. യുറോപ്പിലും അമേരിക്കയിലും ഈ കീടനാശിനി നിരോധിച്ചിട്ടുണ്ട്‌ എങ്കിലും ചൈന അടക്കം ഏതാനും ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതു ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ എന്‍ഡോസള്‍ഫാനു  അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കുന്നതിന് ഐ. സി. എ. ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ നിയോഗിച്ചതായും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

പരിസ്ഥിതിയ്ക്കു വേണ്ടി ഒരു ബുധനാഴ്ച

February 7th, 2011

dubai-traffic-metro-railway-epathram
ദുബായ് : ഫെബ്രുവരി 9 നു നിങ്ങളുടെ കാറുകള്‍ക്ക് പകരം പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ജോലി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാന്‍ ദുബായ് മുനിസിപ്പാലിറ്റി തങ്ങളുടെ ജീവനക്കാരോട് ആഹ്വാനം ചെയ്യുന്നു. ദുബായ് മുനിസിപ്പാലിറ്റി കാര്യാലയ ത്തിലേയും സമീപ സര്‍ക്കാര്‍ ഓഫീസുകളിലേയും ഏകദേശം 2500 ല്‍ അധികം വരുന്ന ജീവനക്കാര്‍ ബുധനാഴ്ച്ച തങ്ങളുടെ കാറുകള്‍ക്ക് പകരം ദുബായിലെ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഈ പരിസ്ഥിതി സംരക്ഷണ ഉദ്യമത്തില്‍ പങ്കു ചേരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ കൊല്ലം ഫെബ്രുവരി 17 നും ഇതു പോലെ ഒരു ദിവസം ആചരിച്ച് വായു മലിനീകരണം, കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവ കുറയ്ക്കാനും കൂടുതല്‍ ജനങ്ങളെ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തല്പരരാക്കാനും ദുബായ് മുനിസിപാലിറ്റിക്ക് കഴിഞ്ഞിരുന്നു.

പരിസ്ഥിതി വകുപ്പിന്‍റെ കണക്കനുസരിച്ച് ദുബായിലെ 42% വായു മലിനീകരണം റോഡ്‌ ഗതാഗതം വഴിയാണ്. ഓരോ വാഹനവും ഒരു കിലോമീറ്റര്‍ ഓടുമ്പോള്‍ 110 മുതല്‍ 250 മില്ലിഗ്രാം കാര്‍ബണ്‍ വരെ പുറന്തള്ളപ്പെടുന്നു. ചുരുക്കത്തില്‍ ദിവസവും 10 ലക്ഷത്തില്‍ പരം കാറുകള്‍ ദുബായ് നിരത്തിലൂടെ ഓടുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരെ അധികമാണ്. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 17നു ദുബായ് റോഡുകളില്‍ കാറുകള്‍ കുറഞ്ഞപ്പോള്‍ അത് വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലില്‍ 3 ടണ്ണ്‍ കുറവുണ്ടായി.

എല്ലാ കൊല്ലവും ഇങ്ങനെ ഒരു ദിവസം ആചരിക്കാന്‍ പദ്ധതിയിടുന്ന ദുബായ് മുനിസിപ്പാലിറ്റി, ഇനി ഇത് സ്വകാര്യ മേഖലയിലേയ്ക്ക് കൂടി വ്യാപിപ്പിക്കുവാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെ ഒരു കാര്‍ എങ്കിലും റോഡില്‍ ഇറങ്ങാതെ യിരിക്കുമ്പോള്‍ തങ്ങള്‍ മഹത്തായ ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയില്‍ പങ്കാളി കളാവുകയാണ് എന്ന് ദുബായ് മുനിസിപാലിറ്റി ജനങ്ങളെ ഉത്ബോധിപ്പിക്കുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

November 19th, 2010

endosulfan-victim-epathram

ന്യൂഡല്‍ഹി : എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും, ലോകത്തെ പല രാജ്യങ്ങളും ദൂഷ്യ ഫലം തിരിച്ചറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും ഇന്ത്യ മാത്രം മാറി നില്‍ക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗമുള്ള പ്രദേശങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധം അനുദിനം ശക്തമായി ക്കൊണ്ടിരിക്കുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ടെങ്കിലും അധികൃതര്‍ ഇനിയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുവാന്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ എന്‍ഡോസള്‍ഫാനെ അനുകൂലിച്ചു കൊണ്ട് കേന്ദ്ര സഹ മന്ത്രി പ്രൊഫ. കെ. വി. തോമസ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വ്യാപകമായ പ്രതിഷേധത്തിനു ഇട വരുത്തിയിരുന്നു. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് തന്റെ പ്രസ്ഥാവനയില്‍ മന്ത്രി പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഇഫെക്റ്റ്‌

June 16th, 2010

nuclear-accidentന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്തം കൈകാര്യം ചെയ്ത രീതിയെ പറ്റി വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആണവ ബാദ്ധ്യതാ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ പുതിയ പ്രസക്തി കൈവന്നതായി സര്‍ക്കാരിന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. പൊതുജനാഭിപ്രായം കണക്കിലെടുത്ത് സര്‍ക്കാര്‍ ആണവ ബാദ്ധ്യതാ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അപകടങ്ങള്‍ക്ക് ആണവ ഉപകരണ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉത്തരവാദികളാക്കാനാണ് പുതിയ തീരുമാനം. ഒരു അപകടം ഉണ്ടായാല്‍ അതിന്റെ ബാദ്ധ്യതയില്‍ നിന്നും ഇവര്‍ക്ക്‌ ഒഴിഞ്ഞു മാറാന്‍ വഴി വെയ്ക്കുന്ന ഒരു വ്യവസ്ഥ കരാറില്‍ നിന്നും നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഇന്നലെ തീരുമാനം എടുത്തത്‌.

ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് മാത്രമല്ല, ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും അത് വിതരണം ചെയ്യുന്നവര്‍ക്കും ഈ വിഷയത്തില്‍ ഉത്തരവാദിത്തം ഉണ്ടാവണം എന്നാണു സര്‍ക്കാര്‍ തീരുമാനം.

ഈ അവകാശം ഉറപ്പാക്കുന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതായി ആണവ ഊര്‍ജ വകുപ്പ്‌ സെക്രട്ടറി ശ്രീകുമാര്‍ ബാനര്‍ജി കഴിഞ്ഞ യോഗത്തില്‍ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദേശം ഇന്നലെ ഏറെ നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഈ വ്യവസ്ഥ പ്രകാരം ഒരു ആണവ അപകടം ഉണ്ടായാല്‍ ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍ക്ക് അതിനിടയാക്കിയ ഉപകരണത്തിന്റെ തകരാറോ അതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായവരുടെ അനാസ്ഥയോ അശ്രദ്ധയോ ചൂണ്ടിക്കാട്ടി ഉപകരണ നിര്‍മ്മാതാവിനെയും വിതരനക്കാരനെയും പ്രതി ചേര്‍ത്ത് നിയമ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും. ഈ വ്യവസ്ഥയാണ് ബാനര്‍ജി നീക്കം ചെയ്യാന്‍ ശ്രമിച്ചത്‌. അമേരിക്കന്‍ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ് ഈ വ്യവസ്ഥ നീക്കം ചെയ്തത് എന്ന് കഴിഞ്ഞ യോഗത്തിന് ശേഷം ഇടതു കക്ഷികളും ബി. ജെ. പി. യും ആരോപണം ഉന്നയിച്ചിരുന്നു.

ഈ വ്യവസ്ഥയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിച്ചത്.

അപകടമുണ്ടായാല്‍ കമ്പനികള്‍ നല്‍കേണ്ട നഷ്ടപരിഹാര തുകയെ കുറിച്ചുള്ള വിവാദം ഇപ്പോഴും നില നില്‍ക്കുന്നു. ഈ ബാദ്ധ്യത കേവലം 500 കോടിയായി പരിമിതപ്പെടുത്തുന്നുണ്ട് ഈ കരാര്‍. ഈ ബില്‍ പ്രകാരം മൊത്തം ബാധ്യത 2200 കോടിയായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ബാക്കി വരുന്ന 1700 കോടി സര്‍ക്കാര്‍ വഹിയ്ക്കണം. ഇത് പരിഹാസ്യമായ അമേരിക്കന്‍ വിധേയത്വമാണ്. നഷ്ടപരിഹാര തുക അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉയര്‍ത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

അപകടം ഉണ്ടായ ശേഷം ലഭിക്കുന്ന നഷ്ട പരിഹാരത്തെ പറ്റിയും, അപകടത്തിന്റെ ഉത്തരവാദികളെ പറ്റിയും മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നാല്‍ ആണവ ഊര്‍ജം പോലൊരു വിനാശകാരിയും, സുരക്ഷിതത്വത്തെ പറ്റി ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയാത്തതുമായ ഒരു ഊര്‍ജ സ്രോതസ്സ് നമുക്ക്‌ വേണമോ എന്ന കാര്യം ആരും ചര്‍ച്ച ചെയ്യുന്നേയില്ല. നമ്മുടെയും, നമ്മുടെ ഭാവി തലമുറയുടെയും, ആരോഗ്യകരമായ നിലനില്‍പ്പിന്റെ പ്രശ്നമാണിത് എന്ന് മനസ്സിലാക്കിയാല്‍ എത്ര വൈകിയാലും ഇത് തടയാന്‍ ശ്രമിയ്ക്കുന്നത് വൃഥാ ആവില്ല എന്ന് ബോധ്യം വരും. 200 ബില്യന്‍ ഡോളറിന്റെ കച്ചവടത്തിന് സാധ്യതയുള്ള ഇന്ത്യന്‍ ആണവ വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ വേണ്ടി മാത്രമാണ് ഈ കോലാഹലങ്ങള്‍ എല്ലാം എന്നത് നമ്മുടെ ദൈന്യതയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹിന്ദു ദിനപത്രം വായനക്കാര്‍ക്ക് വഴങ്ങി

November 4th, 2009

bhopal-tragedyഭോപാല്‍ ദുരന്തത്തിന് ഇടയാക്കുകയും, ദുരന്തത്തിന് ഇരയായ അനേകായിരം ഇന്ത്യാക്കാരുടെ ദുരിതത്തിനു നേരെ മുഖം തിരിക്കുകയും, ഇന്ത്യന്‍ നിയമ വ്യവസ്ഥയെ തന്നെ പുച്ഛിച്ച് കോടതിക്കു മുന്‍പില്‍ ഹാജരാ വാതിരിക്കുകയും ചെയ്ത യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഉടമകളായ ദൌ കെമിക്കത്സില്‍ നിന്നും സ്പോണ്‍സര്‍ ഷിപ്പ് സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും ഹിന്ദു ദിനപത്രം പിന്മാറി. നവമ്പര്‍ 17 മുതല്‍ 22 വരെ ചെന്നൈ യില്‍ നടക്കാനിരുന്ന സംഗീത ഉത്സവത്തിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായിരുന്നു ദൌ കെമിക്കത്സ്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഭോപ്പാല്‍ ദുരന്തം സജീവമായി കൈകാര്യം ചെയ്ത ഹിന്ദു ദിനപത്രം ദൌ കെമിക്കത്സിന്റെ പണം സ്വീകരിക്കുന്നതിനോട് വായനക്കാര്‍ ഏറെ എതിര്‍പ്പോടെയാണ് പ്രതികരിച്ചത്. ഇതിനെതിരെ വായനക്കാര്‍ ഈമെയില്‍ വഴിയും, നേരിട്ടും തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് ദൌ കെമിക്കത്സിന്റെ സ്പോണ്‍സര്‍ ഷിപ്പ് ഹിന്ദു വേണ്ടെന്ന് വെച്ചത് എന്ന് ഹിന്ദു വിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം അറിയിച്ചു.

1984 ഡിസംബര്‍ 2ന് യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ ഫാക്ടറിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ 8000ല്‍ അധികം പ്രദേശ വാസികള്‍ മരണമടയുകയും 5 ലക്ഷത്തോളം പേര്‍ മറ്റ് അനുബന്ധ രോഗങ്ങളാല്‍ പീഡനം അനുഭവിക്കുകയും ചെയ്തു. കമ്പനി ഉപേക്ഷിച്ച അനേകായിരം ടണ്‍ വരുന്ന മാരക വിഷമുള്ള മാലിന്യം ഭൂഗര്‍ഭ ജലത്തെ മലിന പ്പെടുത്തുകയും, ഇന്നും പ്രദേശത്തുള്ള 25000 ഓളം പേര്‍ ഈ മലിന ജലം ഉപയോഗിക്കുകയും ചെയ്യുന്നു.

ഈ മാലിന്യം നീക്കം ചെയ്യാന്‍ കമ്പനി വിസമ്മതിക്കുകയാണ്. ഇന്ത്യന്‍ കോടതിയില്‍ ഹാജരാകാത്ത കമ്പനി പ്രതിനിധികളെ ഇന്ത്യ പിടി കിട്ടാ പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍‌വലിച്ചില്ലെങ്കില്‍ അമേരിക്കന്‍ നിക്ഷേപത്തെ തന്നെ അത് ബാധിക്കുവാന്‍ വേണ്ടത് തങ്ങള്‍ ചെയ്യും എന്നാണ് അമേരിക്കയിലെ വമ്പന്‍ കമ്പനിയായ ഇവരുടെ ഭീഷണി.

തങ്ങളുടെ സല്‍പ്പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം ദൌ കമ്പനി ഐ.ഐ.ടി. കളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അന്ന് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതിനാല്‍ ഇത് നടന്നില്ല. ദൌ നല്‍കിയ സ്പോണ്‍സര്‍ ഷിപ്പ് തുക ഐ.ഐ.ടി. ഡല്‍ഹി തിരിച്ചു നല്‍കി. മാത്രമല്ല ഐ.ഐ.ടി. യില്‍ നിന്ന് കാമ്പസ് റിക്രൂട്ട്മെന്റ് നടത്താനും കമ്പനിയെ അനുവദിച്ചില്ല.


The Hindu cancels Dow Chemicals sponsorship for The Hindu Friday Review November Fest 2009

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

13 of 13« First...111213

« Previous Page « എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കണം
Next » ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ സാലിം അലി »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010