Tuesday, February 22nd, 2011

എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല : പവാര്‍

endosulfan-victim-epathram

ന്യൂഡല്‍ഹി: നിരവധി എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ കേരള ജനതയ്ക്ക് മറ്റൊരു വെല്ലുവിളി കൂടി. ഇന്ന് ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ കെ. സുധാകരന്‌ നല്‍കിയ മറുപടിയില്‍ കേന്ദ്ര കൃഷി മന്ത്രി ശരത്‌ പവര്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല എന്ന പ്രസ്താവന ഇറക്കി. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ പ്രശ്നം അവതരിപ്പി ച്ചപ്പോഴാണ് പവാര്‍ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

കാസര്‍ഗോഡ്‌ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം ഈ കീടനാശിനി ഹെലികോപ്റ്ററില്‍ തളിച്ചതാണ്. എന്നാല്‍ ആകാശ മാര്‍ഗം ഇത് തളിക്കരുത് എന്ന് കീടനാശിനി ബോര്‍ഡിന്‍റെ വ്യക്തമായ നിര്‍ദേശത്തെ മറി കടന്നാണ് ഇങ്ങനെ പ്രവര്‍ത്തിച്ചത്. യുറോപ്പിലും അമേരിക്കയിലും ഈ കീടനാശിനി നിരോധിച്ചിട്ടുണ്ട്‌ എങ്കിലും ചൈന അടക്കം ഏതാനും ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതു ഇപ്പോഴും ഉപയോഗത്തില്‍ ഉണ്ട്.

രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ എന്‍ഡോസള്‍ഫാനു  അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കുന്നതിന് ഐ. സി. എ. ആറിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റിയെ നിയോഗിച്ചതായും കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ to “എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല : പവാര്‍”

 1. subin says:

  ഇത്തരം ദീര്‍ഘവീക്ഷണം ഇല്ലാത്ത നേതാക്കന്മാര്‍ ഭാരതത്തിന്റെ ശാപമാണ്.

 2. akash says:

  ഇങ്ങനെ റൂമിലിരുന്ന് വാചകമടിക്കുന്ന നേതാക്കന്മാരെ എന്‍ഡോസള്‍ഫാന്‍ തളിച്ച് കൊല്ലണം

 3. jamalkottakkal says:

  ഈ ചിത്രം കണ്ടിട്ട് അലിവു തോന്നാത്ത ക്രൂരന്മാരോ ഭരണാധികാരികള്‍?
  രക്തദാഹികളായ ചെന്നായ്ക്കള്‍ പോലും ഇതു കണ്ടാല്‍ ഹൃദയം പൊട്ടിമരിക്കും.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010