ജൊഹാനസ്ബര്‍ഗ് : ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സര ത്തില്‍ സ്പെയിന്‍ ഹോളണ്ടു മായി ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍, മുന്‍പ് നാല് തവണ ലോകകപ്പ് കിരീടം ചൂടി യിരുന്ന ജര്‍മ്മനി യെ ഏകപക്ഷീയ മായ ഒരു ഗോളിനാണ് തകര്‍ത്തത്.
ഗോള്‍ രഹിത മായ ഒന്നാം പകുതി ക്ക് ശേഷം കളിയില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയ സ്പെയിന്‍ രണ്ടാം പകുതി യുടെ എഴുപത്തി എട്ടാം മിനുട്ടി ലാണ് നിര്‍ണ്ണായക ഗോള്‍ സ്കോര്‍ ചെയ്തത്. കാളപ്പോരിന്‍റെ നാട്ടുകാരെ ലോകകപ്പ് ഫുട്ബോളിന്‍റെ ഫൈനലി ലേക്ക് ആദ്യമായി എത്തിക്കുന്ന തിനായി ഗോള്‍ നേടിയത് കാര്‍ലോസ് പ്യൂള്‍ ആയിരുന്നു.
അര്‍ജന്‍റീന ക്ക് എതിരെ ഗോള്‍ വര്‍ഷം തന്നെ നടത്തി ശ്രദ്ധേയ രായ ജര്‍മ്മന്‍ ടീമിന്‍റെ നിഴല്‍ മാത്രം ആയിരുന്നു സെമിയില്‍ കണ്ടത്. കളിയുടെ എല്ലാ മേഖല കളിലും സര്‍വ്വാധിപത്യം പുലര്‍ത്തി യാണ് സ്പെയിന്‍ അര്‍ഹിച്ച വിജയം നേടി എടുത്തത്. സ്പെയിന്‍ നിരയിലെ ഡേവിഡ് വിയ എന്ന സൂപ്പര്‍ സ്ട്രൈക്കറെ തളച്ചിടാന്‍ ജര്‍മ്മന്‍ പ്രതിരോധ നിരക്കു കഴിഞ്ഞു എങ്കിലും ഈ ലോകകപ്പിലെ ‘പ്ലേ മേക്കര്‍’ എന്ന്‍ അറിയപ്പെടുന്ന സാവി യുടെ നീക്കങ്ങള്‍ പലപ്പോഴും ജര്‍മ്മന്‍ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. എസ്പാനിയ തുടരുന്ന സ്കോറിംഗിലെ പോരായ്മ ജര്‍മ്മന്‍ – സ്പെയിന്‍ സെമിയിലും വ്യക്തമായിരുന്നു. ജര്‍മ്മന്‍ ടീമിന്‍റെ വിജയം പ്രതീക്ഷിച്ച് എത്തിയ ആരാധകരെ തീര്‍ത്തും നിരാശരാക്കുന്ന പ്രകടന മാണ് ജര്‍മ്മനി പുറത്തെ ടുത്തത് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഉറുഗ്വെ യുമായി ജര്‍മ്മനിക്ക് ഇനി മൂന്നാം സ്ഥാനത്തിന് വേണ്ടി ശനിയാഴ്ച ‘ലൂസേഴ്സ് ഫൈനലില്‍’ എറ്റുമുട്ടാം.
ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശ തിരയിളക്കം നല്‍കുന്ന ഒരു ഫൈനല്‍ ആയിരിക്കും യൂറോപ്യന്‍ ഫുട്ബോളിലെ അതിശക്തരായ സ്പെയിനും ഹോളണ്ടും കാഴ്ച വെക്കുക എന്നാണു പൊതുവേ ഉള്ള പ്രതീക്ഷ. ഒരേ ശൈലിയില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ തമ്മില്‍ പരസ്പരം കൊമ്പു കോര്‍ക്കു മ്പോള്‍, ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറിയ ഹോളണ്ടിനു മുന്നില്‍ വന്‍ എതിരാളികളെ തകര്‍ത്തെറിഞ്ഞു വന്ന സ്പെയിന്‍ നു തന്നെയാണ് നേരിയ മുന്‍തൂക്കം എന്ന് വിലയിരുത്ത പ്പെടുന്നു. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍, ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുമോ എന്ന് കാത്തിരുന്നു കാണാം.
ആര്യന്‍ റോബന്‍, വെസ്ലി സ്നൈഡര്‍ എന്നിവര്‍ ഹോളണ്ട് ആക്രമണ ത്തിന് നേതൃത്വം കൊടുക്കു മ്പോഴും മറു തലക്കല്‍ സ്പെയിനി നായി വിയ യും സാവി യും അടങ്ങുന്ന ഒരു വന്‍നിര തന്നെ കച്ച മുറുക്കുക യാണ്. എല്ലാ കണ്ണുകളും ഇനി സോക്കര്‍ സിറ്റി യിലേക്ക്.
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി
- pma