മാന്ദ്യം കഴിഞ്ഞു

July 25th, 2009

recession-canadaഇനി ആനന്ദത്തിന്റെ കാലം. കാനഡയിലെ സാമ്പത്തിക മാന്ദ്യം കഴിഞ്ഞതായി ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നെ അറിയിക്കുന്നു. “അത് വ്യാഴാഴ്ച കഴിഞ്ഞു,” ഒരു ചരമ ദിനം പോലെ കാര്‍നെ പറയുന്നു. കനേഡിയന്‍ സമ്പദ് ഘടന ഈ ജൂലൈ – സെപ്റ്റംബറില്‍ 1.3% വളര്‍ച്ച പ്രതീക്ഷി ക്കുന്നതായി ബാങ്ക് അറിയിച്ചു. മിക്സഡ് എകണോമിയാണ് കാനഡയെ തകര്‍ച്ചയില്‍ നിന്നും പെട്ടെന്ന് രക്ഷിച്ചത്.
 
12 വാള്‍ സ്ട്രീറ്റ് ബാങ്കുകളാണ് യു. എസ്സില്‍ തകര്‍ന്നു വീണത്. നമ്മുടെ റ്റാറ്റയുടെ പങ്കാളിയായ എ. ഐ. ജി. എന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടെ പല കമ്പനികളും നഷ്ടത്തിലായി. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന്, വരാനിരിക്കുന്ന തലമുറയെ കടപ്പെടുത്തി, 2000000 ദശ ലക്ഷം (2 Trillion) ഡോളര്‍ എടുത്തു കൊടുത്താണ് അമേരിക്കന്‍ ഭരണ കൂടം കോര്‍പ്പറേറ്റ് കുത്തകകളെ രക്ഷിച്ചത്. മുതലാളിത്ത നവ കണ്‍സര്‍ ‌വേറ്റീവുകള്‍ക്ക് രാഷ്ട്രത്തെ രക്ഷിക്കുവാന്‍ എന്‍‌ഗല്‍സിന്റെ മാനിഫെസ്റ്റോ തപ്പേണ്ടി വന്നു.
 
കെട്ടുറപ്പുള്ള ബാങ്കുകളും ഭദ്രതയുള്ള സാമ്പത്തിക രംഗവും വിഭവങ്ങളുടെ ലഭ്യതയും ആണ് കാനഡയെ രക്ഷിച്ചത്.
 
പക്ഷെ കനേഡിയന്‍ ജനത ഇത് വിശ്വസിക്കുവാന്‍ ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 369000 തൊഴിലാളി കള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. നാല്പതു ബില്യണ്‍ ഡോളറിന്റെ സമ്പത്ത് ഈ മാന്ദ്യം അപഹരിച്ചു. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ആദ്യമായി തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി.
 
ലൈന്‍ ഓഫ് ക്രെഡിറ്റ് എന്ന വായ്പയുടെ പലിശ നിരക്ക് വെറും 2.25% മാത്രം ആണിപ്പോള്‍. ഭവന വായ്പയുടെ മൊര്‍ട്ട്ഗേജ് നിരക്ക് 2.85% വരെ താഴ്ന്നു. എന്നിട്ടും ഭവന രംഗം കുതിച്ചു കയറുന്നില്ല. മോര്‍ട്ട്ഗേജ് അടക്കുവാന്‍ നാളെ തൊഴില്‍ ഉണ്ടാകുമോ എന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. “സാമ്പത്തിക മാന്ദ്യം മാറിയത് ജനങ്ങള്‍ക്കല്ല; അത് എകനോമിസ്റ്റ്കളുടെ ഒരു ആഗ്രഹം മാത്രമാണ്. സ്റ്റോക്ക് വില സീറോ വരെ ആകാമെന്ന് പ്രവചിച്ചവര്‍ ഈ വ്യാഴാഴ്ച മാന്ദ്യം മാറി എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?,” TriDelta ഫിനാന്‍ഷ്യലിന്റെ സിഫ്പി ചോദിക്കുന്നു. “എങ്കിലും ഇത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് ആത്മ വിശ്വാസം നല്‍കും. ആത്മ വിശ്വാസം വീണ്ടെടുക്കലാണ് വളര്‍ച്ചയേക്കാളും ഇപ്പോള്‍ അത്യാവശ്യം.”
 
അസീസ്, കാല്‍ഗറി, കാനഡ
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഇംപീരിയല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ, ഒഹാസ്

July 21st, 2009

ഖത്തറിലെ ഇംപീരിയല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ, ഒഹാസ് എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. ദോഹിയിലെ റമദാ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്‍റഗ്രേറ്റഡ് മാനേജ് മെന്‍റ് സംവിധാനം നടപ്പിലാക്കിയതിലൂടെയാണ് കമ്പനി ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതെന്ന് കമ്പനി എക്സികൂട്ടീവ് ഡയറക്ടര്‍ കെ. ശശികുമാര്‍ പറഞ്ഞു. ചെയര്‍മാന്‍ അബ്ദുല്ല ഖലപ് മന്‍സൂര്‍ അല്‍ കാബി, മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ചാക്കോ, ഓപ്പറേഷന്‍സ് മാനേജര്‍ ജിജി മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സിറ്റി ഫ്ലവറിന്‍റെ വ്യാപാര മേള

July 21st, 2009

സിറ്റി ഫ്ലവറിന്‍റെ സൗദി അറേബ്യയിലുള്ള ബ്രാഞ്ചുകളില്‍ വ്യാപാര മേള സംഘടിപ്പിക്കുന്നു. ലിബ്റോ ഷര്‍ട്ട് ആന്‍ഡ് ട്രൗസേഴ്സിന്‍റെ മേന്മ ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കായിരിക്കും ഈ മേളയെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ ഫസല്‍ റഹ്മാന്‍ പറഞ്ഞു. അല്‍ രാജി ഫോര്‍ ട്രേഡിംഗിന്‍റെ ചെയര്‍മാന്‍ നാസര്‍ അല്‍ രാജി, ഡയറക്ടര്‍ മുഹ്സിന്‍ അഹമ്മദ് കോയ, അബ്ദുല്‍ സമദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഓസ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ശാഖ ആരംഭിച്ചു.

July 20th, 2009

വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓസ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ശാഖ ആരംഭിച്ചു. ബര്‍ദുബായിലെ മുസ്തഫാവി ബില്‍ഡിംഗിലാണ് മൂന്നാമത് ശാഖ ആരംഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, മാനേജ് മെന്‍റ്, സെക്രട്ടേറിയല്‍, അക്കൗണ്ടിംഗ് തുടങ്ങിയ കോഴ്സുകളാണ് ഓസ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്നത്.

-

അഭിപ്രായം എഴുതുക »

അല്‍ ഖോറിലെ ആദ്യ സ്വകാര്യ ക്ലിനിക്ക്

July 20th, 2009

ഖത്തറിലെ അല്‍ ഖോറിലെ ആദ്യ സ്വകാര്യ ക്ലിനിക്കായ ലൈഫ് ലൈന്‍ മെഡിക്കല്‍ സെന്‍റര്‍ ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലീംലീഗ് നേതാവ് അബ്ദുസമദ് സമദാനി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ക്വാളിറ്റി ഗ്രൂപ്പ് എം.ഡി ഷംസുദ്ധീന്‍ ഒളകര, ജിയാ ഗ്രൂപ്പ് എം.ഡി അലി പള്ളിയത്ത്, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍. സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

28 of 83« First...1020...272829...4050...Last »

« Previous Page« Previous « ബാങ്ക് ഓഫ് ബറോഡയുടെ 101 –ാം വാര്‍ഷികം
Next »Next Page » ഓസ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ശാഖ ആരംഭിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine