അബുദാബിയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘നാടക സൌഹൃദം’ അവതരിപ്പിക്കുന്ന എറ്റവും പുതിയ നാടകം, ‘ദുബായ് പുഴ’ അബുദാബിയില്‍ അരങ്ങേറുന്നു. മേയ് 15 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ യുവ കലാ സാഹിതി യുടെ തോപ്പില്‍ ഭാസി അനുസ്മരണ ത്തോടനുബന്ധിച്ച് അവതരിപ്പിക്കുന്ന ദുബായ് പുഴ എഴുപതുകളിലേയും എണ്‍പതുകളിലേയും ഗള്‍ഫ് മലയാളികളുടെ പരിഛേദമാണ്.
അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്ഥാപക മെംബറും പ്രസിഡന്റുമായിരുന്ന കൃഷ്ണ ദാസിന്റെ അനുഭവ ക്കുറിപ്പുകളായ ‘ദുബായ് പുഴ’ യെ ആധാരമാക്കി ഇസ്കന്ദര്‍ മിര്‍സ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകം, പ്രണയത്തിന്റെയും പ്രതികാരത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്നതോടൊപ്പം പ്രവാസ ജീവിത ത്തിന്റെ ചൂടും ചൂരും കാണികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.
മുപ്പതോളം കലാ കാരന്മാര്‍ അണിയറയിലു അരങ്ങിലും അണി നിരക്കുന്ന ദുബായ് പുഴയുടെ ഓളങ്ങള്‍ പ്രവാസികളായ നമ്മുടെ ജീവിതത്തിലെ തിരമാലകള്‍ ആയി തീര്‍ന്നേക്കാം.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം