ദുബായ് : ഗ്രന്ഥകാരനും വിവര്‍ത്തകനും പണ്ഡിതനുമായ സുഹൈര്‍ ചുങ്കത്തറ രചിച്ച ‘ബഹു ഭാര്യത്വം പ്രശ്നമോ, പരിഹാരമോ?’ പുസ്തക പ്രകാശനം അല്‍ ഖൂസിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ നടന്നു. ഐ. എം. ബി. യു. എ. ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ വി. കെ. സകരിയ്യയില്‍ നിന്നും ദുബായിലെ പ്രമുഖ വ്യാപാരി പി. എ. റഹ്‍മാന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസവും, സ്ത്രീധനം, തൗബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കും ഇടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്. ശ്രദ്ധിക്കപ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍.
ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തി. അല്‍മനാര്‍ യൂണിറ്റ് സെക്രട്ടറി അബ്ദുറഹീം സ്വാഗതവും, ഹനീഫ് നന്ദി പറഞ്ഞു.
– സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാഹിത്യം