ദുബായ് : പ്രവാസി മലയാളികള്‍ക്കായ് പുറത്തിറക്കുന്ന “ഗള്‍ഫ് രിസാല” ജൂണ്‍ 12ന് വെള്ളിയാഴ്ച്ച വൈകുന്നേരം ദുബായ് സുഡാനി ക്ലബ്ബില്‍ വെച്ച് പ്രകാശനം ചെയ്തു. എസ്. എസ്. എഫിന്റെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിളിന്റെ മുഖ പത്രമായി പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് രിസാല പ്രവാസി മലയാളികളുടെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകളെ പ്രതിഫലിപ്പിക്കും. ഇസ്ലാമിക, സാംസ്ക്കാരിക, ഭാഷാ സ്വത്വങ്ങളും രിസാലയുടെ ഉള്ളടക്കത്തിലെ അടിസ്ഥാന നിലപാടുകള്‍ ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സംവാദത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ശിഹാബ് ഖാനിം, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, നിസാര്‍ സെയ്ദ്, സി. അഹമ്മദ് ഫൈസി, ആര്‍. പി. ഹുസൈന്‍ ഇരിക്കൂര്‍, സുറാബ്, ബഷീര്‍ തിക്കൊടി, കുഴൂര്‍ വിത്സണ്‍, അശ്രഫ് മന്ന തുടങ്ങി പ്രമുഖര്‍ സംബന്ധിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന