ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍, ഇന്ന് (നവംബര്‍ 27) വൈകുന്നേരം ഏഴു മണിക്ക്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുവീരനുമായി സംവദി ക്കുന്നതിനും അദ്ദേഹ ത്തിന്റെ നാടകാനു ഭവങ്ങള്‍ പങ്കിടുന്നതിനും, യു. എ. ഇ. യിലെ നാടക പ്രവര്‍ത്ത കര്‍ക്ക് വേദി ലഭിക്കുന്നു. മുപ്പത്ത ഞ്ചോളം നാടകങ്ങളും, അഞ്ച് ഹ്രസ്വ ചിത്രങ്ങളുമായി മലയാള നാടക – ദൃശ്യ രംഗത്ത് സ്വന്തം കൈയ്യൊപ്പ് തീര്‍ത്ത സുവീരന്‍, മലയാള നാടക പ്രേമികള്‍ക്ക് സുപരിചിതനാണ്. ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ഇദ്ദേഹം നാടകം ആക്കിയതാണ് തനിക്ക് വിധേയനേക്കാള്‍ ഇഷ്ടമായത് എന്ന് സക്കറിയ അഭിപ്രായ പ്പെട്ടിരുന്നു. സി. വി. ബാല കൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ എന്ന നോവലിന് സുവീരന്‍ തീര്‍ത്ത നാടക ഭാഷ്യം മലയാള നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നുള്ള രംഗങ്ങള്‍
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോളി (050-7695898), പ്രദോഷ് കുമാര്‍ (050-5905862) എന്നിവരുമായി ബന്ധപ്പെടുക.
- മുകളിലെ ഫോട്ടോകള്‍ക്ക് കടപ്പാട് : of facts and fables – ആയുസ്സിന്റെ പുസ്തകത്തെ കുറിച്ച്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നാടകം