ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. തീര്‍ത്ഥാടകര്‍ക്കിനി മടക്കയാത്രയുടെ നാളുകള്‍. സമാധാനപരവും സുരക്ഷിതവുമായി 25 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചു.
ഹജ്ജ് തീര്‍ത്ഥാടകര്‍ തുടര്‍ ജീവിതത്തിലും ഹജ്ജിന്‍റെ ചൈതന്യം കാത്തു സൂക്ഷിക്കണമെന്ന് മുസ്ലീം ലീഗ് പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കിയ സൗദി ഗവണ്‍ മെന്‍റിനെ ഇന്ത്യന്‍ സൗഹൃദ സംഘത്തിന്‍റെ കൃതജ്ഞത അദ്ദേഹം അറിയിച്ചു.
മിനായില്‍ ജംറാ പാലത്തിന്‍റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായത് ഇത്തവണയാണ്. പാലത്തിന്‍റെ അഞ്ച് നിലകളിലും തീര്‍ത്ഥാടകര്‍ ഇത്തവണ കല്ലേറ് കര്‍മം നിര്‍വഹിച്ചു. കല്ലേറ് കര്‍മത്തിനിടെ ഉണ്ടായിരുന്ന അപകട സാധ്യത വിപുലീകരണത്തോടെ ഇല്ലാതായി.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗജന്യ സേവനം ചെയ്യുന്നതിനായി മിനായിലെത്തിയ മലയാളി വളണ്ടിയര്‍മാരുടെ സേവനം ഇത്തവണയും ശ്രദ്ധേയമായി. വഴി തെറ്റിയവര്‍ക്കും രോഗികളുമായ നിരവധി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇവരുടെ സേവനം പ്രയോജനപ്പെട്ടു.
-